എന്റെ പൊക്കിൾ ഇപ്പോഴും വളരെ നല്ലതാണ്, ഷാരൂഖ് ഖാന് നല്ല നുണക്കുഴികളും ഉണ്ട്, ട്വിങ്കിൾ ഖന്ന പറഞ്ഞത് കേട്ട് അന്തംവിട്ട് ആരാധകർ

1446

ഒരു കാലത്ത് ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായിരുന്ന ബോളിവുഡിലെ സൂപ്പർ നടി ആയിരുന്നു ട്വിങ്കിൾ ഖന്ന. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി എത്തിയിരുന്നു. ബോളിവുഡിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങൾക്കും ഒപ്പം ട്വിങ്കിൾ ഖന്ന അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോൾ സൂപ്പർ നടൻ അക്ഷയ് കുമാറിന്റെ ഭാര്യയാണ് ട്വിങ്കിൾ ഖന്ന.

അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു എഴുത്തുകാരി കൂടിയാണ് ട്വിങ്കിൾ ഖന്ന. അതേ സമയം മുമ്പ് ഒരിക്കൽ തനിക്ക് വന്ന ട്രോളിന് ട്വിങ്കിൾ നൽകിയ ഒരു മറുപടി സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയത്. പറയാനുള്ളത് ആരോട് ആണെങ്കിലും ഒരു മടിയും കൂടാതെ അങ്ങ് പറഞ്ഞുകളയുന്ന ട്വിങ്കിളിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്.

Advertisements

സ്വയം വിമർശിച്ചും വാർത്തകളിൽ ഇടംനേടാറുള്ള താരം തന്റെ അഭിനയം വളരെ മോശമാണെന്നും മുൻകാല ചിത്രങ്ങൾ ടിവിയിൽ കാണുമ്പോൾ അറപ്പ് ഉളവാകാറുണ്ടെന്നും ഒരിക്കൽ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണെത്രേ അവർ അഭിനയം നിർത്തിയതും.

Also Read
സിനിമ ആക്കിയത് 1912 ലെ ആ നോവൽ, ഒടുവിൽ ശോഭനയുടെ പ്രണയം മമ്മൂട്ടി സ്വീകരിച്ചു, സിനിമ സൂപ്പർ ഹിറ്റായി, ആ തകർപ്പൻ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥ ഇങ്ങനെ

ട്വിങ്കിളിന്റെ രസകരമായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആയിരുന്നു ആരാധകരും വിമർശകരും ഒരുപോലെ അന്ന് ഏറ്റെടുത്തത്. 22 വർഷം മുൻപ് താരം നായികയായി വേഷമിട്ട ബാദ്ഷാ എന്ന ചിത്രത്തെക്കുറിച്ച് ഒരു വെബ്‌സൈറ്റ് നൽകിയ റിവ്യൂ ആണ് ഈ ചർച്ചകൾക്കെല്ലാം കാരണമായി തീർന്നത്.

ബാദ്ഷായിൽ ഷാരൂഖ് ആയിരുന്നു ട്വിങ്കിളിന്റെ നായകൻ. കിങ് ഖാന്റെ പ്രകടനത്തെക്കുറിച്ച് പ്രശംസിച്ചെഴുതിയ റിവ്യൂവിൽ ട്വിങ്കിളിന്റെ പൊക്കിളിനെക്കുറിച്ച് മാത്രമായിരുന്നു ആകെ പരാമർശം. ഇതു ശ്രദ്ധയിൽപ്പെട്ട ട്വിങ്കിൾ വെറുതെയിരുന്നില്ല. വായടപ്പിക്കുന്ന മറുപടി തന്നെ നൽകി.

എനിക്ക് പോസിറ്റീവ് റിവ്യൂ കിട്ടിയിട്ടില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ? വികാരമുണർത്തുന്ന എന്റെ ശരീരഭാഗങ്ങൾ കാരണം എനിക്കും നല്ല റിവ്യൂ കിട്ടി. ബാദ്ഷയിലെ ജോടിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരൂഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്, എനിക്കിപ്പോഴും നല്ല പൊക്കിളുമുണ്ടെന്നും ആയിരുന്നു ട്വിങ്കിൾ കുറിച്ചത്.

Also Read
മലർന്ന് കിടക്കാറില്ല, അങ്ങനെ കിടക്കാൻ എനിക്ക് പേടിയാണ്, ഇപ്പോഴും ആ ശീലം മാറിയിട്ടില്ല: നയൻതാര പറയുന്നത് കേട്ടോ

Advertisement