മലയാളം സീരിയൽ ആരാധകരായ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് അരുൺ രാഘവൻ. സിനിമകളിലും ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള അരുൺ ആരാധകരുടെ സുപരിചിതരായത് സീരിയലുകളിൽ കൂടിയാണ്.
ഒരു സീരിയലിൽ വൈവിധ്യമാർന്ന 9 വേഷങ്ങളാണ് അരുൺ അവതരിപ്പിച്ചത്. നായകനായും വില്ലനായും വേഷപ്പകർച്ച നടത്തിയ കഥാപാത്രം ആരാധകർക്ക് ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന സീരിയലിലെ വേഷവും പ്രേക്ഷകർ ഇരുകയ്യും നീട്ടി തന്നെ സ്വീകരിച്ചു.
അരുൺ തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ വിശേഷം പറയാൻ എത്തിയിരിക്കുകയാണ് താരം. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസ്സിസ് ഹിറ്റ്ലർ പ്രേക്ഷകർ കാത്തിരുന്ന വാർത്തയുമായാണ് അരുൺ എത്തിയത്.
ഷാനവാസ് ഷാനുവിന്റെ പിന്മാറ്റത്തിന് ശേഷം ആരാകും ഡികെ എന്ന കഥാപാത്രമായി എത്തുക എന്ന ചോദ്യത്തിന് ഇതാ ഉത്തരം ആയിരിക്കുന്നു. ഭാര്യ, പൂക്കാലം വരവായി’ തുടങ്ങിയ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അരുൺ രാഘവ് തന്നെ ആയിരിക്കും ഈ കഥാപാത്രം ഇനി മുതൽ കൈകാര്യം ചെയ്യുക.
താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ വിവരം മിസ്സിസ് ഹിറ്റ്ലർ ആരാധകരെ അറിയിച്ചത്. ഷാനവാസ് ഷാനു ഇത്രയും നാൾ ചെയ്തു മനോഹരമാക്കിയ കഥാപാത്രം ഇനി മുതൽ ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയാണെന്നു അരുൺ തുറന്നു പറയുന്നു.അതെ, ഇനി മുതൽ നിങ്ങളുടെ സ്വന്തം ഡികെ ആയി ഞാൻ വരുന്നു.
ഷാനവാസ് വളരെ മനോഹരമായി ചെയ്ത് വച്ച ഒരു കഥാപാത്രത്തെ ഞാൻ ഏറ്റെടുക്കുമ്പോൾ അത് അതുപോലെ തന്നെ നിലനിർത്തി പോവുക എന്ന ഒരു വലിയ ചുമതല എന്റെ മുകളിൽ ഉണ്ട് എന്നെനിക്ക് അറിയാം. എന്നെ ഇതുവരെ സ്‌നേഹിക്കുകയും പ്രിത്സാഹിപ്പികുകയും ചെയ്ത നിങ്ങൾ എല്ലാവരും കൂടെ ഉണ്ടാവും എന്ന വിശ്വാസത്തിൽ ഈ ബുധനാഴ്ച മുതൽ സീ കേരളം ചാനലിൽ രാത്രി 8:30 നു ഞാൻ എത്തുന്നു എന്നായിരുന്നു അരുണിന്റെ കുറിപ്പ്.
പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു ഉയരാൻ താൻ പരമാവധി ശ്രമിക്കും എന്നും കുറിപ്പിൽ താരം ആരാധകർക്ക് ഉറപ്പ് നൽകുന്നു. എന്നെ വിശ്വസിച് ഈ കഥാപാത്രം ഏല്പിച്ച സീ കേരളം ഫാമിലിക്കും, സംവിധായകൻ മനോജേട്ടനും, പ്രൊഡ്യൂസർ ഷറഫ് ഇക്കകും, പ്രസാദ് ചേട്ടനും നന്ദി നിങ്ങളുടെ ഒക്കെ പ്രതീക്ഷയ്ക്ക് ഒത്ത ഡികെ ആവാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും അരുൺ പറയുന്നു.
പ്രശസ്ത നടി സ്വാസികയുമായുള്ള സീത എന്ന സിരീയലിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്നും അതിനു വേണ്ടിയാണ് താൻ മിസ്സിസ്സ് ഹിറ്റ്‌ലറിൽ നിന്നു പിൻമാറുന്നതെന്നും ഷാനവാസ് അറിയിച്ചിരുന്നു. രണ്ടും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു ആദ്യം ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. അതായിരുന്നു എന്റെ താത്പര്യവും.
പിന്നീട് അതിലെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഹിറ്റ്‌ലറിന്റെ ടീം വ്യക്തമാക്കിയപ്പോളാണ് പിൻമാറാം എന്നു തീരുമാനിച്ചത്.സീതയുടെ രണ്ടാം ഭാഗത്തിനു ഞാൻ നേരത്തേ വാക്കു കൊടുത്തിരുന്നതാണ്. ഞാൻ പിൻമാറിയാൽ ചിലപ്പോൾ ആ പ്രൊജക്ട് മുടങ്ങും. ഒടുവിൽ ഡി.കെയെ കൈവിടാൻ തീരുമാനിച്ചു. അതിലപ്പുറം മറ്റു യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ഷാനവാസ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.