സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ, എന്താ ഞാൻ മിണ്ടാതെ ഇരിക്കണോ: തുറന്നടിച്ച് അമൃതാ സുരേഷ്

225

റിയാലിറ്റി ഷോയിലൂടെ താരമായി മാറി മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത ഗായികയാണ് അമൃതാ സുരേഷ്. ഇപ്പോൾ മലയാളത്തിലെ ജനപ്രീയ ഗായികമാരിൽ ഒരാളാണ് അമൃത. ബിഗ് ബോസ് മലയാളം പതിപ്പ് സീസൺ രണ്ടലെ മത്സരാർത്ഥിയും ആയിരുന്നു അമൃത.

അമൃതയ്ക്ക് ഒപ്പം സഹോദരി അഭിരാമിയും ബിഗ്‌ബോസിൽ പങ്കെടുത്തിരുന്നു. ധാരാളം സിനിമകളിൽ പാടിയിട്ടുള്ള അമൃത സ്റ്റേജ് ഷോകളിലും സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലും അമൃതയ്ക്കുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവയാണ്.

Advertisements

ഇപ്പോഴിതാ തന്റെ പോസ്റ്റിന് കീഴിൽ മോശമായ കമന്റുമായി എത്തിയ ആളിന് വായടപ്പിച്ച് മറുപടി നൽകിയിരിക്കുകയാണ് അമൃതാ സുരേഷ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അമൃത ഇയാൾക്ക് എതിരെ രംഗത്ത് എത്തിയത്.

അമൃതയുടെ ഒരു മേക്കപ്പ് ടൂട്ടോറിയൽ വീഡിയോയ്ക്ക് കീഴിലായി ഗായികയെ തള്ള എന്ന് സംബോധന ചെയ്തായിരുന്നു കമന്റ്. അമൃതയുടെ ചിത്രത്തിനു താഴെ മിന്നാമിന്നി മിന്നാമിന്നി എന്ന ഫെയ്ക്ക് അക്കൗണ്ടിൽ നിന്നാണ് പരിഹാസ രൂപേണയുള്ള കമന്റ് എത്തിയത്.

ഈ തള്ളച്ചിക്ക് പതിനാറ് ആണെന്ന വിചാരം, ആരെ കാണിക്കാനാ ഈ പ്രഹസനം. ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദക്ക് ജീവിച്ചൂടെ, ജീവിതം എന്താണെന്ന് മനസിലാകാത്ത പന്ന കിളവി എന്നായിരുന്നു കമന്റ്. ഇതിന്റെ സ്‌ക്രീൻഷോട്ട് സഹിതം അമൃത ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

കമന്റിനു താഴെ അമൃത ചുട്ട മറുപടിയും നൽകി. ഈ കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുള്ള പോസ്റ്റിൽ അമൃത കുറിച്ചത് ഇങ്ങനെ:

കമന്റ്സ് എപ്പോഴും ഞാൻ സന്തോഷത്തോടെ മാത്രേ നോക്കാറുള്ളു. പക്ഷെ, ഇത് കുറച്ചു കൂടി പോയി. സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യണ്ടാന്ന് വിചാരിച്ചതാ. പക്ഷെ ഇതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ.ഫേക്ക് അക്കൗണ്ട് ആണെന്നാണ് തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ഇത് കണ്ടിട്ട് എന്താ തോന്നുന്നത് ? ഞാൻ മിണ്ടാതെ ഇരിക്കണോ ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങൾ തള്ളകൾക്കു ജീവിക്കണ്ടേ ?

സഹോദരാ ഇത് എന്റെ പേജ് താങ്കളെ ഇവിടെ ആരും നിർബന്ധിച്ചിട്ടില്ല. പിന്നെ ഇത്തരം വർത്തമാനങ്ങൾ നിങ്ങളെ തീരെ തരം താഴ്ത്തുന്നു. താങ്കളെ പോലുള്ള സ്ത്രീ വിരോധികൾ ആണ് പാവപ്പെട്ട പെൺ കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്.

ഇനി എനിക്ക് പതിനാറ് ആണെന്ന് തന്നെയാണ് വിചാരം സഹോദരാ. എന്നെ പോലെ ഒരുപാട് തള്ളച്ചിമാർ ഉണ്ട് ലോകത്ത്. അവർ എല്ലാവരും ഇനിയും പതിനാറ് ആണെന്ന് തന്നെ വിചാരിച്ചു ജീവിക്കും. തള്ള, കിളവി എന്നുള്ളതൊക്കെ ഞങ്ങൾ സ്ത്രീകൾ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ഥാനങ്ങൾ ആണ്.

ഞങ്ങളെ പന്നയായി തോന്നുന്നത് തങ്ങളുടെ മനസ്സ്. താങ്കൾക്കും കാണുമല്ലോ തള്ളയും കിളവിമാരായ പാവം അമ്മൂമ്മമാരും. അവരോടും ഇങ്ങനെ ആണോ സഹോദരാ താങ്കൾ സംസാരിക്കുന്നത്? പിന്നെ താങ്കളും ഇങ്ങനെ ഒരു തള്ളയുടെ വയറ്റിൽ നിന്നു തന്നെ ആണ് വന്നതെന്ന് മറക്കണ്ട.

അതെ ഒരു കുഞ്ഞുണ്ട് ഞാൻ നല്ല അന്തസ്സോടെ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ട്. താങ്കൾ അതോർക്കു ദണ്ണിക്കണ്ട. കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ വീട്ടിൽ ഇരിക്കണമെന്ന വൃത്തികെട്ട മനോഭാവം ഉള്ള താങ്കളെ സഹിക്കുന്ന മറ്റു പാവം സ്ത്രീകളെ ഓർത്തു ഞാൻ ഖേദിക്കുന്നു. ഇനി പച്ചക്കു പറയാം. ഇറങ്ങി പോടോ !

ഇവിടെ എന്റെ പേജിൽ ഉള്ള സഹോദരന്മാർ സ്ത്രീകളെ ദേവിയായും അമ്മയായും ഒക്കെ കാണുന്നവർ ആണ്. വെറുതെ അവരുടെ വായിൽ ഇരിക്കുന്നത് കൂടി കേൾക്കണ്ട. അഭിമാനത്തോടെ,16 ആണെന്ന വിചാരമുള്ള തള്ളച്ചി എന്നായിരുന്നു അമൃത നൽകിയ മറുപടി.

Advertisement