മീനാക്ഷിയുടെ ചെറുപ്പത്തിലെ അതേ മുഖമാണ് മഹാലക്ഷ്മിക്കും: മക്കളെ കുറിച്ച് മനസ്സു തുറന്ന് ദിലീപ്

77

മലയാളികളുടെ ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥൻ ഹോട്ട്‌സ്റ്റാറിൽ ഒടിടിയായി റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച അഭിപ്രായം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദിലീപിന്റെ ഉറ്റ ചങ്ങാതിയായ നാദിർഷ സംവിധാനം ചെയ്ത ചിത്രം പൊട്ടിച്ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുകയാണ് ഇപ്പോൾ.

അതേ സമയം ഈ ചിത്രത്തെ കുറിച്ചും തന്റെ മക്കളെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപ് ഇപ്പോൾ. മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ദിലീപിന്റെ തുറന്നു പറച്ചിൽ.

Advertisements

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ:

നാദിർഷയും ഞാനും തമ്മിലുള്ള സൗഹൃദത്തിനു 33 വർഷത്തിന്റെ കരുത്തുണ്ട്. നാദിർഷ സിനിമ സംവിധാനം ചെയ്തപ്പോൾ മുതൽ നിർമാണ പങ്കാളിയായിരുന്നു ഞാൻ. ഈ ചിത്രവും നാദിർഷയും ഞാനും ചേർന്ന നാദ് ഗ്രൂപ്പാണു നിർമാണം. മാനത്തെ കൊട്ടാരത്തിൽ അഭിനയിക്കുമ്പോൾ ഞാനാണ് നാദിർഷയെ ഒപ്പം കൂട്ടിയത്. ഒരു സകലകലാവല്ലഭനാണ് നാദിർഷാ.

കേശുവേട്ടന്റെ കഥ തിരക്കഥാകൃത്ത് സജീവ് പാഴൂർ നാദിർഷയോടു പറയുമ്പോൾ സുരാജായിരുന്നു(സൂരാജ് വെഞ്ഞാറമ്മൂട്) ആദ്യം ഞങ്ങളുടെ മനസ്സിൽ. സുരാജിനോടു ഞാനിക്കാര്യം പറഞ്ഞു അവൻ റെഡി. എങ്കിലും കേശുവേട്ടനാകാൻ എനിക്കു കഴിയുമോയെന്നറിയാൻ ഞാൻ മേക്കപ്പ്മാൻ റോഷനെ വിളിച്ചു. എന്നെ മായാമോഹിനിയാക്കിയതും സൗണ്ട് തോമയാക്കിയതും റോഷന്റെ കരവിരുതാണ്.

Also Read
നന്നായി അന്വേഷിച്ച് മാത്രം ചെയ്യുക, വാഗ്ദാനങ്ങളിൽ വീണു പോകരുത്: മുന്നറിയിപ്പുമായി ഗ്രേസ് ആന്റണി

റോഷനെത്തി മേക്കപ്പ് ടെസ്റ്റ് ചെയ്തപ്പോൾ കാര്യങ്ങൾ പെർഫെക്ട്. സിനിമ തുടങ്ങിയിപ്പോൾ മറ്റൊരു പ്രശ്‌നം. റോഷനു മറ്റൊരു സിനിമയുടെ തിരക്ക്. അങ്ങനെയാണ് പട്ടണം റഷീദിന്റെ സഹായത്തിൽ മനോജിനെ മേക്കപ്പ്മാനായി തീരുമാനിച്ച് കേശുവിലേക്കു രൂപമാറ്റം നടത്തിയത്. കേശുവേട്ടനു മുൻപേ തീരുമാനമായത് നായിക ആരെന്നാണ്. രത്‌നമ്മയുടെ കഥാപാത്രം ഉർവശിച്ചേച്ചി തന്നെ ചെയ്യണമെന്നു തീരുമാനിച്ചിരുന്നു.

1991ൽ കമൽസാറിന്റെ വിഷ്ണുലോകത്തിൽ ഞാൻ സഹസംവിധായകനായിരുന്നപ്പോൾ ഉർവശി ച്ചേച്ചി യുടെയും ലാലേട്ടന്റെയും മുഖത്തു ക്ലാപ്പുവച്ചതാണ്. വർഷങ്ങളെത്ര കടന്നുപോയി. തമാശ സിനിമകൾ മനപ്പൂർവം കുറച്ചതൊന്നുമല്ല. എല്ലാത്തരം സിനിമകളും മിക്‌സ് ചെയ്ത് ചെയ്യുന്നയാളാണ് ഞാൻ. ഡിങ്കൻ എന്ന സിനിമ ഇടയ്ക്കു റിലീസ് ചെയ്യേണ്ടതായിരുന്നു.

ആ സിനിമ സംവിധാനം ചെയ്ത രാമചന്ദ്രബാബുസാറിന്റെ വിയോഗം മൂലം അതു നടന്നില്ലെന്നു മാത്രം.
കേശുവേട്ടൻ 100 ശതമാനം കുടുംബ സ്‌നേഹിയാണ്. . പുറമേയ്ക്കു പിശുക്കനും അറുക്കീസുമാണെന്നു തോന്നുമെങ്കിലും ഉള്ളിൽ നിറയെ സ്‌നേഹമുള്ളവനാണ്. എന്നാൽ, അതു പുറത്തുകാണിക്കാൻ കഴിയാറില്ല. കയ്യിൽ പണം വരുമ്പോൾ കേശുവേട്ടനിലും ചില മാറ്റങ്ങളുണ്ടാകുന്നു.

2018 ഒക്ടോബറിലാണ് മകൾ മഹാലക്ഷ്മിയുടെ ജനനം. മൂത്തമകൾ മീനാക്ഷിയുടെ ചെറുപ്പത്തിൽ ഞാൻ ഒന്നിനു പിറകെ ഒന്നായി സിനിമയുടെ പിന്നാലെ ഓടുകയായിരുന്നു. ഇപ്പോൾ ഒന്നര വർഷത്തോളം മഹാലക്ഷ്മിക്ക് ഒപ്പമായിരുന്നു. പഴയ ഫോട്ടോകൾ എടുത്തു നോക്കുമ്പോൾ മീനാക്ഷിയുടെ ചെറുപ്പത്തിലെ അതേ മുഖമാണ് മഹാലക്ഷ്മിക്കുമെന്നു തോന്നാറുണ്ടെന്നും ദീലീപ് പറയുന്നു.

Also Read
പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്: വീണ്ടും ഞെട്ടിച്ച് മഞ്ജുവാര്യർ, അടിക്കുറിപ്പ് ജീവതത്തെ ചൂണ്ടിക്കാട്ടിയാണോ എന്ന് ആരാധകർ

അതേ സമയം ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥൻ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ദിലീപ് ചിത്രമാണ്. ദിലീപിന്റെ വാക്കുകളിൽ ടു കൺട്രീസിനും കിങ് ലയറിനും ശേഷം ഒരു സമ്പൂർണചിരിപ്പടം. ദിലീപിനും ഉർവ്വശിക്കും പിന്നാലെ വൻ താരനിര തന്നെ അണിനിരിക്കുന്ന കേശുവിൽ ദാസേട്ടൻ ഏറെ കാലത്തിന് ശേഷം പാടുന്നു എന്ന പ്രത്യേകതയും ഉണ്ട്.

Advertisement