ഈ കൂടിക്കാഴ്ച പുതിയൊരു ചിത്രത്തിന് വേണ്ടിയോ ?; നരന്റെ വീട്ടിലെത്തി താരങ്ങള്‍

9

സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് നടി കാവ്യ മാധവന്‍. ഇപ്പോഴിതാ കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വൈറല്‍ ആവുന്നത്. ദിലീപും , മീരാ ജാസ്മിനും കുടുംബങ്ങള്‍ക്ക് ഒപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് ഇത് .

Advertisements

മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ച് കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറി ഒത്തുചേരല്‍ എന്ന ക്യാപ്ഷനും കാവ്യ ചിത്രത്തിനൊപ്പം കുറിച്ചു.

ദിലീപ് , കാവ്യ മാധവന്‍, മഹാലക്ഷ്മി മീരജസ്മിന്റെ അമ്മ , സഹോദരിമാര്‍ , നിര്‍മ്മാതാവ് രഞ്ജിത്ത് മണംബ്രേക്കട്ട എന്നിവരാണ് നാരേന്റെ വീട്ടില്‍ അതിഥികളായി എത്തിയത്. നിമിഷ നേരം കൊണ്ടാണ് ഈ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

 അതേസമയം മീര ജാസ്മിനും , നരനും ഒന്നിച്ചത്തിയ ക്വീന്‍ എലിസബത്ത് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ദിലീപിനൊപ്പം നിരവധി സിനിമയില്‍ മീരാ ജാസ്മിന്‍ എത്തിയിട്ടുണ്ട്. അതേസമയം ഈ കൂടിക്കാഴ്ച മറ്റൊരു പുതിയ ചിത്രത്തിന് വേണ്ടിയാണോ എന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Advertisement