ജോസഫിന്റെ നായിക ഇനി സനൂപിന്റെ ജീവിത നായിക: നടി ആത്മീയ രാജൻ വിവാഹിതയായി

206

ജോജൂ ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയായ നടി ആത്മീയ രാജൻ വിവാഹിതയായി. തളിപ്പറമ്പ് സ്വദേശിയായ സനൂപാണ് നടിയെ ജീവിത സഖിയാക്കിയത്. കണ്ണൂർ ധർമ്മശാലയിലെ ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവെഷൻ സെന്ററിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.

ആത്മീയയും തളിപ്പറമ്പ് സ്വദേശി തന്നെയാണ്. ആത്മീയയുടെയും സനൂപിന്റെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടിയുടെ വിവാഹ സൽക്കാരം ചൊവ്വാഴ്ചയാണ് നടക്കുക.

വെളളത്തൂവൽ എന്ന ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആത്മീയ. തുടർന്ന് തമിഴ് ചിത്രം മനം കൊത്തി പറവൈയിൽ ശിവകാർത്തികേയന്റെ നായികയായും നടി അഭിയിച്ചു.

ജോജു ജോർജ്ജ് ചിത്രം ജോസഫിലെ പ്രകടനമാണ് ആത്മീയ രാജന്റെ കരിയറിൽ വലിയ വഴിത്തിരിവായത്. എം പദ്മകുമാർ സംവിധാനം ചെയ്ത സിനിമയിൽ സ്റ്റെല്ല പീറ്റർ എന്ന കഥാപാത്രമായി നടി എത്തി. ത്രില്ലർ ചിത്രത്തിൽ ജോജു ജോർജ്ജിന്റെ ഭാര്യയുടെ വേഷത്തിൽ ശ്രദ്ധേയ പ്രകടനമാണ് ആത്മീയ കാഴ്ചവെച്ചത്.

ജയറാമും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച മാർക്കോണി മത്തായി എന്ന ചിത്രത്തിലും ജോസഫിന് പിന്നാലെ ആത്മീയ അഭിനയിച്ചിരുന്നു. ജോസഫിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷൻ പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു.

മലയാളത്തിൽ അവിയൽ ആണ് നടിയുടെ പുതിയ ചിത്രം. തമിഴിൽ കാവിയൻ എന്ന ചിത്രവും ആത്മീയ രാജന്റെതായി ഒടുവിൽ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി പത്തോളം ചിത്രങ്ങളിലാണ് ആത്മീയ രാജൻ തന്റെ കരിയറിൽ അഭിനയിച്ചത്.