കിടിലൻ ഡാൻസുമായി നടി അവന്തിക മോഹൻ, തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ആണോ ഇതെന്ന് ആരാധകർ: വീഡിയോ വൈറൽ

686

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി അവന്തിക മോഹൻ. ഒരു പിടി മികച്ച സിനിമകളിലും വേഷമിട്ടിട്ടുള്ള അവന്തികയ്ക്ക് ആരാധകരും ഏറെയാണ്. യക്ഷി എന്ന സിനിമയിലൂടെയാണ് അവന്തിക അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി സിനിമകളിൽ അവന്തിക അഭിനയിച്ചു.

നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ക്രോകോഡൈൽ ലവ് സ്റ്റോറി, 8:20 തുടങ്ങിയ മലയാള സിനിമകളിൽ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്.

Advertisements

പിന്നീട് 2015 16 കാലഘട്ടങ്ങളിൽ സൂര്യ ടിവിയിലെ ശിവഗാമി എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. മഴവിൽ മനോരമയിലെ ആത്മസഖി എന്ന സീരിയലാണ് താരത്തിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.
ആത്മസഖിയിലെ ഡോക്ടർ നന്ദിതയെ അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മറക്കാൻ പറ്റുകയില്ല.

Also Read
നന്നായി അന്വേഷിച്ച് മാത്രം ചെയ്യുക, വാഗ്ദാനങ്ങളിൽ വീണു പോകരുത്: മുന്നറിയിപ്പുമായി ഗ്രേസ് ആന്റണി

അതിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു അവന്തികയുടെ കല്യാണം. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി സീരിയലിൽ അഭിനയിക്കുന്ന നിരവധി താരങ്ങൾ ഉണ്ട് . അത്തരത്തിൽ വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത് സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി അവന്തിക മോഹൻ.

വിവാഹത്തോടെ സീരിയലിൽ നിന്ന് പിന്മാറിയ അവന്തിക 2019ൽ മഴവിൽ മനോരമയിലെ പ്രിയപ്പെട്ടവൾ എന്ന സീരിയലിൽ അഭിനയിച്ചു. ലോക്ക് ഡൗൺ വന്ന് ഷൂട്ടിങ്ങിന് എത്താൻ പറ്റാതെ ആ സീരിയൽ നിന്നും അവന്തികയ്ക്ക് പകരം വേറെയൊരാൾ വന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ഐപിഎസായി അഭിനയിക്കുകയാണ് താരം.

ഇൻസ്റ്റാഗ്രാമിലും അവന്തിക വളരെ അധികം സജീവമാണ്. അവന്തികയുടെ റീൽസ് വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ റീൽസിലെ ഹിറ്റായ ഗാനങ്ങൾക്ക് ചുവടുവച്ചിരിക്കുകയാണ് പ്രേക്ഷകരുടെ സ്വന്തം ശ്രേയ. ഇതിനോടകം തന്ന ഈ വിഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Also Read
പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്: വീണ്ടും ഞെട്ടിച്ച് മഞ്ജുവാര്യർ, അടിക്കുറിപ്പ് ജീവതത്തെ ചൂണ്ടിക്കാട്ടിയാണോ എന്ന് ആരാധകർ

Advertisement