അച്ഛനെ ആണെനിക്കിഷ്ടം ഐ ലവ് ദിസ്, സായ് കുമാറിനെ ചേർത്ത് പിടിച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി; വൈഷ്ണവിക്കുള്ള മറുപടിയാണോ എന്ന് സോഷ്യൽ മീഡിയ

205

നാടകരംഗത്ത് നിന്നും എത്തി മലയാളികളുടെ പ്രിയനടൻ ആയി തീർന്ന താരമാണ് സായികുമാർ. റാംജിറാവും സ്പീക്കിങ്ങ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ സായ്കുമാർ പിന്നീട് നായകനായും വില്ലനായും സഹനടനായും ഒക്കെ മലയാളത്തിൽ തിളങ്ങുകയായിരുന്നു.

മലയാളികളുടെ പ്രിയ നടിയായ ബിന്ദു പണിക്കരാണ് സായ് കുമാറിന്റെ സഹധർമ്മിണി. ഇരുവരിടേയും രണ്ടാം വിവാഹം ആയിരുന്നു. ആദ്യ ഭാര്യ പ്രസന്ന കുമാരിയിൽ നിന്നും ബന്ധം വേർപെടുത്തിയാണ് സായ്കുമാർ ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലുള്ള മക്കൾ കല്യാണിയേയും സായികുമാർ ഏറ്റെടുക്കുക ആയിരുന്നു.

Advertisements

അതേസമയം സായ് കുമാറിന് ആദ്യ ഭാര്യയിലുള്ള മകളാണ് സീരിയൽ നടികൂടിയായ വൈഷ്ണവി. എല്ലാകാലത്തും സായ് കുമാറിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. അടുത്തകാലത്താണ് ആദ്യ ഭാര്യയിലെ മകൾ വൈഷ്ണവി തന്നെ വിവാഹത്തിന് വിളിക്കാതിരുന്നതനെ കുറിച്ച് സായ് കുമാർ തുറന്നു പറഞ്ഞത്.

Also Read
വീണ്ടും കാരുണ്യത്തിന്റെ കൈകളുമായി എംഎ യൂസഫ് അലി, ടോൾപ്ലാസ്സയിൽ ഫാസ് ടാഗ് വിറ്റ് കുടുംബം നോക്കിയ പെൺകുട്ടിക്ക് ഇനി യൂസഫലിയുടെ തണൽ

തുടർന്ന് സായ്കുമാറും വൈഷ്ണവിയും തമ്മിൽ ഇപ്പോൾ മിണ്ടാറില്ല എന്ന വാർത്തകളാണ് പുറത്തു വന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അച്ഛനും മകളും വീണ്ടും ഒന്നിച്ചു എന്ന രീതിയിലുള വാർത്തകൾ പുറത്തു വന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള വാർത്തകൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സായികുമാറിന്റേയും ബിന്ദു പണിക്കരുടേയും മകൾ കല്യാണി.

എപ്പോഴും അച്ഛന്റേയും അമ്മയുടെയും കൂടെ ഉള്ള ചിത്രം പങ്കുവയ്ക്കുന്ന താരം ഇപ്പോൾ അച്ഛന്റെ കൂടെയുള്ള ചിത്രം മാത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ച്ചിരിക്കുന്നത്. മാത്രമല്ല ചിത്രത്തോടൊപ്പം അച്ഛനെയാണെനിക്കിഷ്ടം, ഐ ലവ് ദിസ് എന്നും കുറച്ചിട്ടുണ്ട്. അച്ഛനോടുള്ള ഇഷ്ടം കൃത്യമായി ഈ ചിത്രത്തിലൂടെ കല്യാണി വെളിവാക്കിയിട്ടുണ്ട്.

ഇത് വൈഷ്ണവിക്കുള്ള മറുപടിയാണോ എന്ന ചോദ്യവുമായാണ് ആരാധകർ എത്തുന്നത്. അതേ സമയം വൈഷ്ണവിയും സായി കുമാറും ഒന്നിച്ചാൽ ബിന്ദു പണിക്കരും മകളും വഴിയാധാരമാകും എന്ന രീതിയിൽ നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വാർത്തകൾക്കുള്ള ചുട്ട മറുപടിയുമായാണ് കല്യാണി എത്തിയിരിക്കുന്നത്.

അച്ഛനും അമ്മയും സിനിമ മേഖലയിലുള്ളവർ ആണെങ്കിലും കല്യാണി ഇതു വരെ അഭിനയ രംഗത്തേക്ക് എത്തിയിട്ടില്ല. നേരത്തെ ടിക്ക് ടോക്ക് വീഡിയോകളും ഇപ്പോൾ നിരവധി റീൽസുകൾ താര പുത്രി ചെയ്യാറുണ്ട്. അതിന് തഴെ പലപ്പോഴും സിനിമയിൽ അഭിനയിക്കുന്നില്ലേ എന്ന ചോദ്യവുമായി ആരാധകരും എത്താറുണ്ട്.

Also Read
ഞാൻ ആരോടും പറയാതെ വീട് വിട്ടിറങ്ങി, അതെന്റെ സ്വത്വത്തിലേക്കുള്ള യാത്രയായിരുന്നു; ജീവിതത്തിൽ കണ്ടെത്തിയ വ്യക്തിയുമായി കെമിസ്ട്രി വർക്ക് ഔട്ട് ആകില്ല എന്നുള്ളത് കൊണ്ട് പിരിഞ്ഞു : തുറന്ന് പറച്ചിലുമായി വൈഗ

എന്നാൽ അതിനെക്കുറിച്ച് കല്യാണി മറുപടി ഒന്നും നൽകിയിട്ടില്ല. സായ് കുമാറിനിന്റേയും ബിന്ദു പണിക്കരുടെയും ഒപ്പമുള്ള ഒരു ടിക് ടോക് വീഡിയോ പങ്കു വെച്ചതോടെയാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. തുടർന്ന് നിരവധി ടിക് ടോക്കുകളും റീൽസുകളും താരം ചെയ്തു.

അതേസമയം സായ് കുമാറിന്റെ മകൾ വൈഷ്ണവി ഈയടുത്ത കാലത്ത് അഭിനയ രംഗത്തേക്ക് കടന്നു വന്നിരുന്നു. ടെലിവിഷൻ പരമ്പരയിലൂടെ ആണ് താരം എത്തിയത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്തെങ്കിലും താരത്തിനും നിരവധി ആരാധകരുണ്ട്. കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലാണ് വൈഷ്ണവി വേഷമിടുന്നത്.

Advertisement