ജീവിച്ചുപൊക്കോട്ടെ, ഞങ്ങൾ പിരിഞ്ഞില്ല സുഹൃത്തുക്കളേ വെറുതെ പറഞ്ഞുണ്ടാക്കല്ലേ: വിവാഹ മോചന വാർത്തകൾക്ക് എതിരെ രശ്മി അനിൽ

101

താൻ വിവാഹ മോചനം നേടി എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് എതിരെ നടിയും കോമഡി താരവുമായ രശ്മി അനിൽ. ഞങ്ങൾ പിരിഞ്ഞില്ല സുഹൃത്തുക്കളേ. വെറുതെ പറഞ്ഞുണ്ടാക്കല്ലേ. പിരിയാൻ ഒട്ട് തീരെ താൽപര്യവുമില്ല. ജീവിച്ചു പൊക്കോട്ടെ.

പറഞ്ഞു പറഞ്ഞു ഇപ്പോൾ ഡിവോഴ്‌സായി എന്നു വരെയായി എന്ന് രശ്മി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
വിവാഹ മോചനം നടന്നുവെന്ന് നിരന്തരം സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് രശ്മിയുടെ വിശദീകരണ പോസ്റ്റ്. ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് രശ്മി.

Advertisements

കഴിഞ്ഞ ദിവസം ഭർത്താവിനെ കുറിച്ച് രശ്മി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിൻ വിവാമ മോചന വാർത്തകൾ പ്രചരിച്ചത്.

അറേഞ്ച്ഡ് മാര്യേജായിരുന്നു, എന്റെയൊരു ബന്ധു തന്നെയായിരുന്നു അദ്ദേഹം. പക്ഷ, ഞങ്ങൾക്ക് പരസ്പരം അറിയില്ല. എന്റെ അപ്പച്ചിയെ വിവാഹം ചെയ്തത് ഇദ്ദേഹത്തിന്റെയൊരു അമ്മാവനാണ്. രശ്മിയുടടെ ചേച്ചിയുടെ വിവാഹത്തിന് ഒക്കെ ഞാൻ പോയിരുന്നു. അമ്മായി മുഖേനായായാണ് കല്യാണ ആലോചന വന്നത്.

പെണ്ണുകാണാൻ വന്ന സമയത്ത് ഇവരുടെ കൂടെയൊരു അടിപൊളി ഡ്രൈവറും വന്നിരുന്നു. അദ്ദേഹത്തിനാണ് ഞാൻ ചായ കൊടുത്തത്. എനിക്ക് ആള് മാറിയെന്ന് മനസിലായപ്പോൾ അമ്മായിയാണ് ഇതാണ് ആളെന്ന് പറഞ്ഞ് പുള്ളിയെ പരിചയപ്പെടുത്തിയത്. പെണ്ണുകണ്ട് പോയി കുറേക്കഴിഞ്ഞിട്ടും ഉറപ്പ് പറഞ്ഞിരുന്നില്ല. വേറെ നോക്കാൻ പറഞ്ഞപ്പോൾ വേണ്ടെന്നായിരുന്നു അനിൽ പറഞ്ഞത്. ആ സമയത്ത് എനിക്ക് വേറൊരു ആലോചന വന്നിരുന്നു

ഇദ്ദേഹത്തിന്റെ ക്യാരക്ടർ കുറച്ച് പ്രത്യേകതകൾ ഉള്ളതായിരുന്നു. ഇദ്ദേഹത്തിന് ചുരിദാർ ഇടുന്നത് ഇഷ്ടമല്ല, എപ്പോഴും സാരിയായിരിക്കണം. സാരിയിലൊരു 25 പിന്നും വേണം, എവിടേയും കാണാൻ പാടില്ല. മകളെ ഗർഭിണിയായിരുന്ന സമയത്ത് ഡോക്ടർമാരൊക്കെ വഴക്ക് പറഞ്ഞിരുന്നു. എന്തിനാണ് കുഞ്ഞേ നീ ഇങ്ങനെ കഷ്ടപ്പെടുന്നത് ഒരു ചുരിദാർ വാങ്ങിച്ചിട്ടാൽ പോരെയെന്നായിരുന്നു അവർ ചോദിച്ചത്.

Also Read
ഒരു വലിയ ചുമതല എന്റെ മുകളിൽ ഉണ്ട്, എങ്കലും ഞങ്ങൾ ഒന്നിക്കുന്നു: ആരാധകരെ സന്തോഷത്തിലാക്കി പ്രിയതാരം

ബ്യൂട്ടിപാർലറിൽ പോകുന്നതും ചേട്ടന് ഇഷ്ടമല്ല, ഇദ്ദേഹത്തെ ഇങ്ങനെയാക്കാൻ ഞാൻ പെട്ട പാട് വലുതാണ് ഇപ്പോൾ അദ്ദേഹം മുഴുവനായും മാറി. നമ്മൾ കുറച്ച് സ്‌നേഹം കൊടുത്താൽ മതി. അന്ന് ഞാൻ സങ്കുചിത മനോഭാവം ഉള്ളയാളായിരുന്നു, ആൾക്കാരുമായി ഇടപെടാൻ തുടങ്ങിയപ്പോഴാണ് ചിന്താഗതി മാറിയതെന്നുമായിരുന്നു അനിൽ പറഞ്ഞത്.

മനസ് നിറയെ സ്‌നേഹവും ഒരുപാട് കെയറിംഗുമാണ്, പെട്ടെന്ന് ദേഷ്യം വരും അത് അതുപോലെ അങ്ങ് പോവും. ഇത് മുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല, ഡിവോഴ്‌സ് ചെയ്താലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട്. എന്തെങ്കിലും ഒരു സാധനം ഇരിക്കുന്നിടത്തും മാറി വെച്ചാൽ വയലന്റാവും. ഒരു കൊച്ചുമായല്ലോ മുന്നോട്ട് പോവുമോയെന്നായിരുന്നു എന്റെ ആശങ്ക.

നമ്മളൊന്ന് മനസ് വെച്ചാൽ നന്നാവില്ലേയെന്ന് ചിന്തിച്ചിരുന്നു. അപ്പോൾ ഞാൻ പറയുന്നത് പോലെ കേൾക്കാൻ തുടങ്ങി. ഒരുപ്രാവശ്യം ഭയങ്കരമായി വഴക്കിട്ടു. അമ്മയ്ക്ക് സഹിക്കാൻ പറ്റാതായതോടെ അമ്മ പെങ്ങളുടെ വീട്ടിലേക്ക് പോയി. തിരിച്ചുവന്നപ്പോൾ മോളേ നീ പോയില്ലേയെന്ന് ചോദിച്ചു.

ഞാൻ എന്തിനാണ് പോവുന്നത്. ഞാൻ അദ്ദേഹത്തിനൊപ്പം തന്നെ നിൽക്കും. തിരിച്ച് വരുമ്പോഴേക്കും അദ്ദേഹത്തിന്റെ മൂഡൊക്കെ മാറിക്കോളും എന്നും പറഞ്ഞു. പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കുമെന്നും എല്ലാവരും തുടക്കത്തിൽ ഇതേ പോലെയായിരിക്കുമെന്നുമാണ് തോന്നുന്നതെന്നും രശ്മിയും അനിലും പറഞ്ഞിരുന്നു.

സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഭർത്താവിനോടാണ് അംഗീകാരത്തിന് ഏറ്റവും കടപ്പെട്ടതെന്ന് രശ്മി പറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട്, എന്നെ ഫീൽഡിൽ കൊണ്ടുവന്ന എല്ലാവരോടും ഞാൻ ചെയ്ത ഷോകളിലെ ഭാഗമായ എല്ലാവരോടും ഒരു വാക്കിൽ തീരില്ല ഒരായിരം നന്ദി.

Also Read
വാനമ്പാടിയിലെ ചന്ദ്രേട്ടനെ മറന്നോ, താരം ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ, നടന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

ഏറ്റവും കടപ്പാട് എന്റെ ഏട്ടനോടാണ്, നിഴലുപോലെ എന്റെ കൂടെയുള്ള എന്റെ കുഞ്ഞുകുഞ്ഞു ഇഷ്ടങ്ങളും അറിഞ്ഞ് പ്രവർത്തിക്കുന്ന എന്റെ ഏട്ടനോട് തീർത്താൽ തീരാത്ത കടപ്പാടാണ് നന്ദി എന്നായിരുന്നു രശ്മി 2020ൽ പറഞ്ഞ വാക്കുകൾ.

മിനിസ്‌ക്രീൻ കോമഡി സ്‌കിറ്റുകളിലൂടെ എത്തി പിന്നീട് നടിയായി മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് രശ്മി അനിൽ. കായംകുളം എസ്എൻ സെൻട്രൽ സ്‌കൂളിലെ മലയാളം അധ്യാപികയിൽ നിന്നുമാണ് രശ്മി അഭിനയ ലോകത്തെയ്ക്ക് കടക്കുന്നത്.

കെപിഎസ്സി ലളിതയെ പോലെ ആകാൻ ആഗ്രഹിക്കുന്ന രശ്മി 2003 മുതൽ 2006 വരെ കെപിഎസ്സി യിലെ അഭിനേത്രിയായിരുന്നു. തമസ്സ്, മുടിയനായ പുത്രൻ, അശ്വമേധം എന്നി നാടകങ്ങളിലൂടെ നാടകപ്രേമികളുടെ ഇഷ്ടതാരമായി. കറ്റാനം സിഎംഎസ്സ് ഹൈസ്‌കൂളിലെയും, കായംകുളം എംഎസ്എം കോളേജിലെയും പഠനകാലത്ത് നാടകരചന, സംവിധാനം, അഭിനയം, മോണോആക്ട് എന്നിവയിൽ കലോത്സവങ്ങളിൾ നിരവധി സമ്മാനങ്ങൾ നേടിയ ആൾ കൂടിയാണ് രശ്മി.

Also Read
കറുപ്പ്, വെളുപ്പ്, ഇരുനിറം ഇതിൽ എങ്ങനെയുള്ള ഒരു കാമുകനെ ആണ് ആഗ്രഹിക്കുന്നത്, കിടിലൻ മറുപടി നൽകി മാളവികാ മോഹനൻ, കൈയ്യടിച്ച് ആരാധകർ

ഇപ്പോൾ സീരിയലുകളിലും സിനിമയികളിലും നിറഞ്ഞു നിൽക്കുകയാണ് നടി. അഭിനയരംഗത്ത് തിളങ്ങി നിൽക്കുന്ന ഈ അവസരത്തിലാണ് ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് രശ്മിയെ തേടിയെത്തുന്നത്.

അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. അതേ സമയം അടുത്തിടെ ഒരു ചാനൽ പരിപാടിയിലൂടെ ചില നടിമാരുടെ ഫോട്ടോഷൂട്ടിനെ രശ്മി വിമർശിച്ചത് വിവാദ വാർത്തയായി മാറിയിരുന്നു.

Advertisement