തുള കണ്ടില്ല എന്ന് പറഞ്ഞവർക്ക് വേണ്ടി സമർപ്പിക്കുന്നു: തുളയില്ലാത്ത വടയാണോ എന്ന് ചോദിച്ചവർക്ക് കിടിലൻ മറുപടിയുമായി അഞ്ജലി അമീർ, ചിത്രങ്ങൾ വൈറൽ

869

അഞ്ജലി അമീർ മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാൻസ് വുമൺ നടിയാണ്. മലയാള സിനിമയിൽ നായികയാകുന്ന ആദ്യ ട്രാൻസ് വുമൺ കൂടിയായിരുന്നു താരം. മോഡലിങ്ങിൽ സജീവമാണ് അഞ്ജലി. റാം സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ പേരൻപിലൂടെയാണ് അഞ്ജലി സിനിമാലോകത്ത് ശ്രദ്ധേയയായത്.

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിലൂടെയെത്തി, ഇപ്പോൾ ബിഗ് സ്‌ക്രീനിൽ വരെ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ ട്രാൻസ്‌ജെൻഡർ മോഡൽ കൂടിയായ അഞ്ജലി അമീർ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഷോയിൽ പ്രവേശിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവം ആയ ആഞ്ജലി മിക്കപ്പോഴും പങ്ക് വയ്ക്കുന്ന ചിത്രങ്ങൾക്ക് എതിരെ സൈബർ അറ്റാക്ക് ഉണ്ടാകാറുണ്ട്. കടുത്ത ഭാഷയിൽ ഉള്ള വിമര്ശനങ്ങള്ക്ക് അഞ്ജലി നൽകുന്ന മറുപടിയും, ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ അഞ്ജലി പങ്കിട്ട കുറച്ചു ചിത്രങ്ങളും, അതിനെതിരെ ഉണ്ടായ വിമർശനങ്ങൾക്ക് താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കൈയ്യടി നേടുന്നത്. അഞ്ജലി പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു വ്യക്തി തുളയില്ലാത്ത വടയാണോ എന്നാണ് ചോദിച്ചത്.

അതിനുള്ള മറുപടി അതേ ഭാഷയിൽ തന്നെയാണ് അഞ്ജലി നൽകുന്നത്. തുള കാണാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മനോഹരമായ ചിത്രങ്ങൾ സദാചാര വാദികൾക്ക് വേണ്ടി അഞ്ജലി സമർപ്പിച്ചത്.

എന്നാൽ പിന്നീട് അഞ്ജലി നൽകിയ ക്യാപ്ഷൻ താരം ഡിലീറ്റ് ചെയ്യുകയും ചെയ്തു. പേരൻപിലൂടെ മമ്മൂട്ടിയുടെ നായികയായും ശ്രദ്ധേയയായ താരം കൂടിയാണ് അഞ്ജലി. തന്റെ ജീവിതം സിനിമ ആകുന്നതിലും, ആ സിനിമയിൽ താൻ തന്നെ തന്റെ അനുഭവങ്ങൾ പറയുന്നതിന്റെയും ത്രില്ലിലാണ് ഇപ്പോൾ താരം.