മലയാളത്തിന്റെ മുൻകാല നായികനടി മേനകയുടേയും നിർമ്മാതാവ് ജി സുരേഷ്‌കുമാറിന്റെയും മകളായ കൂർത്തി സുരേഷ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ്. മലയാളത്തിലൂടെ കരിയർ ആരംഭിച്ച കീർത്തി ഇന്ന് തമിഴിലേയും തെലുങ്കിലേയുമെല്ലാം നിറ സാന്നിധ്യമാണ്.
തെലുങ്ക് സിനിമയിലെ സൂപ്പർ താരമായ മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കുന്ന സർക്കാരു വാരി പാട്ടയാണ് കീർത്തിയുടെ റിലീസ് കാത്തു നിൽക്കുന്ന സിനിമ. ഇതാദ്യമായാണ് മഹേഷ് ബാബും കീർത്തി സുരേഷും ഒരുമിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഈ ജോഡിയെ ഓൺ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നത്.
എന്നാൽ സിനിമയുടെ പ്രഖ്യാപനം മുതൽ ചില മഹേഷ് ബാബു ആരാധകർ കീർത്തിയുടെ കാസ്റ്റിംഗിനെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. മറ്റൊരു നടിയെ ആയിരുന്നു ചിത്രത്തിൽ നായിക ആക്കേണ്ടിയിരുന്നത് എന്നും കീർത്തി മഹേഷ് ബാബുവിന് ചേർന്ന നായികയല്ലെന്നും ചില ആരാധകർ താരത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തുകയായിരുന്നു.
ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും കീർത്തി സുരേഷിന് എതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുക ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കീർത്തിയുടെ മ്യൂസിക് വീഡിയോ ആയ ഗാന്ധാരി കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരം ഇല്ലെന്നും ഇത് സർക്കാരു വാരി പാട്ടയുടെ അണിയറ പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുക ആണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
മ്യൂസിക് വീഡിയോയ്ക്ക് തീരെ പ്രൊഡക്ഷൻ ക്വാളിറ്റിയില്ലെന്നും താരത്തിന്റെ ലുക്കടക്കം അമേച്വറിഷ് ആണെന്നുമാണ് വീഡിയോയ്ക്ക് എതിരെ ഉയരുന്ന വിമർശനം. ഒരു വിഭാഗം ആളുകൾ വീഡിയോയ്ക്കും കീർത്തിയുടെ പ്രകടനത്തിനും കയ്യടിക്കുന്നുണ്ട്. ഇതിനോടകം തന്നെ വീഡിയോ ട്രെന്റായി മാറുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഇഷ്ടമായില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ തെലുങ്ക് മാധ്യമങ്ങളിൽ സജീവമാകുന്നത്.
മുൻനിര കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാലാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സർക്കാരു വാരി പാട്ടയുടെ റിലീസ് കഴിയുന്നത് വരെ കീർത്തി ഇത്തരത്തിലുള്ള പ്രൊജക്ടുകളുടെ ഭാഗമാകരുത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകളുടെ സത്യാവസ്ഥ ഇതുവരേയും സ്ഥീരികരിച്ചിട്ടില്ല.
കീർത്തിയോ സിനിമയുടെ അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ ഈ റിപ്പോർട്ടുകൾ ചർച്ചയായി മാറിയിരിക്കുകയാണ്. മഹാനടി എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം അടക്കം നേടിയ നടിയാണ് കീർത്തി.
എന്നാൽ കീർത്തിയുടേതായി അടുത്തിടെ ഇറങ്ങി. സിനിമകളിൽ പലതും പരാജയമായിരുന്നു. ഇതിനാൽ കീർത്തി ഭാഗ്യമില്ലാത്ത നായികയാണെന്നും മഹേഷ് ബാബുവിന്റെ സിനിമ പരാജയപ്പെട്ടാൽ കീർത്തിയാകും കാരണമെന്നും പറഞ്ഞും ചില ആരാധകർ എത്തിയിട്ടുണ്ട്.