ഇന്ദ്രൻസിന്റെ നായികയാവാൻ ഞങ്ങൾക്ക് പറ്റില്ലെന്ന് പറഞ്ഞ ആ നടിമാർക്ക് പിന്നെ സംഭവിച്ചത്

50688

വസ്ത്രാലങ്കാര സഹായി ആയി മലയാള സിനിമലയിലെത്തി പിന്നീട് നടനായി മാറിയ താരമാണ് ഇന്ദ്രൻസ്.
നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള ഇന്ദ്രൻസിന് ആരാധകരും ഏറെയാണ്.

അദ്ദഹത്തിന്റെ എളിമ തന്നെയാണ് അദ്ദേഹത്തെ എല്ലാവരും ഏറെ ഇഷ്ടപ്പെടുന്നതിന്റെ കാരണം. കോമേഡിയനായും നായകനായും സ്വഭാവ നടനായും എന്തിനേറെ വില്ലൻ ടച്ചുള്ള കഥാപാത്രങ്ങൾ പോലും അവിസ്മരണീയമാക്കിയിട്ടുണ്ട് ഇന്ദ്രൻസ്.

Advertisements

Also Read
എപ്പോഴും ഇങ്ങനെ ചിരിക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച ആരാധികയ്ക്ക് ശോഭന കൊടുത്ത മറുപടി കേട്ടോ

തമാശക്കരാനായി സിനിമാഭിനയം തുടങ്ങിയപ്പോഴെ മലയാളികളുടെ മനസ്സിൽ കയറിയ നടനാണ് ഇന്ദ്രൻസ്. മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി ആയിരുന്നു ഇന്ദ്രൻസ് മലയാള സിനിമയിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.

ഇപ്പോൾ ഇന്ദ്രൻസ് അഭിനയിച്ച 2 ചിത്രങ്ങിലെ 2 വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹത്തിന് വീണ്ടും കൈയ്യടി നേടിക്കൊടുക്കുകയാണ്. ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന സിനിമയിലെ നെഗറ്റീവ് ഷേയ്ഡുള്ള പോലീസ് ഉദ്യോഗസ്ഥനെ ആരാധകർ ഇരുകൈട്ടും നീട്ടിയാണ് സ്വീകരിച്ചത്.

അടുപോലെ കഴിഞ്ഞ ദിവസം ഒടിടി റിലീസായി പുറത്തെത്തിയ ഹോം എന്ന സിനിമയിലെ ഇന്ദ്രൻസിന്റെ വേഷത്തിനും കൈയ്യടി ലഭിക്കുകയാണ് ഇപ്പോൾ. ഈ ചിത്രത്തിലെ ഒളിവർ ടിസ്റ്റ് എന്ന കഥാപാത്രമായി ഇന്ദ്രൻസ് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

Also Read
ജയറാമിന്റെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആ ഒരു വാക്ക് താൻ പറയില്ലെന്ന് തിലകൻ വാശിപിടിച്ചു, സംവിധായകനുമായി പൊരിഞ്ഞ തർക്കവുമായി, പിന്നെ സംഭവിച്ചത്

അതേ സമയം ഇതിന് മുൻപ് ഇന്ദ്രൻസിന്റെ നായികയായി അഭിനയിക്കാൻ രണ്ട് നായികമാർ തയ്യാറാകാത്ത സംഭവമാാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഈ നായികമായി അന്ന് ആ ചിത്രത്തിന്റെ സംവിധായകൻ ആർ ശരത് തന്റെ സിനിമയിൽ നിന്നും ഒഴിവാക്കിയിരുന്നു.

പ്രമുഖ നടിമാരായ ലക്ഷ്മി ഗോപാലസ്വാമിയും ആശാ ശരതും ആമായിരുന്നു ഇന്ദ്രൻസിന് ഒപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്. ഇവരെയാണ് ആർ ശരത് തന്റെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയത്. ആർ ശരതിന്റെ ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന സിനിമയിൽ ചാർളി ചാപ്ലിന്റെ വേഷത്തിലാണ് ഇന്ദ്രൻസ് അഭിനയിച്ചത്.

എന്നാൽ ഈ ചിത്രത്തിലേക്ക് സംവിധായകന്റെ വിളി കേൾക്കേട്ടതോടെ ലക്ഷ്മി ഗോപാലസ്വാമി സന്തോഷത്തോടെ സമ്മതിക്കുകയും പൂജയ്ക്ക് എത്താമെന്നു സമ്മതിച്ചു. പൂജയ്ക്കു തലേദിവസം ലക്ഷ്മി സംവിധായകനെ വിളിച്ചു പറഞ്ഞു ഇന്ദ്രന്റെ (ഇന്ദ്രജിത്ത്) ഒപ്പമാണ് നായികയായി അഭിനയിക്കുമെന്നു വിചാരിച്ചത്.

ഇന്ദ്രൻസിന്റെ ഒപ്പമാണെന്ന് പിന്നീടാണ് മനസിലായത്. ഇന്ദ്രൻസിന്റെ നായികയാകാൻ താനില്ലെന്ന് പറഞ്ഞു. ഇന്ദ്രജിത്തിനെ നായകനാക്കിയാൽ പ്രതിഫലം കുറച്ച് പോലും അഭിനയിക്കാമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. എന്നാൽ എന്റെ സിനിമയിലെ നായകനെ ഞാനാണ് തീരുമാനിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.

Also Read
മാറിടം ആഭരണങ്ങൾ കൊണ്ട് മാത്രം മറച്ച് അർദ്ധ നഗ്‌നയായി ഞെട്ടിച്ച് ജാനകി സുധീർ; പുതിയ ഫോട്ടോഷൂട്ട് കണ്ട് കണ്ണുതള്ളി ആരാധകർ

ഇന്ദ്രൻസിനോടൊപ്പം നായികയായി അഭിനയിച്ചാൽ തന്റെ ഇമേജ് തകരുമെന്നു പറഞ്ഞ് മറ്റൊരു നായകനെ വയ്ക്കാൻ ആശാ ശരത് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശ പിൻമാറാൻ സംവിധായകൻ പറഞ്ഞു. ഇതിനെ തുടർന്നാണ് ലക്ഷ്മി ഗോപാലസ്വാമി വന്നത്. എന്നാൽ ലക്ഷ്മി ഗോപാലസ്വാമിയേയും സംവിധായകൻ ഒവിവാക്കി.

അതേ സമയം മോഹൻലാലിനൊപ്പം സ്ഥിരമായി ചെറുതും വലുതമായ റോളുകൾ അഭിനയിച്ചിരുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് ഇപ്പോൾ സിനിമകളേ ഇല്ല. ദൃശ്യം സീരിസ് മാത്രമാണ് പിന്നീട് ആശാ ശരത്തിന്റേതായി ശ്രദ്ധിക്കപ്പെട്ട സിനിമകൾ. അതും താരരാജാവ് മോഹൻലാലും ജീത്തു ജോസഫും അടങ്ങിയ ടീമിന്റെ ചിത്രം ആയതുകൊണ്ട് മാത്രം.

എന്നാൽ ഒന്നിനൊന്ന് മികച്ച വേഷങ്ങൾ ചെയ്ത് ഇന്ദ്രൻസ് ഇപ്പോൾ മുന്നേറുകയാണ്. അതും അവാർഡുകളുടെ തിളക്കവുമായി.

Also Read
തുറന്ന് കാണിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം, കോണ്ടത്തിന്റെ പരസ്യത്തിന് പുറത്തുന്നും ആളെ കൊണ്ടുവരണോ, നമ്മൾക്കുള്ളത് തന്നെയല്ലേ അവർക്കും ഉള്ളത്: തുറന്നടിച്ച് ജാനകി സുധീർ

Advertisement