അമ്മയുടെ സ്വര്‍ണം വിറ്റാണ് അത് വാങ്ങിയത്; തന്റെ പഴയകാലത്തെ കുറിച്ച് എആര്‍ റഹ്‌മാന്‍

125

നിരവധി ആരാധകരുള്ള സംഗീതസംവിധായകനാണ് എആര്‍ റഹ്‌മാന്‍. ഇദ്ദേഹത്തിന്റെ സിനിമ വരുന്നു എന്ന് അറിയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് ഒരു സന്തോഷമാണ്. എ ആര്‍ റഹ്‌മാന്‍ സംഗീതസംവിധായകനായി വന്ന പാട്ടുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട് എന്നത് വാസ്തവമാണ്. ഇപ്പോഴിതാ അമ്മ കരീമ്മ ബീഗത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ പണംകൊണ്ടാണ് ആദ്യമായി റെക്കോര്‍ഡര്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇദ്ദേഹം.

Advertisements

മ്യൂസിക് സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ അവിടേക്ക് ആവശ്യമായി ഉപകരണങ്ങള്‍ വാങ്ങാന്‍ തന്റെ കയ്യില്‍ പണം ഇല്ലായിരുന്നു. ആ കഷ്ടത നിറഞ്ഞ കാലത്തും കുടുംബം തനിക്കൊപ്പം നിന്നു എന്ന് റഹ്‌മാന്‍ പറഞ്ഞു. ഒരു അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത് .

ഞാനൊരു സ്റ്റുഡിയോ നിര്‍മ്മിക്കുമ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അവിടെക്കാവശ്യമായ യാതൊന്നും വാങ്ങാന്‍ കയ്യില്‍ പണമുണ്ടായിരുന്നില്ല. അലമാരയും പരവദാനിയും മാത്രമുള്ള ഒരു ചെറിയ എസി മുറി മാത്രമായിരുന്നു ആദ്യം എന്റെ സ്റ്റുഡിയോ. ഒന്നും വാങ്ങാന്‍ പണമില്ലാതെ നിരാശനായി ഞാന്‍ അവിടെ ഇരുന്നു.

അത് കണ്ട് എന്റെ അമ്മ സ്വര്‍ണഭരണങ്ങള്‍ തന്നു. അത് വിറ്റ് കിട്ടിയ പൈസകൊണ്ട് ഞാന്‍ റെക്കോര്‍ഡര്‍ വാങ്ങി. അപ്പോള്‍ എനിക്ക് അതുവരെ തോന്നാത്ത മനക്കരുത്തു തോന്നി. അതിന് ശേഷം എന്റെ ജീവിതം മാറിമറിയുകയായിരുന്നു റഹ്‌മാന്‍ പറഞ്ഞു. അതേസമയം 2020 ഡിസംബറില്‍ ആണ് എ ആര്‍ റഹ്‌മാന്റെ മാതാവ് കരീന ബീഗം അന്തരിച്ചത്.

 

Advertisement