ഒടുവിൽ ആ ദിവസം വന്നിരിക്കുന്നു, ദേവുവിനോട് ബൈ പറയുന്നു, സുമംഗലി ഭവയുടെ ക്ലൈമാക്‌സിനെക്കുറിച്ച് സോനു

79

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ സീരിയൽ നടിമാരിൽ ഒരാളാണ് സോനു സതീഷ്. സ്ത്രീധനമെന്ന പരമ്പരയിലെ വേണിയായാണ് ആളുകൾ ഇന്നും താരത്തെ ഓർത്തിരിക്കുന്നത്. വില്ലത്തരവും കോമഡിയുമൊക്കെയായി വേണി കസറിയിരുന്നു.

മത്തി സുകുവിന്റെ മകളിൽ നിന്നും മാറി നിമിഷയും ദേവുവുമായാണ് താരം അടുത്തിടെ എത്തിയത്. സീ കേരളത്തിലെ സുമംഗലി ഭവയെന്ന പരമ്പരയ്ക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലൊക്കേഷനിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്താറുണ്ടായിരുന്നു.

ഈ സീരിയൽ തീരാൻ പോവുകയാണെന്നുള്ള വിശേഷം പറഞ്ഞും താരമെത്തിയിരുന്നു. റിച്ചാർഡായിരുന്നു ഈ പരമ്പരയിൽ നായകനായി എത്തിയത്. മികച്ച കെമിസ്ട്രിയായിരുന്നു ഇവരുടേത്. റിച്ചാർഡുമായുള്ള സൗഹൃദത്തെക്കുറിച്ചും ഓൺസ്‌ക്രീൻ കെമിസ്ട്രിയെക്കുറിച്ചും പറഞ്ഞും താരമെത്തിയിരുന്നു.

ദേവുവും സൂര്യനും തമ്മിലുള്ള കെമിസ്ട്രി എടുത്ത് പറയേണ്ടത് തന്നെയാണെന്നായിരുന്നു ആരാധകരും പറഞ്ഞത്. പരമ്പരയ്ക്ക് പുറമെ ചാനൽ പരിപാടികളിലും ഇരുവരും അതിഥികളായി പങ്കെടുത്തിരുന്നു.
അതെ, ഒടുവിൽ ആ ദിവസം വന്നിരിക്കുന്നു.

സുമംഗലി ഭവയുടെ ക്ലൈമാക്‌സ് എപ്പിസോഡ്, ഇത് ശരിക്കും ഒരു ഹെവിഹാർട്ട് ഉപയോഗിച്ചാണ്, സുമംഗലിഭവയുടെ നിരപരാധിയായ നായികയായ ദേവുവിനോട് വിടവാങ്ങുന്നു. ഈ യാത്രയിൽ എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി. എന്റെ ടീം ഞാൻ നിങ്ങളെയെല്ലാം മിസ്സ് ചെയ്യും. സീ കേരളത്തോട് എന്റെ നന്ദിയും സ്‌നേഹവും.

കാഴ്ചക്കാരിൽ അവസാനത്തെയാളല്ല, നിങ്ങളുടെ സ്‌നേഹവും കരുതലും സമൃദ്ധമായി നൽകിയതിന് എല്ലാവർക്കും നന്ദി. സുമംഗലിഭവ ക്ലൈമാക്‌സ് എപ്പിസോഡ് ഇന്ന് എന്നുമായിരുന്നു സോനു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സീരിയലിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. സുമംഗലി ഭവ അവസാനിക്കുന്നതിൽ സങ്കടമുണ്ടെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. എന്നാണ് അടുത്ത സീരിയലെന്നുള്ള ചോദ്യങ്ങളും ആരാധകർ ചോദിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് സജീവമായിരുന്നു സോനു. ചാനൽ പരിപാടികളുമായി മുന്നേറുന്നതിനിടയിലായിരുന്നു സീരിയലിലേക്കുള്ള അവസരം ലഭിച്ചത്. മികച്ച നർത്തകി കൂടിയായ സോനു യാത്ര ചെയ്യാൻ ഏറെയിഷ്ടമാണ്.

സീരിൽ ബ്രേക്ക് സമയത്ത് ഭർത്താവിന് അരികിലേക്ക് പോയാൽ യാത്രകളെക്കുറിച്ചാണ് പറയാറുള്ളത്. കൂടുതൽ ആവശ്യപ്പെടുന്ന കാര്യവും അത് തന്നെയാണെന്നും സോനു പറഞ്ഞിരുന്നു.