സുഹൃത്തുക്കൾക്ക് ഒപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് മ ർ ദ്ദി ച്ചു, ഹണിമൂണിനിടെ ഭർത്താവ് താരത്തെ ലേലത്തിന് വച്ചു, കരിഷ്മ കപൂറിന്റെ ഞെട്ടിക്കുന്ന ദുരിത ജീവിതകഥ

5267

ലോകം മുഴുവൻ ആരാധകർ ഉണ്ടായിരുന്നു ബോളിവുഡ് താര സുന്ദരിയായിരുന്നു നടി കരിഷ്മ കപൂർ. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരിൽ ഒരാൾ കൂടിയാണ് കരിഷ്മ കപൂർ. തൊണ്ണൂറുകളിൽ ഏറ്റവും തിരക്ക് ഉണ്ടായിരുന്ന നായിക കൂടിയായിരുന്നു താരം. നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് കരിഷ്മ കപൂർ. ബോളിവുഡിന് ഒരുപാട് സൂപ്പർ താരങ്ങളെ സമ്മാനിച്ച താരകുടുംബമായ കപൂർ കുടുംബത്തിൽ നിന്നുമാണ് കരിഷ്മ സിനിമയിൽ എത്തുന്നത്.

കപൂർ കുടുംബത്തിൽ നിന്നും പെൺകുട്ടികൾ അഭിനേതാക്കളായി മാറുന്ന പതിവുണ്ടായിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നത് കരിഷ്മ ആയിരുന്നു. തന്റെ പതിനേഴാം വയസിലാണ് കരിഷ്മ സിനിമയിൽ എത്തുന്നത്. കരിഷ്മ നേടിയ വിജയമാണ് പിന്നീട് സഹോദരി കരീന കപൂറിന്റെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്.

Advertisements

മികച്ച നർത്തകിയായ കരിഷ്മയുടെ കോമഡി കൈകാര്യം ചെയ്യാനുള്ള മിടുക്കും കയ്യടി നേടിയിരുന്നു. ഓൺ സ്‌ക്രീനിൽ വിജയങ്ങൾ ആവർത്തിക്കുമ്പോഴും കരിഷ്മയുടെ വ്യക്തി ജീവിതം വെല്ലുവിളികൾ നിറഞ്ഞത് ആയിരുന്നു. ഒരിക്കൽ വിവാഹത്തിന്റെ അടുത്തത്തെത്തിയ ശേഷമാണ് കരിഷ്മയും അഭിഷേക് ബച്ചനും പിരിയുന്നത്.

ഇതിന് ശേഷമാണ് കരിഷ്മ വിവാഹം കഴിക്കുന്നത്. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. 2003 ലായിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ പത്ത് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുക ആയിരുന്നു.

ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഈ വിവാഹ മോചനം. കോടതിയിൽ സഞ്ജയ്ക്ക് എതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തൽ ആരാധകരേയും സിനിമാ ലോകത്തേയും ഞെട്ടിക്കുന്നതായിരുന്നു. സഞ്ജയ് തന്നെ നിരന്തരം മ ർ ദ്ദി ക്കുമായിരുന്നു എന്നും സഞ്ജയുടെ അമ്മയും തന്നെ ഉപദ്രവിക്കും ഈയിരുന്നുവെന്നും കരിഷ്മ ആരോപിച്ചിരുന്നു.

2012 ൽ കോടതി മക്കളുടെ ഉത്തരവാദിത്തം കരിഷ്മയ്ക്ക് നൽകി കൊണ്ട് വിവാഹ മോചനം അനുവദിക്കുക ആയിരുന്നു.
തങ്ങളുടെ വിവാഹത്തിന് തൊട്ട് പിന്നാലെ മുതൽ സഞ്ജയ് തന്നെ ഉപദ്രവിക്കുമായിരുന്നു എന്നാണ് കരിഷ്മ വെളിപ്പെടുത്തിയത്. ഹണിമൂണിനിടെ പോലും സഞ്ജയ് തന്നെ മ ർ ദ്ദി ച്ചി രു ന്നു എന്നും സുഹൃത്തുക്കൾക്ക് ഒപ്പം കിടക്ക പങ്കിടാൻ സഞ്ജയ് നിർബന്ധിച്ചിരുന്നു എന്നും കരിഷ്മ പറഞ്ഞിരുന്നു.

തന്നെ ലേലം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും എതിർത്തപ്പോൾ തന്നെ ക്രൂ ര മാ യി തല്ലിയെന്നും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സഞ്ജയ് തന്നെ മ ർ ദ്ദി ക്കുമ ായിരുന്നുവെന്നും ഒരിക്കൽ തന്റെ അമ്മയോട് തന്നെ മ ർ ദ്ദി ക്കാ ൻ ആവശ്യപ്പെടുക വരെ ചെയ്തുവെന്നും കരിഷ്മ പറയുന്നുണ്ട്.

ഗർഭിണിയായിരിക്കെ അമ്മായിയമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിക്കുകയായിരുന്നു. എന്നാൽ വസ്ത്രം പാകം ആകുന്നുണ്ടായിരുന്നില്ല. ഇതോടെ തന്നെ മർദ്ദിക്കുവാൻ അമ്മയോട് സഞ്ജയ് ആവശ്യപ്പെട്ടുവെന്നാണ് കരിഷ്മ പറയുന്നത്. സഞ്ജയുടെ രണ്ടാമത്തെ വിവാഹമായിരുന്നു കരിഷ്മയുമായുള്ളത്.

താനുമായുള്ള വിവാഹ ശേഷവും സഞ്ജയ് ആദ്യ ഭാര്യയുമായി ബന്ധം നിലനിർത്തിയിരുന്നു എന്നും ഇരുവരും ലിവിംഗ് ടുഗദർ ആയിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. അതേക്കുറിച്ച് ചോദിച്ച തന്നെ മർദ്ദിക്കുക ആയിരുന്നുവെന്നും കരിഷ്മ പറയുന്നുണ്ട്.

സഞ്ജയും ആയുള്ള വിവാഹ മോചനത്തിന് ശേഷം കരിഷ്മ മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. അതേ സമയം അടുത്തിടെ കരിഷ്മ കപൂർ അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയിരുന്നു. മെന്റൽഹുഡ് എന്ന സീരീസിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ടിവി ഷോകളിലെ വിധികർത്താവായും കരിഷ്മ കപൂർ എത്തിയിരുന്നു.

Advertisement