Home Entertainment

സെയ്ഫലി ഖാനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പലരും ഉപദേശിച്ചിരുന്നു, എന്റെ ഹൃദയം പറയുന്നതിന് അനുസരിച്ചാണ് അന്നും ഇന്നും നീങ്ങുന്നത്: കരീന കപൂർ

102

ഇന്ത്യൻ സിനിമാ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ പെട്ടവരാണ് ബോളിവുഡ് സൂപ്പർതാരം സെയ്ഫ് അലി ഖാൻ കരീന കപൂർ ജോഡി. ആദ്യ ഭാര്യ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം കരീനയുമായി സെയ്ഫ് വിവാഹത്തിന് ഒരുങ്ങിയപ്പോൾ ഈ ബന്ധം അധികനാൾ നീളില്ലെന്ന് വിധിയെഴുതിയവർ ഏറെ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ തങ്ങളുടെ വിവാഹ ജീവിതത്തിന്റെ പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കാൻ പോകുന്ന ഇരുവരും. 2012ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരായത്. ഏറെ നാൾ ഇരുവരും പ്രണയിച്ച ശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്.

Advertisements

ബോളിവുഡിലെ മറ്റ് താരങ്ങൾ പോലും മാതൃകയാക്കാൻ ശ്രമിക്കുന്ന ദമ്പതികളാണ്. പരസ്പര ധാരണയും, സ്‌നേഹവും, ബഹുമാനവുമാണ് തങ്ങളുടെ ജീവിത്തിന്റെ അടിത്തറയെന്ന് പലപ്പോഴും കരീന തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്പ് ഇരുവരും ലിവിങ് ടു ഗെതറായിരുന്നു. അതേ സമയം സെയ്ഫ് അലി ഖാനുമായുള്ള ബന്ധം അറിഞ്ഞപ്പോൾ മുതൽ അടുത്ത സുഹൃത്തുക്കൾ അടക്കം നിരവധി പേർ തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ് കരീന കപൂർ.

Also Read
ജീൻസും ടീഷർട്ട് ഇട്ട് തന്റെ മുന്നിലെത്തിയ കനിഹയോട് പ്രമുഖ സംവിധായകൻ ചെയ്തത്

അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറയാൻ ഒട്ടും താൽപര്യമില്ലാത്ത താരമാണ് കരീന കപൂർ. എന്നാൽ കരീനയുടെ പല സുഹൃത്തുക്കൾക്കും സെയ്ഫുമായുള്ള ബന്ധവും സെയ്ഫിനേയും ഇഷ്ടമല്ലായിരുന്നു എന്നും പലരും അത് തന്നോട് നേരിട്ട് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നുമാണ് കരീന പറഞ്ഞത്.

ഈ ബന്ധത്തിൽ തുടരുന്നതിനെ കുറിച്ച് പലരും മോശം അഭിപ്രായങ്ങൾ പറഞ്ഞപ്പോഴും മനസ് പറയുന്നത് കേൾക്കാനാണ് ശ്രമിച്ചതെന്നും അതുകൊണ്ടാണ് സെയ്ഫുമൊത്തുള്ള ജീവിതം സാധ്യമായതെന്നും കരീന പറയുന്നു. സെയ്ഫുമായുള്ള ബന്ധം തുടരുന്നതിന് നിരവധി പേർ താൽപര്യം ഇല്ലായ്മ പ്രകടിപ്പിച്ചപ്പോഴും ആ ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോഴും തന്റെ മനസ് അതിനോട് യോജിച്ചിരുന്നില്ലെന്നും തന്റെ ഹൃദയം പറയുന്നതിന് അനുസരിച്ചാണ് അന്നും ഇന്നും നീങ്ങുന്നതെന്നും കരീന കൂട്ടിച്ചേർത്തു.

Also Read
വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച അനന്യ പാണ്ഡെയുടെ ആസ്തി കണ്ട് ഞെട്ടി എൻസിബി, കണ്ടുതള്ളി ആരാധകരും

കരീനയുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് അവർ ഇപ്പോൾ സുഖകരമായ ദാമ്പത്യ ജീവിതത്തിലൂടെ പരിഹസിച്ചവരെ നോക്കി പറയുന്നത്. സ്‌നേഹനിധിയായ ഭർത്താവിനും തന്റെ രണ്ട് ആൺമക്കൾക്കും ഒപ്പം സുഖമായി കഴിയുകയാണ് ഇപ്പോൾ കരീന. ഒപ്പം ഏറെ ഇഷ്ടപ്പെടുന്ന സിനിമാ ജീവിതവും കരീന ഒപ്പം കൊണ്ടുപോകുന്നുണ്ട്.

Advertisement