സ്വിമ്മിങ് പൂളിൽ അടിച്ചുപൊളിച്ച് അർമാദിച്ച് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, വൈറൽ

296

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. അതേപോലെ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയും നടിയുമാണ് രഞ്ജിനി ജോസ്. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള രഞ്ജിനി താരരാജോവ് മോഹൻലാലിന്റെ റെഡ് ചില്ലീസ് അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും അടുത്ത സുഹൃത്തക്കളുമാണ്. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് ഒരുമിച്ചുള്ള ചിത്രങ്ങളിൽ നിന്ന് പലപ്പോഴും പ്രേക്ഷകർക്ക് മനസ്സിലായതാണ്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘രഞ്ജിനിമാർ’ എന്ന ലേബലിൽ ആയിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് തന്നെ.

Advertisements

പതിനെട്ടാം വയസിൽ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി ഹരിദാസ് മോഡലിങ്ങിലേക്ക് കടക്കുന്നത്. അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി ഹരിദാസ് എത്തി. വേറിട്ട അവതരണ രീതിയാണ് രഞ്ജിനിയെ മറ്റുള്ള അവതാരകരിൽ നിന്ന് വ്യത്യസ്തയാക്കിയത്.

Also Read
തന്റെ ശരീരം ആണുങ്ങളുടേത് പോലെയാണെന്ന് പരിഹസിച്ചവന് തപ്‌സി കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി ഹരിദാസസ് അരാധകർക്ക് പ്രിയങ്കരിയായി മാറിയത്. അടുത്തിടെയാണ് രഞ്ജിനി ഹരിദാസ് ഒരു യു ട്യൂബ് ചാനൽ ആരംഭിച്ചത്. സേഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഇരുവരും

ഇംഗ്ലീഷ് കലർന്ന മലയാളം സംസാരിക്കുന്നതിന് ആദ്യമൊക്കെ ചില പരിഹാസങ്ങളും വിമർശനങ്ങളും ഒക്കെ രഞ്ജിനി കേട്ടിരുന്നെങ്കിലും അവാർഡ് നിശകളിൽ രഞ്ജിനിയെ പോലെ കാണികളെ കൈയിലെടുക്കാൻ സാധിക്കുന്ന മറ്റൊരു അവതാരകയില്ലയെന്ന് തന്നെ പറയേണ്ടി. അവതാരക എന്ന നിലയിൽ മാത്രമല്ല ഒരു അഭിനയത്രി എന്ന നിലയിലും മലയാളികൾക്ക് മുന്നിൽ തിളങ്ങിയിട്ടുണ്ട് രഞ്ജിനി.

ഇപ്പോഴിതാ കൂട്ടുകാരികൾ രണ്ട് പേരും കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾക്ക് ഇടവേള ഇട്ടുകൊണ്ട് അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ്. ഇരുവരും സ്വിമ്മിങ് പൂളിൽ നിന്ന് സെൽഫികൾക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ രഞ്ജിനി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂളിംഗ് ഗ്ലാസ് വച്ചാണ് ഇരുവരും പൂളിൽ സെൽഫി ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ഇതിനോടകം തന്നെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ത്രസുന്ദരികളുടെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Also Read
സൗന്ദര്യം കാണിച്ച് മയക്കി പ്രണയത്തിലായി, അനാഥയാണ് കല്യാണം കഴിക്കാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 11 ലക്ഷം രുപയും തട്ടിയെടുത്തു, യുവതിയും ഭർത്താവും അറസ്റ്റിൽ

Advertisement