എനിക്ക് നിങ്ങളിൽ നിന്ന് കണ്ണെടുക്കാനാവില്ല, ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല: പ്രണയാദ്രരായി ഷഫ്നയും സജിനും, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

189

മലയാളികളുടെ പൂമുഖത്തേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഒന്നിനൊന്ന് മികച്ച പരമ്പരകളാണ് ഈ ചാനലിൽ വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലാണ് സാന്ത്വനം.

ഈ പരമ്പരയിലൂടെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ താരമാണ് സജിൻ ടിപി. പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിച്ചത്. ഈ കഥാപാത്രം തന്നെയാണ് നടന്റെ കരിയറിലെ വഴിത്തിരിവായി മാറിയത്.

സാന്ത്വനത്തിലെ പ്രിയ ജോടിയാണ് ശിവനും ഭാര്യ അഞ്ജലിയും. ശിവാഞ്ജലി എന്ന പേരിലാണ് ഈ ജോഡി സീരിയൽ ആരാധകർക്ക് പ്രിയങ്കരരായിരിക്കുന്നത്. അഞ്ജലിയായി വേഷമിടുന്നത് ബാലനടിയായി സിനമയിലെത്തി ഇപ്പോൾ ഡോക്ടറുമായ ഗോപിക അനിലാണ്.

ഈ ഒറ്റ പരമ്പരയോടെ നിരവധി ആരാധകരെയാണ് ഇരുവർക്കും ലഭിച്ചത്. സോഷ്യൽ മീഡിയകളിലും സജിൻ സജീവമാണ്. അഭിനയ തിരക്കുകൾക്കിടെ ലഭിക്കുന്ന സമയങ്ങളിൽ ചിത്രങ്ങളും കുറിപ്പുകളും സജിൻ ടിപി പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.

സിനിമ സീരിയൽ താരം ഷഫ്നയെയാണ് സജിൻ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോൾ സിനിമയിലില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഷഫ്‌ന. തന്റെ പ്രിയതമന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച ഷഫ്നയും സോഷ്യൽ മീഡിയകളിൽ സ്ഥിം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴതി സജിനൊപ്പമുള്ള ഷഫ്നയുടെ പുതിയ ചിത്രവും അതിന് നടി നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായിരിക്കുകയാണ്. എനിക്ക് നിങ്ങളിൽ നിന്ന് കണ്ണെടുക്കാനാവില്ല, എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ തികഞ്ഞ മനുഷ്യനാണ് നിങ്ങൾ. ഞാൻ ഭാഗ്യവതിയാണ് എന്നാണ് പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് ഷഫ്ന ക്യാപ്ഷനായി കുറിച്ചത്.

വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല. ഇത് എന്നന്നേക്കുമായി നിലനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് സജിനൊപ്പമുളള മറ്റൊരു ചിത്രത്തിന് ഷഫ്ന കുറിച്ചത്.
ഇരുവരും ഷഫ്‌ന നായകയായി എത്തിയ പ്ലസ്ടു എന്ന സിനിമയുടെ സമയമാണ് സുഹൃത്തുക്കൾ ആയത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയും വിവാഹിതർ ആവുകയും ആയിരുന്നു.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ബാലതാരമായാണ് ഷഫ്ന അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് നായികയായും സഹനടിയായുമെല്ലാം നടി മലയാള സിനിമയിൽ തിളങ്ങി. സീരിയലുകളിലും മികച്ച വേഷങ്ങൾ തേടിയെത്തി. ഫഹദ് ഫാസിൽ നായകനായി സത്യൻ അന്തിക്കാട് ഒരുക്കിയ ഒരു ഇന്ത്യൻ പ്രണയ കഥയിലാണ് ഷഫ്‌ന അവസാനം അഭിനയിച്ചത്.