എന്നെ അവർ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല: താൻ ഒന്നിപ്പിച്ച മൃദുലയും യുവയും തന്നോട് ചെയ്തത് വെളിപ്പെടുത്തി രേഖാ രതീഷ്

150

മലയാളി ടെലിവിഷൻ ആരാധകരുടെ പ്രീയപ്പെടച്ട സീരിയൽ താരങ്ങളായ മൃദിവ വജയിയും യുവ കൃഷ്ണയും ഈ കഴിഞ്ഞ ജൂലായ് എട്ടാം തീയതി ആയിരുന്നു വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരുടെ വിവാഹ വാർത്തകളാണ് ആരാധകരുടെ സംസാര വിഷയം

പൂക്കാലം വരവായി എന്ന സീരിയലീലുടെ മൃദിലയും മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ യുവ കൃഷ്ണയും ഇപ്പോൾ കുടുംബ സദസ്സുകളുടെ പ്രിയങ്കരരായതിനാൽ തന്നെ ഇവരുടെ വിവാഹ ഒരുക്കങ്ങളും വിവാഹ വിശേങ്ങളൂം എല്ലാം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Advertisements

അതേ സമയം ഇരുവരുടെയും സീരിയലുകളിൽ അമ്മ വേഷത്തിൽ എത്തിയ നടി രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് മുൻകൈ എടുത്തിരുന്നത്. നടൻ യുവ കൃഷ്‌നക്ക് രേഖയുമായി നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. സീരിയലിൽ പോലെത്തന്നെ ഇരുവരും അമ്മയും മകനും ബന്ധമായിരുന്നു.

Also Read
എന്റെ സൗകര്യമാണ് ഞാൻ ബ്രാ ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും, ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല, സ്വാതന്ത്ര്യത്തോടെ ശ്വസിക്കാൻ അനുവദിക്കൂ: തുറന്നടിച്ച് യുവ നടി

സ്വന്തം മകനെ പോലെയാണ് യുവയെ രേഖ കരുതിയിരുന്നത്. അതുപോലെ തന്നെയാണ് മൃദുലയെയും. സീകേരളയിലെ പൂക്കാലം വരവായി എന്ന സീരിയലിൽ മൃദുലയുടെ അമ്മ വേഷം ചെയ്തിരുന്നത് രേഖ രതീഷ് ആയിരുന്നു. ഇവരുടെ വിവാഹത്തിന് മുൻകൈ എടുത്ത രേഖ ഇവരുടെ വിവാഹത്തിനും മുന്നിൽ കാണുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു.

പക്ഷെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് രേഖ ആ വിവാഹത്തിനോ മറ്റു ചടങ്ങുകളിലോ ഒന്നും താരത്തെ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ആരാധകരിൽ നിരവധി സംശയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഇപ്പോൾ ഈ സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേഖ രതീഷ്.

രേഖാ രതീഷിന്റെ വാക്കുകൾ ഇങ്ങനെ:

ഓൺസ്‌ക്രീനിൽ എന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തിൽ ഞാൻ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകൾ എനിക്ക് വന്നിരുന്നു. ഇപ്പോൾ അതിനുള്ള ഉത്തരം നൽകാനുള്ള സമയമാണ്, ഉത്തരം വളരെ ലളിതമാണ്. എന്നെ അവർ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല.

Also Read
ആദ്യ സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ ഹണി റോസിന്റെ പ്രായം എത്രയായിരുന്നു എന്നറിയാമോ

ചിലപ്പോൾ ഞാൻ അത്തരം ചടങ്ങുകളിൽ പങ്കെടുക്കില്ല എന്ന് അവർക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം എന്നെ അറിയിക്കാതിരുന്നത്. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താൽ ഞാൻ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികൾക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാർഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖാ രതീഷ് പറയുന്നു.

അതേ സമയം ഇതിന്റെ പേരിൽ മൃദുലയ്ക്കും യുവയ്ക്കും എതിരെ വിമർശനവുമായും ആരാധകർ എത്തിയിട്ടുണ്ട്. എന്തു കാരണങ്ങൾ ഉണ്ടായിരുന്നാലും അവർ ചെയ്തത് വളരെ തെറ്റായിപ്പോയി എന്നാണ് ആരാധകർ പറയുന്നത്. പക്ഷെ ഇവർ വിവാഹത്തിന് രേഖയെ ക്ഷണിക്കാത്തതിന്റെ കാരണം ഇനിയും വ്യക്തമല്ല. അതേസമയം താരദമ്പ തികൾ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ഏറെ ശ്രദ്ദേയമാണ്.

Advertisement