സ്വന്തം അച്ഛനെ വിശ്വസിച്ച് പ്രായപൂർത്തിയായ മകൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നുണ്ടെങ്കിൽ കാലം തെളിയിക്കും ആരായിരുന്നു ശരിയെന്ന്: വൈറൽ കുറിപ്പ്

5485

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. പ്രശസ്ത സംവിധായകൻ കമലിൻ അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണ് ദിലീപ് മലയാള സിനിമയിൽ അരങ്ങേറുന്നത്.

പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അങിനിയച്ച് തുടങ്ങിയ താരം നായകനിരയിലേക്ക് ഉയരുക ആയിരുന്നു. അധികം വൈകാതെ തന്നെ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി ദിലീപ്.
അക്കാലത്ത് സല്ലാപമടക്കമുള്ള സൂപ്പർ സിനിമകളിൽ ഒന്നിച്ചഭിനയിച്ച മഞ്ജു വാര്യർക്കൊപ്പം ഉള്ള ദിലീപിന്റെ ജോഡി പൊരുത്തം ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു.

Advertisements

Also Read
മോനേ എന്ന് വിളിച്ച് തമാശകൾ പറയുന്ന ലാലേട്ടൻ ഷോട്ട് റെഡിയായി ക്യാമറയ്ക്ക് മുന്നിലെത്തിയാൽ എന്നെ സർ എന്നേ വിളിക്കു: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഇരുവരെയും ജീവിതത്തിലും ഒന്നിച്ചു കാണാൻ നിരവധി മലയാളികൾ ആയിരുന്നു ആഗ്രഹിച്ചത്. പിന്നീടായിരുന്നു മലയാളികളെ എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് ഇരുവരും പ്രണയിച്ച് വിവാഹിതരാവുകയായരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

ഇരുവർക്കും ഈ ബന്ധത്തിൽ മീനാക്ഷി എന്ന ഒരു മകളാണ് ഉള്ളത്. ഇപ്പോൾ ചെന്നൈയിൽ എംബിബിഎസ് പഠിക്കുകയാണ് മീനൂട്ടി. സിനിമയില്ലെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി മീനാക്ഷിയുടെ വിശേഷങ്ങൾ എല്ലാം മലയാളികൾ അറിയുന്നുണ്ട്. ഒരു സിനിമ താരത്തിനു ലഭിക്കുന്ന എല്ലാ പരിഗണനയും സമൂഹമാധ്യമങ്ങളിൽ മീനാക്ഷിക്ക് ലഭിക്കുന്നുണ്ട്.

മീനാക്ഷി നടത്തുന്ന ഓരോ പോസ്റ്റും കമന്റും വലിയ വാർത്ത ആകാറുണ്ട്. ഇപ്പൊൾ ഒരു കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിൽ ആണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ദിലീപ് ഫാൻസ് എന്ന പേജിലാണ് ഈ കുറിപ്പ് ഒരു വീഡിയോയുടെ ക്യാപ്ഷൻ ആയി പ്രത്യക്ഷപ്പെട്ടത്.

Also Read
ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അതിനുള്ള മരുന്ന് കഴിക്കാൻ തുടങ്ങിയത്, നല്ല ഭയമുണ്ടായിരുന്നു: കക്ഷി അമ്മിണി പിള്ളയിലെ കാന്തിയുടെ ഞെട്ടിക്കുന്ന അനുഭവം

മഞ്ഞ മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾ വിശ്വസിച്ച് അതും പറഞ്ഞു നടക്കുന്നവർ അത് തുടർന്നു കൊള്ളുക. പ്രായപൂർത്തിയായ മകൾ ഇന്നും അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹത്തിനൊപ്പം സന്തോഷത്തോടെ കഴിയുന്നുണ്ടെങ്കിൽ അതിനു ഒരു അർത്ഥമേ ഉള്ളൂ, അയാളിലെ നന്മയിൽ ഉള്ള വിശ്വാസം. കാലം തെളിയിക്കും അയാൾ ആയിരുന്നു ശരി എന്ന്. അയാൾ മാത്രമായിരുന്നു ശരി എന്നായിരുന്നു ആ കുറിപ്പ്.

Advertisement