വൃത്തികെട്ടവളാണ്, എന്നെ വേണ്ടെന്നു പറഞ്ഞവൾ ഈ ഭൂമിയിൽ നല്ല ആളായി വാഴേണ്ട, മഞ്ജു വാര്യരെ ജീവിക്കാൻ അനുവദിക്കില്ലെന്ന വാശിയായിരുന്നു ദിലീപിന്: വെളിപ്പെടുത്തൽ

6929

കൊച്ചിയിൽ മലയാളത്തിലെ യുവ നടി ആ ക്ര മി ക്കപെട്ട കേസിൽ ദിലീപിന്റെ മുൻ ഭാര്യയും മലയാള ത്തിന്റെ ലേഡിസൂപ്പർതാരവുമായ നടി മഞ്ജു വാര്യരെ മോശക്കാരിയായി ചിത്രീകരിക്കാൻ ദിലീപും അഭിഭാഷക സംഘവും നീക്കം നടത്തിയിരുന്നു. ദിലീപിന്റെ സഹോദരനോട് മഞ്ജു വാര്യർ മ ദ്യ പി ക്കം എന്ന് മൊഴി നൽകണമെന്ന് അഭിഭാഷകൻ പറഞ്ഞ് പഠിപ്പിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്തു വന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുന്നത്. മഞ്ജു വാര്യരെ മോശക്കാരിയായി ചിത്രീകരിക്കാൻ ദിലീപും അഭിഭാഷക സംഘവും ശ്രമിക്കുന്നുവെന്ന് കണ്ടപ്പോഴാണ് താൻ പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി ഇപ്പോൾ.

Advertisements

മഞ്ജുവിനെ പരമാവധി അടിച്ചമർത്താനാണ് ദിലീപ് ശ്രിമിച്ചത്. 14 വർഷം ഒരുപാട് ത്യാഗം ചെയ്താണ് മഞ്ജു വാര്യർ ജീവിച്ചത്. മഞ്ജു തന്നോട് പറഞ്ഞ കാര്യങ്ങൾ അവളുടെ അനുവാദമില്ലാതെ പുറത്ത് പറയുന്നത് ശരിയല്ല. ഈ കാര്യങ്ങൾ പൊലീസ് എന്നോട് ചോദിക്കുകയാണെങ്കിൽ പറയുമെന്നും ഭാഗ്യ ലക്ഷമി ഒരു മാധ്യമത്തോട് പറയുന്നു.

ഭാഗ്യലക്ഷമിയുടെ വാക്കുകൾ ഇങ്ങനെ:

മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഗീതു മോഹൻദാസ്, സംയുക്ത വർമ എന്നിവർക്കെല്ലാം ഈ കാര്യങ്ങൾ അറിയാം. അവർ പുറത്ത് പറയാത്തതിന് കാരണം പുറംലോകം ഇത് ചർച്ച ചെയ്യേണ്ട എന്നുളളത് കൊണ്ടാണ്. പൊതുവെ ഒന്നും പുറത്ത് പറയാത്ത വ്യക്തിയാണ് മഞ്ജു. മഞ്ജു മ ദ്യ പി ക്കാ റുണ്ടായിരുന്നു ദിലീപിനോട് പറയാതെ പുറത്ത് പോവാറുണ്ടായിരുന്നു എന്നീ കാര്യങ്ങൾ അനൂപിന് മൊഴിയായി പറഞ്ഞു പഠിപ്പിക്കുമ്പോൾ അത് കേസിനെ ബാധിക്കാനുളള സാധ്യതയുണ്ട്.

Also Read
ഹിറ്റ് സംവിധാകനുമായി വീട്ടുകാരെ എതിർത്ത് ഒളിച്ചോടി പോയി വിവാഹം, വിവാഹ മോചനം, പുനർ വിവാഹം, വീണ്ടും അഭിനയത്തിലേക്ക്; സീരിയലുകളിലെ സൂപ്പർ നായിക രശ്മി സോമന്റെ ജീവിതം ഇങ്ങനെ

ഇത്തരത്തിൽ മഞ്ജുവിനെ കുറിച്ച് മോശമായ സന്ദേശം കൊടുക്കുന്നുണ്ട് എന്ന് കണ്ടപ്പോഴാണ് ഇത് പുറത്ത് പറയണമെന്ന് ഞാൻ മഞ്ജുവിനോട് പറഞ്ഞത്. അന്ന് ദിലീപ് പറഞ്ഞ വാക്കുകൾ പുറത്ത് പറഞ്ഞാൽ ഒരുപാട് വ്യക്തികൾ ഇതിന് എതിരെ രംഗത്ത് വരും. ഈ വാക്ക് തന്നോടും സിനിമ മേഖലയിലുള്ള മറ്റു ചിലരോടും ദിലീപ് പറഞ്ഞതായി അതിജീവിതയോട് സംസാരിച്ചപ്പോൾ അവരും പറഞ്ഞിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചാൽ ഇക്കാര്യങ്ങൾ പറയും. വളരെ മോശമായ വാക്കാണ് ദിലീപ് അന്ന് തന്നോട് പറഞ്ഞത്. എല്ലാ കലാകാരികളേയും കലാകരാന്മാരേയും അടച്ച് ആക്ഷേപിക്കുന്ന തരത്തിലുളള വാക്കാണ് അന്ന് ദിലീപ് പറഞ്ഞത്. ആ ഒറ്റ രാത്രി കൊണ്ടാണ് ഞാൻ ദിലീപിനെ മനസിലാക്കിയത്.
സ്ത്രീകൾ എപ്പോഴും പുരുഷന്റെ കാൽകീഴിൽ ജീവിക്കേണ്ട ആളാണെന്ന് വിശ്വസിക്കുന്നയാളാണ് ദിലീപ്.

പുരുഷനാണ് എപ്പോഴും മുകളിൽ നിൽക്കേണ്ടത്, എന്നും സ്ത്രീയെ ഭരിക്കേണ്ടത് പുരുഷന്മാരാണ് എന്നും വിശ്വസിക്കുന്ന ആൾ കൂടിയാണ്. അതിന് മുകളിൽ ഒരു സ്ത്രീ പോകുന്നു എന്ന് കാണുമ്പോൾ അത് ഉൾ കൊള്ളാനായില്ല ദിലീപിന്. അതിന്റെ ബാക്കി പത്രമാണ് ഈ നടന്ന കാര്യങ്ങളെല്ലാം തന്നെ. എന്നെ വേണ്ട എന്നു പറഞ്ഞവൾ ഈ ഭൂമിയിൽ നല്ല ആളായി വാഴേണ്ട.

നീ വളരെ വൃത്തിക്കെട്ടവളാണ്. നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല എന്ന ചിന്തയായിരുന്നു ദിലീപിന്.
മടങ്ങി വരവിന് ശേഷം മഞ്ജു വാര്യർ അപകടത്തിലാകാൻ സാധ്യതയുണ്ടായിരുന്നു. കാറിൽ ഒറ്റക്ക് സഞ്ചരിക്കരുത് എന്ന് ഞാൻ പറഞ്ഞിരുന്നു. മഞ്ജുവിന് അ പ ക ടം പറ്റുമോ എന്ന കാര്യത്തിൽ നല്ല പേടിയുണ്ടായിരുന്നു. പണം കൊണ്ടും, ആൾ ബലം കൊണ്ടും സ്വാധീനമുള്ളയാളായത് കൊണ്ട് അങ്ങനെ സംഭാവിക്കാമായിരുന്നു.

അതിജീവിതയ്ക്കും മഞ്ജുവിനും ദിലീപിന്റെയത്ര സമ്പത്തില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. എങ്ങനെയെങ്കിലും അവരുടെ ജീവിതം അടിച്ചമർത്താനാണ് ശ്രിമിച്ചത്. നിന്നെക്കുറിച്ച് മോശം പ്രസ്താവനകളാണ് പുറത്ത് വരുന്നത്. ഞാൻ ഇത് പുറത്ത് പറയട്ടെയെന്ന് മഞ്ജുവിനോട് ചോദിച്ചിരുന്നു. വല്ലാത്തൊരു അടിച്ചമർത്തലാണ് അവിടെ നടന്നു കൊണ്ടിരുന്നത്.

മഞ്ജു എന്നോട് പറഞ്ഞ കാര്യങ്ങൾ പറയേണ്ട ഇടത്ത് പറയും. നടി ആ ക്ര മി ക്ക പ്പെടുന്നതിന് മുമ്പു തന്നെ ദിലീപ് തന്റെ സിനിമകൾ ഇല്ലാതാക്കുന്നുവെന്ന് അതിജീവിത തന്നോട് പറഞ്ഞിട്ടുണ്ട്. മഞ്ജുവുമായി വീട്ടിൽ പ്രശ്നമുണ്ടാകുന്നതിന് മുമ്പേ സിനിമകൾ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. ദിലീപിന് മറ്റ് നടികളോടും ബന്ധമുണ്ട് എന്ന് അതിജീവിത മഞ്ജുവിനോട് പറയുന്നതിനുളള സാഹചര്യം അതിജീവിതയും മഞ്ജുവും തന്നോട് പറഞ്ഞിട്ടുണ്ട്.

Also Read
ഗൾഫുകാരന്റെ ഭാര്യയായ രേഷ്മയും നിജിൽ ദാസുമായി വർഷങ്ങളായി അടുത്തബന്ധം, കൊ ല യാ ളി ആണെന്ന് അറിഞ്ഞിട്ടും വലിയ റിസ്‌ക് എടുത്ത് വീട്ടിൽ ഒളിച്ച് താമസിപ്പിച്ചതിന് പിന്നിൽ

ഇത്രയൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും രാമലീല എന്ന സിനിമ എങ്ങനെയാണ് ഡബ്ബ് ചെയ്തതെന്ന് പലരും ചോദിക്കാറുണ്ട്. ആ സിനിമ നടക്കുമ്പോൾ നടി ആ ക്ര മി ക്ക പ്പെ ട്ട കേസിൽ ദിലീപ് പ്രതിയല്ലായിരുന്നു. സാധാരണ ദിലീപിന്റെ സിനിമകൾ ഡബ്ബ് ചെയ്യുന്നതിന് ദിലീപ് തന്നെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ രാമലീല എന്ന സിനിമക്ക് വേണ്ടി ദിലീപ് വിളിച്ചില്ല. ഈ ഡാൻസ് പ്രശ്നത്തിന്റെ ദേഷ്യത്തിൽ ഇരിക്കുകയായിരുന്നു.

നമ്മൾ അറിഞ്ഞതിനേക്കാൾ വളരെ ഗുരുതരമായ പ്രശ്നങ്ങൾ അവർക്കിടയിൽ നടന്നിട്ടുണ്ട്. അതെല്ലാം അതിജീവിച്ചവൾ തന്നെയാണ് മഞ്ജു. അതിജീവിത ഒരു രീതിയിൽ അതിജീവിച്ചെങ്കിൽ മഞ്ജു മറ്റൊരു രീതിയിൽ അതിജീവിച്ചാണ് ഇന്നത്തെ നിലയിൽ എത്തിയത്. തന്റെ സിനിമകൾ നഷ്ടപ്പെടുത്തുന്നുവെന്ന് അതിജീവിതക്ക് പരാതിയുണ്ടായിരുന്നു. ഇടവേള ബാബുവിനോടടക്കം ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നു. രേഖാമൂലം പരാതി നൽകിയില്ല എന്നതാണ് ആ കുട്ടി ചെയ്ത തെറ്റ്.

ഞാനത് അന്വേഷിക്കാം, സംസാരിക്കാം എന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. പിന്നീട് കോടതിയിൽ അദ്ദേഹവും മൊഴി മാറ്റി. ദിലീപിന് മറ്റ് നടിമാരുമായി ബന്ധമുണ്ട് എന്ന് അതിജീവിതയാണ് പറഞ്ഞത്. അതിന് മുമ്പ് ഇക്കാര്യം മഞ്ജുവിനോട് നടി കാവ്യ മാധവന്റെ അമ്മയാണ് പറഞ്ഞത്. കാവ്യയും ദിലീപും ബന്ധമുണ്ട് എന്ന് സിനിമ മേഖലയിലുളള പലർക്കും അറിയാമായിരുന്നു.

പലരും ഇത് സംബന്ധിച്ച് തന്നോട് പറഞ്ഞിരുന്നു പക്ഷെ ഞാനത് വിശ്വാസിച്ചിരുന്നില്ല എന്ന് മഞ്ജു പറഞ്ഞിരുന്നു. ഈ ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് ആദ്യം പറഞ്ഞത് കാവ്യയുടെ അമ്മയാണ്. അതിന് ശേഷമാണ് അതിജീവിത മഞ്ജുവിനോട് പറയുന്നത്. കാവ്യയുടെ അമ്മ ഈ ബന്ധം നിർത്താൻ വേണ്ടി ഇടപെടണമെന്നല്ല പറഞ്ഞത്. പിന്നീട് മൊബൈൽ ചാറ്റ് കണ്ടെത്തി.

Also Read
മേനക ശങ്കറിനെ തന്നെ കെട്ടുമെന്നാണ് ഞങ്ങൾ ഒക്കെ കരുതിയത്, പക്ഷേ: വെളിപ്പെടുത്തൽ

ഇതിന്റെ പേരിൽ അവരുടെ വീട്ടിൽ ചർച്ച ഉണ്ടായി. അതിന് ശേഷമാണ് അതിജീവിത മഞ്ജുവിനോട് ഇക്കാര്യങ്ങൾ പറഞ്ഞത്. തന്റെ സുഹൃത്തായ അതിജീവിത തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജുവിന്റെ സംശയം. ഇത് അതിജീവിത വളരെ വ്യക്തമായി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. ഇവരെല്ലാവരും കൂടി ഒരു ദിവസം വീട്ടിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് ഇതിനെ കുറിച്ച് ചോദിക്കുന്നത്.

നിനക്ക് ഇതിനെക്കുറിച്ചൊക്കെ അറിയാമായിരുന്നോ? എന്ന് ചോദിച്ചപ്പോഴാണ് അതിജീവിത ദിലീപിന് കാവ്യയുമായുളള ബന്ധത്തെക്കുറിച്ച് പറയുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും സത്യമുണ്ടായിരുന്നോ എന്നറിയാൻ മഞ്ജുവിന് താൽപര്യമുണ്ടായിരുന്നു. അത് ഉറപ്പിക്കാൻ വേണ്ടിയാണ് മഞ്ജു അതി ജീവിതയോട് ഇക്കാര്യത്തെ ചോദിച്ചത്.

ദിലീപിന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. ഇനിയെന്ത് എന്ന ആശങ്ക മഞ്ജുവിന് ഉണ്ടായിരുന്നു. തന്റെ ജീവിതം ഇല്ലാതാക്കി എന്നായിരുന്നു ദിലീപിന്റെ വാദം മുഴുവനും. മഞ്ജു വാര്യരും അതിജീവിതയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങൾ തീർച്ചയായും പൊലീസിനോട് പറയുമെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

Advertisement