ഹൃദയം തകർന്ന അവസ്ഥയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്: തുറന്നു പറച്ചിലുമായി ആര്യ

842

മോഡലും നടിയും അവതാരകയുമായ ആര്യ മലയാളികളുടെ പ്രിയപ്പെട്ട താരസുന്ദരിയാണ് ആര്യ. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പർ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും പങ്കെടുത്ത ആര്യ അങ്ങനേയും ഏറെ ആരാധകരെ നേടിയിരുന്നു.

ഈ പരിപാടിയിലാണ് ആര്യ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. താൻ പ്രണയത്തിൽ ആണെന്നും ജാൻ എന്ന് അദ്ദേഹത്തെ വിളിക്കാമെന്ന് താരം പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. അന്ന് മുതൽ ആര്യയുടെ ജാൻ ആരാണെന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര പംക്തിയിൽ തന്റെ പ്രണയത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് പറയുകയാണ് ആര്യ. നല്ലൊരു തേപ്പ് കിട്ടി, ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നിങ്ങനെ പല കാര്യങ്ങളും ആര്യ വ്യക്തമാക്കി.

ഒരാൾ ചോദിച്ചത് ആര്യയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന തരത്തിൽ ഗോസിപ്പുകൾ കണ്ടിരുന്നു.അത് സത്യമാണോ എന്നായിരുന്നു. ഇതിന് തേപ്പുപെട്ടിയുടെ ചിത്രം മാത്രമായിരുന്നു ആര്യയുടെ മറുപടി. പിന്നാലെ വലിയൊരു തേപ്പ് കിട്ടിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു.

മറ്റൊരു ചോദ്യത്തിന് താൻ സിംഗിൾ ആണെന്നും ഉടനെയൊന്നും മിംഗിൾ ആവാൻ ഉദ്ദേശിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. അടുത്തിടെ തന്റെ ഹൃദയം തകർന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ആര്യ പറഞ്ഞു. ആ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. പ്രണയത്തിലകപ്പെട്ട് ഞാൻ പേടിച്ചിരിക്കുകയാണ്.

എവിടെ നിന്നാണോ വേദനിച്ചത് അതിലേക്ക് തന്നെ ഇനിയും പോകാൻ വയ്യ. ഞാൻ സ്നേഹിക്കുന്നത് എന്നെ തന്നെയാണെന്നും ആര്യ പറഞ്ഞു. നിങ്ങളൊരു ഭീകര അഹങ്കാരിയാണെന്ന് പറഞ്ഞാൽ സത്യമാണോ അതോ നുണയോ എന്നാണ് അടുത്ത ചോദ്യം. ആരോടും ഇതുവരെ പറയാതെ വെച്ചിരുന്ന രഹസ്യം ആയിരുന്നു.

കണ്ടുപിടിച്ചു അല്ലേ എന്നാണ് ഇതിന് ആര്യയുടെ മറുപടി. വീണ നായർ ഏറ്റവും അടുത്ത സുഹൃത്താണ്. അതുപോലെ ബിഗ് ബോസിലെ പ്രിയപ്പെട്ടൊരാൾ ഫുക്രുവാണ്. അവതരിപ്പിക്കുന്ന പരിപാടികളിൽ ഇഷ്ടപ്പെട്ടത് ഏതൊക്കെയാണെന്നുള്ള ചോദ്യത്തിന് ആര്യയുടെ മറുപടി ഇങ്ങനെയായിരുന്നു. ബിഗ് ബോസിന്റെ ആരാധികയാണ് ഞാൻ.

എന്റെ സ്നേഹം എന്നും അതിനൊപ്പം ഉണ്ടാവും. സ്റ്റാർട്ട് മ്യൂസിക് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ഞാൻ എന്റെ കുഞ്ഞിനെ എങ്ങനെ സ്നേഹിക്കുന്നു. അതുപോലെ ആ പരിപാടിയെയും സ്നേഹിക്കുന്നു. ബഡായ് ബംഗ്ലാവാണോ ബിഗ് ബോസ് ആണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ ബഡായ് എന്നാണ് ഉത്തരം. എനിക്ക് കരിയറും ജീവിതവുമൊക്കെ തന്നത് ആ പരിപാടിയാണെന്ന് ആര്യ പറയുന്നു.

അഭിനയ ജീവിതത്തിൽ സന്തോഷവതിയും യഥാർഥ ജീവിതത്തിൽ സന്തോഷമില്ലേ എന്ന ചോദ്യത്തിന് സത്യം പറഞ്ഞാൽ എനിക്ക് സന്തോഷമില്ല. ജീവിതത്തിന്റെ നല്ല വശം നോക്കിയാൽ എന്നെ സത്യസന്ധമായി ആളുകൾ സ്നേഹിക്കുന്നത് കണക്കിലെടുത്താൽ അത് മനോഹരവും സന്തോഷം നൽകുന്നതുമാണ്.

ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്ന്. പതിയെ അതിനെ മറികടന്ന് വരികയാണെന്നും ആര്യ പറഞ്ഞു.