ഇത്രയും ഓവർ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നത് എന്തുകൊണ്ട്: കാരണം വെളിപ്പെടുത്തി നമിത

258

കൂടുതലും ഗ്ലാമർ വേഷങ്ങൾ ചെയ്ത് തെന്നിന്ത്യൻ സിനിമയിൽ പേരെടുത്ത പ്രിയ നടിയാണ് നമിത. താൻ അഭിനയിക്കുന്ന സിനിമകളിലെല്ലാം ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരം കൂടിയാണ് നമിത.

എന്നാൽ ഗ്ലാമർ പ്രദർശനം മാത്രമല്ല ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാൻ തനിക്കാകുമെന്ന് തതാരം തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

തമിഴിലാണ് താരം ഏറെയും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നിർമ്മാതാവ് ആകുന്നതിന്റെ സന്തോഷത്തിലും ത്രില്ലിലുമാണ് താരം. ഇപ്പോൾ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. ബൗ വൗ എന്ന ചിത്രത്തിലൂടെയാണ് നമിത നിർമ്മാതാവാൻ ഒരുങ്ങുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ നമിതയും ഒരു നായയുമാണ്. ഒരു നിർമ്മാതാവ് എന്ന നിലയിൽ ആദ്യ തുടക്കത്തിന് നല്ല ചിത്രമായിരിക്കും ഇതെന്നാണ് തോന്നിയത് എന്ന് നമിത പറയുന്നു. സൗത്ത് ഇന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗർ നിക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നമിത അവതരിപ്പിക്കുന്നത്.

ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ ജോലിയുടെ ഭാഗമായി എത്തുകയും അവിടെ ഒരു കിണറിനുള്ളിൽ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്നു. ഒരു നായ എങ്ങനെ നിക്കിയെ രക്ഷപ്പെടുത്തുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുളള വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ താൻ സിനിമകളിൽ ഗ്ലാമറസ്സായി അഭിനയിക്കുന്നതിന്റെ കാരണവും വെളിപ്പെടുത്തുകയാണ് താരം.

തമിഴിൽ ഒട്ടുമിക്ക നായികമാരും ഗ്ലാമർ വേഷത്തിൽ അഭിനയിക്കുന്നു. അത് അവർ തിരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്. ഞാൻ ചെയ്തപ്പോൾ അതു കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ടാവും. ഗ്ലാമർ വേഷത്തിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നെങ്കിൽ എനിക്ക് അത് സന്തോഷമാണ്.

നായികയായി അഭിനയിച്ചാണ് തുടക്കം. ഗ്ലാമർ വേഷം വന്നപ്പോൾ മാറിനിന്നില്ല. അങ്ങനെ കാണാനാണ് താത്പര്യം. ഗ്ലാമർ കാട്ടാൻ ഞാൻ ഒരുക്കമാണ്. ഇന്ന് നിർമാതാവാണ്. നാളെ സംവിധായികയായും പ്രതീക്ഷിക്കാമെന്നും നമിത പറഞ്ഞു.