വാമികയുടെ ചിത്രം പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിർത്തണം, നിലപാടിൽ ഇന്നും മാറ്റമില്ല; തുറന്നടിച്ച് വിരാട് കോഹ്ലി

32

തന്റെ മകളുടെ ചിത്രം പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിർത്തണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഗാലറിയിൽ നിൽക്കുന്ന കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമയുടെയും മകൾ വാമികയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിരുന്നു.

പിന്നാലെയാണ് വിരുഷ്‌ക രംഗത്തെത്തിയത്. മകളുടെ ചിത്രം പരസ്യപ്പെടുത്തുന്നതിനോടുള്ള എതിർപ്പ് അറിയിച്ച് കോലിയും അനുഷ്‌കയും മുൻപ് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ചാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്.

Advertisements

മകൾ വളർന്ന് പ്രായമായി സമൂഹമാധ്യമങ്ങളെന്താണെന്ന് തിരിച്ചറിയാനും സ്വയം തീരുമാനമെടുക്കാൻ പ്രാപ്തി നേടുകയും ചെയ്യുന്നതുവരെ മകളുടെ ചിത്രം പുറത്തുവിടില്ലെന്നായിരുന്നു അന്ന് കോലിയും അനുഷ്‌കയും അറിയിച്ചത്.
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിനിടെ അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ കോഹ്‌ലി തൊട്ടിൽ സെലബ്രേഷനിലൂടെ നേട്ടം കുഞ്ഞിന് സമർപ്പിച്ചിരുന്നു.

Also Read
എന്റെ ആ ഒരു കാര്യത്തെ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്, എങ്കിൽ പിന്നെ അത് തന്നെ പറയാം: നടി സ്വാസിക

ഗാലറിയിലേക്ക് നോക്കിയായിരുന്നു ആഘോഷം. ഇതിനു പിന്നാലെയാണ് ഗാലറിയിൽ നിൽക്കുന്ന അനുഷ്‌കയുടെയും കുഞ്ഞിന്റെയും ചിത്രവും പകർത്തിയത്. എന്നാൽ, തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തികച്ചും അപ്രതീക്ഷിതം ആയാണ് ഈ ചിത്രം പകർത്തിയതെന്നും കുഞ്ഞിന്റെ ചിത്രം എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന പഴയ നിലപാടു തന്നെയാണ് ഇപ്പോഴുമുള്ളതെന്നും കോലി ആവർത്തിച്ചു പറയുന്നു.

വിരാട് കോഹ്‌ലിയുടെ കുറിപ്പ് ഇങ്ങനെ;

പ്രിയരേ, ഇന്നലെ സ്റ്റേഡിയത്തിൽവച്ച് ഞങ്ങളുടെ മകളുടെ ചിത്രം പകർത്തുകയും അതിനുശേഷം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി മനസ്സിലാക്കുന്നു. ഞങ്ങൾ അറിയാതെയാതെ തികച്ചും അപ്രതീക്ഷിതമായാണ് ഈ ചിത്രം പകർത്തിയത്. ക്യാമറ ഞങ്ങൾക്കു നേരെ തിരിഞ്ഞിരിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല.

മകളുടെ ചിത്രം പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിലപാടിൽ ഇപ്പോഴും മാറ്റമില്ല. ഞങ്ങൾ മുൻപ് വിശദീകരിച്ചിട്ടുള്ള കാരണങ്ങളാൽ വാമികയുടെ ചിത്രം പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിർത്തണമെന്ന് അഭ്യർഥിക്കുന്നു. നന്ദി എന്നായിരുന്നു കോഹ്ലിയുടെ കുറിച്ച്.

Also Read
തന്റെ വിവാഹ നിശ്ചയം നടന്നില്ല ; ലൈവിൽ വന്ന് ആരാധകരോട് കാരണം വ്യക്തമാക്കി ഗൗരി കൃഷ്ണ

Advertisement