എത്രയോ കാലം ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിവച്ച് കാത്തിരുന്ന് ഞാൻ ഉറങ്ങിപ്പോയിട്ടുണ്ട്, ഇപ്പോൾ രണ്ടു മാസമായി അദ്ദേഹം എനിയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കിത്തരുന്നു: സുചിത്ര

47

കഴിഞ്ഞ ദിവസം അറുപതാം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ചുള്ള ചിലകാര്യങ്ങൾ പങ്കുവെച്ച് ഭാര്യ സുചിത്ര. വീടിനുള്ളിലെ മോഹൻലാൽ അന്നും ഇന്നും ഒന്ന് തന്നെ ആണെന്നും തെല്ലും മാറിയിട്ടില്ലെന്നും പറയുകയാണ് സുചിത്ര.

ജീവിതത്തിൽ ആദ്യമായി ഇത്രയും അധികം ദിവസം വീട്ടിൽ നിൽക്കുന്നത് ലോക്ക്ഡൗൺ നിലവിൽ വന്നതോടെയാണ്. അന്നും ഇന്നും മോഹൻലാലിന്റെ വലിയ ഫാനാണ് ഞാൻ. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ പോലുമായില്ല.

Advertisements

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം തനിക്കുളള ഭക്ഷണം ഉണ്ടാക്കി തരുന്നത് ലാലേട്ടനാണെന്നും സുചിത്ര ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കുന്നു. അഭിമുഖത്തിലെ സുചിത്രയുടെ വാക്കുകൾ ഇങ്ങനെ.

അന്നും ഇന്നും ലാലേട്ടന്റെ വലിയ ഫാൻ ആണ് ഞാൻ

വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ എനിയ്ക്ക് അദ്ദേഹത്തോട് സംസാരിക്കാൻ പോലുമായില്ല. ഈ വലിയ മനുഷ്യന്റെ ജീവിതത്തിലേക്ക് ഞാൻ എത്തി എന്നത് അവിശ്വസനീയമായിരുന്നു ‘

എത്രയോ കാലം ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിവച്ച് കാത്തിരുന്ന് ഞാൻ ഉറങ്ങിപ്പോയിട്ടുണ്ട്. തിരക്കുമൂലം പറഞ്ഞ സമയത്ത് വരാനാകില്ല. ഇപ്പോൾ രണ്ടു മാസമായി അദ്ദേഹം എനിയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കിത്തരുന്നു. പല ദിവസങ്ങളിലും യു ട്യൂബിൽ നോക്കി പാചകം പഠിക്കുന്നതും കാണാം.

ലാലേട്ടന് സ്വന്തമായ പാചകരീതികളും രുചികളുമുണ്ട്. എന്റെ കൂട്ടുകാരെല്ലാം അവരുണ്ടാക്കിയ ഭക്ഷണം വാട്സാപ്പിൽ ഇടുമ്ബോൾ ഞാൻ എന്റെ ഭർത്താവ് ഉണ്ടാക്കിയതാണ് ഇടുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. കുട്ടികൾക്കും ഇത്രയും സമയം അച്ഛനെ അടുത്ത് കിട്ടിയതിന്റെ സന്തോഷമുണ്ട്.

വീട്ടിനകത്തെ മനുഷ്യൻ അന്നുമിന്നും ഒന്നാണ്. മാറിയിട്ടില്ല. ഒരു പരാതിയുമില്ലാതെ ജീവിക്കുന്ന ഒരാൾ പോയ കാലങ്ങളെ തെളിമയോടെ ഓർക്കുന്നു. നിനച്ചിരിയ്ക്കാതെ ഭർത്താവിനെ ഇത്രയുമേറെ ദിവസം അടുത്തു കിട്ടിയതിന്റെ സന്തോഷം പങ്കിടുന്നു.

പരിഭവങ്ങളും പരാതികളും ഇല്ല. സിനിമയാണ് അദ്ദേഹത്തിന്റെ പ്രാണൻ എന്നു ഒരു മടിയും കൂടാതെ പറയുന്നു. മോഹൻലാൽ എന്ന വലിയ മനുഷ്യന്റെ തണലായി കരുത്തായി എന്നും അവർ കൂടെയുണ്ട്. അദ്ദേഹത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യനായി നിലനിർത്തുന്നത് ആ കുടുംബമാണ്, അമ്മ, സുചി ചേച്ചി, അപ്പു,മായ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവർ.

ലാലേട്ടന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ആത്യന്തികമായി എനിയ്ക്ക് ഒരാളോടു മാത്രമേ പ്രണയമുള്ളു, എന്റെ സുചി. അതെ, ഏട്ടന്റെ ഏറ്റവും വലിയ പ്രണയം.

Advertisement