അന്നു രാത്രി ഞാൻ ബസിന്റെ പിറകെ ഓടുന്നത് കണ്ടപ്പോൾ ജയറാമിന് സഹിച്ചില്ല, എനിക്ക് ജയറാം ഒരു കാർ വാങ്ങി തന്നു: ജയറാമിന് തന്നോടുള്ള സ്‌നേഹത്തെകുറിച്ച് സിദ്ധിഖ്

8053

ഒരുകാലത്ത് മലയാളത്തിലെ രണ്ടാം നിര ചിത്രങ്ങളിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു നടൻ ജയറാമും സിദ്ധിഖും. 90 കളിലടെ മൾട്ടിസ്റ്റാർ സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു ഇവർ. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തിയത് മുതൽ ഇരുവരും ഒന്നിച്ച പല ഹിറ്റ് ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.

ജയറാം സിദ്ധിഖ് കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. ഇവരുടെ കോമ്പിനേഷൻ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോൾ ജയറാമിനെ കുറിച്ച് സിദ്ദിഖ് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

Advertisements

തനിക്ക് ആദ്യമായി ഒരു കാർ വാങ്ങി നൽകിയത് ജയറാമാണെന്ന് തുറന്ന് പറയുകയാണ് സിദ്ദിഖ്. സിനിമയിലെ തന്റെ തുടക്കകാലത്ത് ‘എഴുന്നള്ളത്ത്’ എന്ന ജയറാം നായകനായ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ജയറാം തന്നെ മുൻകൈ എടുത്ത് ഒരു കാർ സ്വന്തമാക്കിയതെന്ന് ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ സിദ്ധിഖ് പറയുന്നു.

Also Read
മനസിനെ ഒരുപാട് വിഷമിപ്പിച്ചതായരുന്നു ആ സംഭവം, ആ അടുപ്പം കുറഞ്ഞത് അങ്ങനെ ആയിരുന്നു: കലാഭവൻ മണിയെക്കുറിച്ച് ഇന്ദ്രജ പറഞ്ഞത് കേട്ടോ

തന്റെ സിനിമയിലെ ഉറ്റമിത്രമായ ജയറാമിന് തനിക്ക് ഒരു കാർ അത്യാവശ്യമാണെന്ന് തോന്നാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സിദ്ധിഖ് പങ്കുവയ്ക്കുന്നു. ആദ്യമായി എനിക്ക് ഒരു കാർ വാങ്ങി തരുന്നത് ജയറാമാണ്.

Also Read
ആത്മാർഥമായി പ്രണയിച്ച, ജീവിതത്തിലേക്ക് ക്ഷണിക്കാൻ ആഗ്രഹിച്ച പലരെയും ഞാൻ സങ്കടപ്പെടുത്തിയിട്ടുണ്ട്: തുറന്ന് എഴുതി ആൻസി വിഷ്ണു, വൈറൽ

എഴുന്നള്ളത്ത് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞു പോകാൻ നേരം ജയറാം എന്നെ അവന്റെ കാറിൽ ഒരു ബസ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്തു. രാത്രി വീട്ടിലെത്തിയപ്പോൾ വീട്ടിലെ ലാൻഡ് ഫോണിൽ ജയറാമിന്റെ കോൾ വന്നു. നീ എത്രയും പെട്ടെന്ന് ഒരു കാർ വാങ്ങിക്കണം.

ഞാൻ പറഞ്ഞു ഇപ്പോൾ അതിനുള്ള ത്രാണി ആയിട്ടില്ല. നീ ബസിന് പിറകെ ഓടുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് ഇനി അത് വേണ്ട. കാറിനുള്ള അഡ്വാൻസ് 25000 രൂപ ജയറാം നൽകി. അങ്ങനെ ഞാൻ ആദ്യമായി ജയറാമിന്റെ സഹായത്തോടെ ഒരു കാർ വാങ്ങിയെന്നും സിദ്ധീഖ് വെളിപ്പെടുത്തുന്നു.

Advertisement