സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന പപ്പയുടെ നിർബന്ധം; കാമുകൻ വിഘാനേശുമായുള്ള നയൻതാരയുടെ വിവാഹം ഉടനെ ഉണ്ടായേക്കുമെന്ന് സൂചന

102

മലയാളിയായി തെന്നിന്ത്യൻ താര സുന്ദരിയാണ് നടി നയൻതാര. പത്തനംതിട്ട ജില്ലയിലെ തുരവല്ല സ്വേദേശിനിയായ നയൻതാര മലയാള സിനിമയിലൂടെ അരങ്ങേറി തമിഴകത്ത് എത്തി അവിടെ ലേഡി സൂപ്പർസ്റ്റാർ ആയി വിലസുകയാണ് ഇപ്പോൾ.

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടം സ്വന്തമാക്കിയാണ് നയൻതാര വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുന്നത്. നായകൻ ഇല്ലെങ്കിലും സിനിമ സൂപ്പർ ഹിറ്റ് ആക്കാൻ കഴിവുള്ള നടിയായിട്ടാണ് നയൻസ് അറിയപ്പെടുന്നത്.

Advertisements

അതേ സമയം തമിഴിലെ യുവ നടനും സൂപ്പർ സംവിധായകനുമായ വിഘ്നേഷ് ശിവനുമായി നടി പ്രണയത്തിലായിട്ട് ഏറെ കാലമായി. ഇവരുടെ വിവാഹത്തിന് വേണ്ടി ഏറെ കാലമായി കാത്തിരിക്കുകയാണ് ആരാധകർ. ഇനിയും വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യങ്ങൾക്ക് താരങ്ങൾ കൂടുതലായ മറുപടി ഒന്നും നൽകിയിരുന്നില്ല.

Also Read
എന്നെ അവർ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല: താൻ ഒന്നിപ്പിച്ച മൃദുലയും യുവയും തന്നോട് ചെയ്തത് വെളിപ്പെടുത്തി രേഖാ രതീഷ്

എന്നാൽ വൈകാതെ ഇരുവരും വിവാഹിതരാവാൻ പോവുകയാണെന്നാണ് അറിയുന്നത്. ചില തെലുങ്ക് മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകളിലാണ് നയൻതാര വിഘ്നേഷ് ശിവൻ വിവാഹം നടക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. അതേ സമയം നയൻസിന്റെ പിതാവിന്റെ താൽപര്യമാണ് പെട്ടെന്ന് വിവാഹിതരാവാം എന്ന തീരുമാനത്തിന് പിന്നിലെന്നും അറിയുന്നു.

വർഷങ്ങളായി സംവിധായകൻ വിഘ്നേഷ് ശിവനുമായി പ്രണയത്തിലായ നയൻതാര എപ്പോൾ വിവാഹം കഴിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ഒരുമിച്ചാണ് താമസമെങ്കിലും വിവാഹം ഉടനെ ഉണ്ടാവില്ലെന്ന് തന്നെ താരങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ട് മകളുടെ വിവാഹം ഉടനെ നടത്താൻ തീരുമാനിച്ചെന്നാണ് പുതിയ റിപ്പോർട്ട്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താരപിതാവിനെ കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയു വിൽ ആയിരുന്നു കുര്യൻ. ഇന്ത്യൻ എയർഫോർസിലെ ഉദ്യോഗസ്ഥനായിരുന്നു നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ട്. പിതാവിന്റെ ഇഷ്ടത്തിന് അനുസരിച്ച് വൈകാതെ കല്യാണം ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് പിതാവിനെ സന്ദർശിക്കാൻ വിഘ്നേഷിനൊപ്പം നയൻതാര കൊച്ചിയിൽ എത്തിയിരുന്നു. പിതാവിന്റെ അസുഖം എന്താണെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അതേ സമയം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ വലിയ ചെലവ് പിടിച്ച പരിപാടിയാണെന്ന് അടുത്തിടെ വിഘ്നേഷ് പറഞ്ഞിരുന്നു.

Also Read
വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടൂതൽ തുറിച്ചുനോട്ടങ്ങൾ താൻ നേരിട്ടത് കേരളത്തിൽ നിന്നാണ്: തുറന്നടിച്ച് പ്രിയങ്ക നായർ

വിവാഹത്തിന് വേണ്ടി ഞങ്ങളും ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ കല്യാണം കഴിക്കാനും മറ്റ് കാര്യങ്ങൾക്കുമായി ഭയങ്കര ചെലവാണ്. അത് കൊണ്ട് വിവാഹത്തിനുള്ള പണം സേവ് ചെയ്യുകയാണ്. ഇനി കൊറോണ ഓക്കെ പോവട്ടേ എന്നിട്ട് നോക്കാമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യത്തിനുള്ള വിഘ്നേഷിന്റെ മറുപടി.

Advertisement