വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷ പാർട്ടിയിൽ ബാലയ്യക്കൊപ്പം കൈകൾ കോർത്ത് ഷാംപെയ്ൻ കുടിച്ച് അർമാദിച്ച് ഹണി റോസ്, ചിത്രങ്ങൾ വൈറൽ

466

വർഷങ്ങളായി മലയാള സിനിമയിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് ഹണി റോസ്. വിനിയൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയത്.

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിയിച്ചിരുന്നു.

Advertisements

നിരവധി സൂപ്പർഹിറ്റ് സിനിമളിൽ നായികയായും സഹനടിയായും എല്ലാം ഹണിറോസ് തിളങ്ങിയിട്ടുണ്ട്. വസ്ത്ര ധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. അതേ സമയംമലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു സ്ഥാനെ നേടി എടുത്തിയിരിക്കുകയാണ് ഹണി റോസ്.

Also Read
ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ആ സീന്‍ ജയറാം കാരണം വെട്ടി മാറ്റിയത് ആയിരുന്നു; ഒടുവില്‍ നിര്‍ബന്ധം കാരണം ഉള്‍പ്പെടുത്തി; സിനിമയുടെ തലവര മാറ്റിയ സീനെന്ന് സിദ്ദീഖ്

തെലുങ്കിലെ സൂപ്പർ താരായ ബാലയ്യയുടെ നായിക ആയിട്ടായിരുന്നു ഹണി റോസിന്റെ തെലുങ്കിലേക്കുള്ള തിരിച്ചുവരവ്. വീര സിംഹ റെഡ്ഡിയെന്ന ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിൽ നിന്നുമുള്ള ഹണി റോസിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സിനിമയുടെ വിജയം ആഘോഷിക്കുവാനായി അണിയറ പ്രവർത്തകർ പാർട്ടി നടത്തിയത്.

വിജയാഘോഷ പാർട്ടിയ്ക്ക് പിന്നാലെ അണിയറ പ്രവർത്തകർ ആഫ്റ്റർ പാർട്ടിയും നടത്തിയിരുന്നു. ഇതിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരുമിച്ചിരുന്ന് ഷാംപെയ്ൻ കുടിക്കുന്ന ഹണി റോസിന്റേയും ബാലകൃഷ്ണയുടേയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

കൈകൾ കോർത്തു പിടിച്ചാണ് ഇരുവരും ചിത്രത്തിൽ ഷാംപെയ്ൻ കുടിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുക ആയിരുന്നു. ചിത്രത്തിൽ ബാലയ്യയുടെ ഭാര്യയായിട്ടാണ് ഹണി റോസ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ മാ ബാവ മനോഭാവലു എന്ന പാട്ടിലെ ഹണിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.

അതേ സമയം മോൺസ്റ്റർ’ആണ് ഹണി റോസിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ മലയാള സിനിമ. മോഹൻലാൽ നായകനായ ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു.

Also Read
അമ്മയ്ക്ക് വിവാഹവാര്‍ഷിക ദിനത്തില്‍ സ്വര്‍ണവളയും അച്ഛന്‍ എഴുതുന്ന കത്തും സമ്മാനിച്ച് സൗഭാഗ്യ; സര്‍പ്രൈസില്‍ അമ്പരന്ന് കണ്ണീരടക്കാനാകാതെ താര കല്യാണ്‍

Advertisement