പുതിയ ചിത്രങ്ങളുമായി സൗഭാഗ്യ വെങ്കിടേഷ്, എന്തൊരു സുന്ദരിയാണ് കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

270

പ്രശസ്ത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷുകൾ ചെയ്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. എന്തൊക്കെ വെറൈറ്റികൾ ഡബ്‌സ്മാഷുകളിൽ കൊണ്ടുവരാമെന്ന് മലയാളികൾക്ക് കാണിച്ചു തന്നു സൗഭാഗ്യ.

ദിലീപ് നായകനായ സൂപ്പർഹിറ്റ് ചിത്രം കല്യാണരാമനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തശ്ശിയായി മാറിയ സുബ്ബലക്ഷ്മിയമ്മയുടെ കൊച്ചുമകളും നടി താരകല്യാണിന്റെ മകളുമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയെ പോലെ തന്നെ അസാധ്യ ഒരു നർത്തകി കൂടിയാണ് സൗഭാഗ്യ.

അമ്മയുടെ ഡാൻസ് സ്‌കൂൾ ഇപ്പോൾ നോക്കുന്നത് സൗഭാഗ്യ ആണ്. ചെറുപ്പം തൊട്ട് അറിയാവുന്ന അമ്മയുടെ ശിഷ്യനെയാണ് സൗഭാഗ്യ വിവാഹം ചെയ്തത്. അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തിയത്.

ഫ്ളവേഴ്സിലെ ചക്കപ്പഴം എന്ന കോമഡി സീരിയലിലെ ശിവൻ എന്ന കഥാപാത്രത്തെ അർജുൻ അവതരിപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ആഴ്ചകളിലാണ് അർജുൻ അതിൽ നിന്ന് പിന്മാറിയ വാർത്തകളിൽ വന്നിരുന്നത്.

അർജുനും സൗഭാഗ്യ ഒരുമിച്ചുള്ള ടിക് ടോക് വീഡിയോസ് കണ്ടാണ് ഇരുവരും പ്രണയത്തിലായിരുന്നു ആരാധകർ അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ വിവാഹശേഷം വീഡിയോസൊക്കെ വളരെ കുറച്ചാണ് സൗഭാഗ്യ ഇടാറുള്ളത്. ഇടയ്ക്ക് തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോസ് അതിലൂടെ സൗഭാഗ്യ പോസ്റ്റ് ചെയ്യാറുണ്ട്.

ഇത് കൂടാതെ ചില പ്രൊഡക്ടുകളുടെയും മറ്റ് പ്രൊമോഷൻ വീഡിയോസ് സൗഭാഗ്യ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ ചിങ്കാരി കളക്ഷൻസ് ജൂവലറി ഷോപ്പിന് വേണ്ടി സൗഭാഗ്യ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അവരുടെ ആഭരണങ്ങളുടെ പ്രൊമോഷസിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ഫോട്ടോസ് നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു.

നിങ്ങളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല, എന്തൊരു സുന്ദരിയാണ് സൗഭാഗ്യ എന്ന കമന്റുകളുമായി ആരാധകരും രംഗത്ത് വന്നു. അഭിനയരംഗത്തേക്ക് ഇല്ലായെന്ന് നേരത്തെ തന്നെ സൗഭാഗ്യ വെളിപ്പെടുത്തിയിരുന്നു. അതേ സമയം ചക്കപ്പഴത്തിൽ നിന്നും പിൻമാറിയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.