Home Entertainment

ഏറ്റവും കൂടൂതൽ തുറിച്ചുനോട്ടങ്ങൾ താൻ നേരിട്ടത് കേരളത്തിൽ നിന്നാണ്: തുറന്നടിച്ച് പ്രിയങ്ക നായർ

103

മലയാളികൾക്കും ഏറെ പ്രിയങ്കരിയായി തെന്നിന്ത്യൻ താരസുന്ദരിയാണ് പ്രിയങ്ക നായർ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടി മികച്ച ചിത്രങ്ങൾ ആണ് മലയാളിയ്ക്ക് സമ്മാനിച്ചത്.

അഭിനയത്തോടൊപ്പം തന്നെ തന്റെ നിലപാടുകളും വ്യക്തമാക്കാൻ യാതൊരു മടിയും കാണിക്കാത്തയാളാണ് പ്രിയങ്ക. സമൂഹത്തിൽ പെൺകുട്ടികളുടെ വസ്ത്രധാരണത്തിന് മേലുള്ള തുറിച്ചു നോട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രിയങ്ക.

Advertisements

കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also read
അനിയത്തിയുടെ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മരണവീടായി പേളി മാണിയുടെ വീട്, അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കുടുംബം, കരഞ്ഞു തളർന്നു വീട്ടുകാർ

കംഫർട്ട് ആകുന്ന വസ്ത്രങ്ങളാണ് കൂടുതലായും താൻ ഉപയോഗിക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാറുണ്ടെങ്കിലും ആത്യന്തികമായി തന്റെ തൃപ്തിയാണ് നോക്കുന്നത്. വസ്ത്രത്തിന്റെ കാര്യത്തിലുള്ള തുറിച്ചുനോട്ടങ്ങൾ താനധികവും നേരിട്ടത് കേരളത്തിൽ തന്നെയായിരുന്നു.

ഒരു ചെറിയ വാർത്ത മതി എനിക്ക് ദിവസങ്ങൾ വിഷമിക്കാൻ. പുറത്ത് നിന്നൊരാളുടെ ഒരു തുറിച്ച് നോട്ടം മതി ദിവസങ്ങൾ വിഷമിച്ചിരിക്കാൻ എന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് പെട്ടെന്ന് സങ്കടം വരും. അവരെന്തിനാണ് എന്നെ അങ്ങനെ പറയുന്നത് എന്നൊക്കെ ഞാൻ ചിന്തിച്ചുപോകും.

പിന്നീട് ഞാൻ ആലോചിക്കും. ആർക്കാണ് പ്രശ്നം. നോക്കിയ ആൾക്കാണോ ചിന്തിച്ചിരിക്കുന്ന എനിക്കാണോ എന്ന് ഞാൻ ആലോചിക്കും. അതിനർത്ഥം നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത് എന്നാണ്. നോക്കുന്നവർ എന്നും നോക്കിക്കൊണ്ടിരിക്കും.

Also read
എന്നെ അവർ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല: താൻ ഒന്നിപ്പിച്ച മൃദുലയും യുവയും തന്നോട് ചെയ്തത് വെളിപ്പെടുത്തി രേഖാ രതീഷ്

പറയണവർ എന്നും പറഞ്ഞുകൊണ്ടിരിക്കും നമ്മളാണ് മാറേണ്ടത്. അങ്ങനെയൊരു നൂറ് പേർ മാറിയാൽ തന്നെ കാര്യമായ മാറ്റം ഉണ്ടാകും. ഇപ്പോഴത്തെ തലമുറയിൽ ആ മാറ്റം കാണുന്നുണ്ട്. ഈ തലമുറയിലെ കുട്ടികളെല്ലാവരും വളരെ ബോൾഡാണ്. അവരുടെ അഭിപ്രായ സ്വാതന്ത്ര്യം അവർ ഡിമാന്റ് ചെയ്യുന്നുണ്ട് ഉപയോഗിക്കുന്നുമുണ്ടെന്ന് പ്രിയങ്ക നായർ പറയുന്നു.

Advertisement