കനത്ത മഴയിൽ വീണ്ടും വീട്ടിൽ വെള്ളം കയറി, നടി മല്ലിക സുകുമാരനെ ഇത്തവണ രക്ഷിച്ചത് റബ്ബർ ബോട്ടിൽ

43

കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിന്റെ തെക്കൻ ജില്ലകളിൽ തകർത്തു പെട്ടുന്ന കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടായിരിക്കുകയാണ്. ഇതോടെ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയായ നടി മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറിയിരിക്കുകയാണ്.

വെള്ളപ്പൊക്കത്തെ തുടർന്ന് മല്ലിക സുകുമാരനെ അഗ്‌നി രക്ഷാ സേന ബോട്ടിൽ എത്തി രക്ഷിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. കുണ്ടമൺ കടവിലുള്ള നടിയുടെ വീട്ടിലാണ് വെള്ളം കയറിയത്.

Advertisements

വീട്ടിൽ നിന്നും ജവഹർ നഗറിലെ സഹോദരിയുടെ വീട്ടിലേക്കാണ് മല്ലിക സുകുമാരനെ മാറ്റിയത്. കുണ്ടമൺകടവ് ഏലാ റോഡിലെ 13 വീടുകളിൽ വെള്ളം കയറി. കരമനയാറ്റിൽ നിന്ന് വെള്ളം കരകവിഞ്ഞ് ഒഴുകിയാണ് വീടുകളിൽ കയറിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്ന കനത്ത മഴയിൽ കരമന ആറും കിള്ളി ആറും കര കവിഞ്ഞ് ഒഴുകിയിരുന്നു.

മാത്രമല്ല അന്നും അഗ്‌നിരക്ഷാ സേനയുടെ റബ്ബർ ബോട്ട് കൊണ്ടുവന്ന് വീടുകളിൽ ഉള്ളവരെ കരയിലേക്ക് മാറ്റിയത്. 2018ൽ വെള്ളം കയറിയ സമയവും മല്ലിക സുകുമാരന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. അന്നും മല്ലിക സുകുമാരൻ ഉൾപ്പെടെയുള്ളവരെ മാറ്റി പാർപ്പിച്ചിരുന്നു. അന്ന് മല്ലികയെ നാട്ടുകാർ വാർപ്പിൽ ഇരുത്തിയാണ് സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചത്.

ഇത്തരത്തിൽ മല്ലിക സുകുമാരനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റായിരുന്നു. രണ്ട് തവണയും വീട്ടിൽ വെള്ളം കയറാൻ കാരണമായത് ഡാം തുറന്ന് വിട്ടത് ആണെന്ന് മല്ലിക സുകുമാരന് പറഞ്ഞു.

മുന്നറിയിപ്പ് ഒന്നുമില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാർക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട് വീടിന് പിന്നിലെ കാനാൽ ശുചിയാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകിയെങ്കിലും മൂന്ന് വർഷമായെന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും മല്ലിക പറഞ്ഞു.

അതേ സമയം ബ്ലെസ്സിയുടെ ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി പോയി ഈജിപ്റ്റിൽ കുടുങ്ങിയ പൃഥിരാജും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. കൊച്ചിയിൽ വിമാനമിറങ്ങിയ പൃഥ്വി ഫോർട്ടുകൊച്ചിയിലെ ആഡംബര ഹോട്ടലിൽ ക്വാറന്റൈനിൽ ആണ്.

Advertisement