പാതിവഴിയിൽ പഠിപ്പ് മുടങ്ങി, ഗൾഫിൽ പോയിട്ടും രക്ഷപെട്ടില്ല, ബാർബർ ഷോപ്പിൽ ജോലിക്ക് കയറി, പിന്നെ നടന്നത് ട്വിസ്റ്റ്: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ സേതു

751

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ റീമേക്കാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം.

മലയാള സിനിമയിലെ മുൻകാല നായിക നടി ചിപ്പി കേന്ദ്ര കഥാപാത്രമായി എത്തുന്ന സാന്ത്വനം ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിമൂലം ചിത്രീകരണം മുടങ്ങിയതിനാലാണ് സാന്ത്വനം നിർത്തി വെച്ചിരിക്കുന്നത്. രാജീവ് പരമേശ്വറാണ് സാന്ത്വനത്തിൽ നായകനായി എത്തുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.

Advertisements

Also Read
മോനേ എന്ന് വിളിച്ച് തമാശകൾ പറയുന്ന ലാലേട്ടൻ ഷോട്ട് റെഡിയായി ക്യാമറയ്ക്ക് മുന്നിലെത്തിയാൽ എന്നെ സർ എന്നേ വിളിക്കു: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ചിപ്പിയുടെ ഭർത്താവിന്റെ വേഷത്തിലാണ് രാജീവ് എത്തുന്നത്. സാന്ത്വനത്തിൽ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജേഷ് അവണൂർ ആണ്. ഇപ്പോളിതാ സീരയലിലേക്കെി എത്തിയതിനെ കുറിച്ച് തുറന്നുപറയുകയാണ് താരം.

ബിജേഷിന്റെ വാക്കുകൾ ഇങ്ങനെ:

തൃശൂർ ജില്ലയിലെ അവണൂർ ആണ് എന്റെ നാട്. പ്ലസ്ടുവിനു ശേഷം കേരളവർമയിൽ ഡിഗ്രിക്ക് ചേർന്നു. ഇതോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചു. എന്നാൽ ഇതിനിടെ ഗൾഫിലേക്ക് പോകാൻ അവസരം വന്നു. അങ്ങനെ പഠനം അവസാനിപ്പിച്ച് ഗൾഫിലേക്ക്. എന്നാൽ അവിടെയും വിധി വില്ലനായി.

Also Read
ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അതിനുള്ള മരുന്ന് കഴിക്കാൻ തുടങ്ങിയത്, നല്ല ഭയമുണ്ടായിരുന്നു: കക്ഷി അമ്മിണി പിള്ളയിലെ കാന്തിയുടെ ഞെട്ടിക്കുന്ന അനുഭവം

സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടു. അഞ്ചു വർഷത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തി. ഇവിടെ ഒരു ബാർബർ ഷോപ്പിൽ ജോലിക്ക് കയറി. ഒപ്പം ഒരു സ്‌കൂളിൽ ചിത്രരചന അധ്യാപകനായും പ്രവൃത്തിച്ചു. എന്നെങ്കിലും നടനാകും എന്നു ഞാൻ അപ്പോഴും വിശ്വസിച്ചിരുന്നു.

പക്ഷേ ജീവിത പ്രരാബ്ദങ്ങൾക്കിടയിൽ അഭിനയിക്കാൻ അവസരം തേടി നടക്കാനാകുമായിരുന്നില്ല. ടിക്ടോക്കിനെ എന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള വേദിയായി കണ്ടു. എനിക്ക് ഏറെ പ്രിയപ്പെട്ട നടൻ മുരളി ചേട്ടനാണ്. അദ്ദേഹവും മറ്റു മഹാ നടന്മാരും അനശ്വരമാക്കിയ വേഷങ്ങൾ ടിക്ടോക്കിൽ ചെയ്ത് ഞാൻ ആശ്വസം കണ്ടെത്തി.

വിഡിയോകൾക്ക് നല്ല റീച്ച് കിട്ടുമ്പോൾ സന്തോഷിക്കും. എന്റെ ടിക്ടോക് വിഡിയോകൾ ആരോ വഴി രഞ്ജിത്തേട്ടൻ കണ്ടു. സാന്ത്വനത്തിലേക്ക് ആളുകളെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. സീരിയലിലെ ചിപ്പി ചേച്ചിയുടെ കഥാപാത്രത്തിന്റെ സഹോദരനായ സേതുവിന് ഞാൻ അനു യോജ്യനാണെന്ന് സാറിന് തോന്നി. അങ്ങനെ എന്നെക്കുറിച്ച് അന്വേഷിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യ സാറിനോട് പറഞ്ഞു.

Also Read
വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന നരേന്ദ്ര പ്രസാദ് സീരിയസായി ആ കഥാപാത്രം ചെയ്തിട്ടും കോമഡിയായി, ജനം പൊട്ടിച്ചിരിച്ചു, സംഭവം ഇങ്ങനെ

പക്ഷേ മുൻപ് ഒരിക്കലും സീരിയലിന്റെ ഭാഗമായിട്ടില്ലാത്ത എന്നെക്കുറിച്ച് പല പ്രൊഡക്ഷൻ കൺട്രോളർമാരുടെ ചോദിച്ചെങ്കിലും ആർക്കും ഒന്നുമറിയില്ലായിരുന്നു. പിന്നെ എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് കണ്ടെത്തി അതിലുള്ള ഒരു നമ്പറിലേക്കാണു വിളിച്ചത്. അങ്ങനെ ഞാൻ സാന്ത്വനത്തിൽ എത്തുകയായിരുന്നു എന്ന് ബിജേഷ് പറയുന്നു.

ഞാനിന്ന് എന്താണോ, അതിന് കാരണം എന്റെ നാടും നാട്ടുകാരുമാണ്. നടനായ ജയൻ അവണൂർ, ജയപ്രകാശ്, ഗിരീഷേട്ടൻ, ജെൻസൺ ആലപ്പാട്ട് എന്നിവരാണ് എന്നിലെ നടനെ വളർത്തിയത്. ചെറുപ്പത്തിൽ വരയ്ക്കാൻ ഛായമില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്നു സഹായമായത് നാട്ടിലുള്ള സഖാക്കന്മാരാണ്. ഛായവും ആവശ്യമുള്ള വസ്തുക്കളും വാങ്ങിച്ചു തന്നു പ്രോത്സാഹിപ്പിച്ചു.

അവർ നാട്ടിൽ നിരവധി കലാമത്സരങ്ങളും നടത്തിയിരുന്നു. അങ്ങനെ എത്രയോ പേരുടെ പിന്തുണയിലാണു ഞാനൊരു കലാകാരനായത്. അതുപോലെ കലയെ സ്‌നേഹിക്കുന്ന കുട്ടികളെ എനിക്കും പ്രോത്സാഹിപ്പിക്കണം എന്നും ബിജേഷ് വ്യക്തമാക്കുന്നു.

Advertisement