വിവാഹത്തിന് എലീന എന്നെ ക്ഷണിച്ചിട്ടില്ല, എങ്കിലും എന്റെ പ്രാർഥനകൾ ഉണ്ടാവും: തുറന്നു പറഞ്ഞ് ആര്യ

167

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും മോഡലുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ ആര്യ കൂടുതൽ ഫേമസ് ആയതെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വന്നതിന് ശേഷമാണ് ആര്യയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറംലോകം അറിയുന്നത്.

തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും മകൾ റോയയെ കുറിച്ചും ഒക്കെ ആര്യ തുറന്നു പറഞ്ഞത് പ്രേക്ഷകർ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. പുറത്ത് വന്നപ്പോഴെക്കും ആ പ്രണയം അവസാനിച്ചു. ഇതോടെ താൻ വിഷാദത്തിലായി പോയെന്നും വളരെ കാലമെടുത്താണ് തിരിച്ച് വന്നതെന്നും ആര്യ വ്യക്തമാക്കി.

Advertisements

Also Read
ഇവൾ എന്നെയും പറ്റിക്കുന്നുണ്ടായിരുന്നോ? അപ്പോൾ ഇവൾ ഇന്റർനാഷണൽ കോഴിയാണല്ലോ: റിതു മന്ത്രയ്ക്ക് എതിരെ തുറന്നടിച്ച് ജിയ ഇറാനി

ഇടയ്ക്ക് സൈബർ അറ്റാക്കുകളും നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. ആഴ്ചകൾക്ക് മുൻപ് താൻ സോഷ്യൽ മീഡിയയിൽ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നതായി ആര്യ സൂചിപ്പിച്ചിരുന്നു. ഒടുവിൽ ഓണത്തിന് വലിയ ആഘോഷങ്ങളുടെ ഫോട്ടോസും വീഡിയോസുമായിട്ടാണ് നടി എത്തിയത്. ഒപ്പം ആരാധകർക്ക് തന്നെ കുറിച്ചുള്ള പല സംശയങ്ങൾക്കും താരം മറുപടി കൊടുത്തു.

ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ സംസാരിക്കുക ആയിരുന്നു ആര്യ. ഇത്തവണ എല്ലാത്തിലും മികച്ച ഓണം എന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു ആര്യ എത്തിയത്. ജീവിതം ഒരിക്കലും ഉപേക്ഷിക്കാത്തത് ഇവൾ കാരണമെന്ന് പറഞ്ഞ് മകൾ റോയയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് ആയിരുന്നു നടി പങ്കുവെച്ചത്.

ഓണാഘോഷത്തെ കുറിച്ചും മറ്റ് വിശേഷങ്ങൾ അന്വേഷിച്ചവരോടും സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് ആര്യ മറുപടി പറഞ്ഞത്. മുൻപ് ആര്യ അവതാരകയായി എത്തിയ സ്റ്റാർട്ട് മ്യൂസികിന്റെ മൂന്നാം സീസൺ ആരംഭിക്കാത്തത് എന്താണെന്നും ആരാധകർ ചോദിച്ചിരുന്നു. അതിന് വേണ്ടി താനും ആകാംഷയോടെ കാത്തിരിക്കുകയാണെന്നാണ് ആര്യ പറഞ്ഞത്.

പക്ഷേ ചാനലിന് മറ്റ് ചില പരിപാടികളാണുള്ളത്. അവർക്ക് ഏറ്റവും മികച്ച പരിപാടി ഏതാണെന്നാണ് നോക്കുന്നത്. എന്തായാലും കാത്തിരിക്കാം. ഇതിലും മികച്ചത് തന്നെ വരുമെന്ന് കരുതാമെന്നും ആര്യ പറയുന്നു. ബിഗ് ബോസിന്റെ മൂന്നാം സീസൺ വന്നതോട് കൂടിയായിരുന്നു സ്റ്റാർട്ട് മ്യൂസിക് ഷോ നിർത്തിയത്. എലീന ചേച്ചിയുടെ വിവാഹത്തിന് പോവുന്നില്ലേ എന്നതായിരുന്നു മറ്റൊരു ചോദ്യം.

Also Read
സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്, കൃത്യമായ തീരുമാനം അറിയിച്ച് ബിജു മേനോൻ

ഈ സമയത്ത് വിവാഹങ്ങളിൽ പങ്കെടുക്കാനൊക്കെ ഞങ്ങൾക്ക് കുറച്ച് നിയന്ത്രണങ്ങൾ ഉണ്ട്. അവർ ഒരു ചെറിയ സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് തീരമാനിച്ചിരിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. ഞാൻ നേരിട്ട് പോയി പങ്കെടുക്കാൻ വേണ്ടി അവൾ എന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. എങ്കിലും എന്റെ പ്രാർഥനകളും അനുഗ്രഹവും അവൾക്കൊപ്പം എന്നും ഉണ്ടായിരിക്കുമെന്നും ആര്യ പറയുന്നു.

ഒത്തിരി അവഗണനകളും വിഷാദവുമൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. അതിൽ നിന്നുള്ള അതിജീവനമാണ് എന്നെ പ്രശ്നങ്ങൾ മറികടക്കാൻ സഹായിച്ചത്. ജീവിതത്തിന്റെ തെളിച്ചമുള്ള വശങ്ങളിലേക്ക് മാത്രം നോക്കാം. പഠിക്കാനുള്ള പാഠങ്ങളെല്ലാം പതിയെ പഠിക്കാം. എല്ലാം പഠിച്ചാൽ പിന്നെ ആ തെറ്റ് ആവർത്തിക്കരുത്. പിന്നെ ചെറിയ പുഞ്ചിരിയോട് കൂടി പോയാൽ മതിയെന്നാണ് ആര്യ പറയുന്നത്.

Advertisement