വീട്ടുകാർ സമ്മതിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും, സമ്മതിച്ചാൽ കല്യാണം കഴിക്കും, ഇല്ലെങ്കിൽ?: പ്രണയം വെളിപ്പെടുത്തി എലീന

9285

മലയാളം ബിഗ് ബോസ് ആരാധകർക്കിടയിൽ സുജോ അലക്സാൻഡ്ര സൗഹൃദത്തിനൊപ്പം ചർച്ചയായതാണ് ഫുക്രുവും എലീനയും തമ്മിലുള്ള ബന്ധം. ഷോയിൽ ബോളിവുഡ് സ്റ്റൈലിൽ ഫുക്രു എലീനയെ പ്രൊപ്പോസ് ചെയ്യുന്നത് ആഘോഷിക്കപ്പെട്ടിരുന്നു.

കണ്ണിന്റെ ചികിത്സയ്ക്ക് വേണ്ടി പുറത്തേക്ക് പോയ എലീന ഫുക്രുവിനോട് പറഞ്ഞിട്ട് പോയതും അതിന്റെ പേരിൽ ഫുക്രു സങ്കടപ്പെട്ടിരുന്നതൊക്കെ സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. എലീനയെ സപ്പോർട്ട് ചെയ്ത് നിന്നതിന്റെ പേരിൽ ഫുക്രുവിന് പലപ്പോഴും വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നിരുന്നു.

Advertisements

ഇപ്പോൾ ഷോയിൽ നിന്നും പുറത്ത് വന്നതിന് ശേഷം ഫുക്രു തനിക്ക് ബാല്യകാല സുഹൃത്തിനെ പോലെയാണെന്ന് പറയുകയാണ് എലീന. ഒപ്പം തനിക്കൊരു പ്രണയമുണ്ടെന്നും വെളിപ്പെടുത്തി. സുനിതാ ദേവദാസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ

‘ചൈൽഡ് ഹുഡ് ഫ്രണ്ട് എന്ന് പറയാവുന്ന ഒരാൾ എല്ലാവർക്കും ഉണ്ടാവില്ലേ? എനിക്കങ്ങനെ ഒരാൾ ഇല്ലായിരുന്നു. ഇപ്പോ ഫുക്രു അതാണ് എനിക്ക്. ഒരേ വീട്ടിൽ ഉണ്ടുറങ്ങി ഉണ്ടായ സൗഹൃദം. എനിക്ക് ചൈൽഡ് ഹുഡ് ഫ്രണ്ട് ഒന്നും ഇല്ലാത്തതിന്റെ കാരണം ഞാൻ എപ്പോഴും അമ്മയുടെ കൂടെയാ എല്ലായിടത്തും പോകുന്നത്. ബിഗ് ബോസിലേക്ക് പോകുന്ന വരെ അമ്മയുടെ കൂടെയാ ഉറങ്ങുന്നത്.

എനിക്ക് അങ്ങനെ എവിടെയും ഒറ്റയ്ക്ക് പോകാനോ നിൽക്കാനോ ഒന്നും അവസരം ഉണ്ടായിട്ടില്ല. ബിഗ് ബോസിൽ നിന്നും ആരെങ്കിലും വ്യക്തിഹത്യ ചെയ്യുന്നതൊക്കെ വലിയ വിഷമമാണ് ഉണ്ടാക്കിയത്. ഞാനും ഫുക്രുവും തമ്മിൽ പ്രണയം എന്നൊക്കെ പറഞ്ഞു പരത്താൻ ശ്രമിക്കുന്നത് വിഷമമായിട്ടുണ്ട്. സുജോയും രഘു ചേട്ടനും കൂടി ഞങ്ങൾ ബാത്റൂമിൽ എന്തോ ചെയ്തെന്ന് പറഞ്ഞത് വലിയ വിഷമമായി.

ആളുകൾ കാണുന്ന പ്രോഗ്രാം അല്ലേ? ഞങ്ങൾ സോഫയിൽ കാമറയ്ക്ക് മുന്നിൽ അല്ലേ ഇരിക്കുന്നത്. അതിനെ ഇങ്ങനെയൊക്കെ വളച്ചൊടിച്ചത് വലിയ വിഷമമായി. കൂടാതെ ഞാൻ സുജോയുടെ പിറകെ നടന്നു എന്നൊക്കെ പറയുന്നതും വിഷമമായിട്ടുണ്ട്. ഞാൻ അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ലെന്നും’ എലീന പറയുന്നു.

സീരിയസ് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ശരിക്കുമൊരു പ്രണയമുണ്ടെന്ന് താരം പങ്കുവച്ചു. ‘ വീട്ടുകാർ സമ്മതിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. വീട്ടുകാർ സമ്മതിച്ചാൽ കല്യാണം കഴിക്കും. വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും ഇങ്ങനെ തന്നെ കാത്തിരിക്കും. വീട്ടുകാർ സമ്മതിക്കുമെന്നേ, ഞാൻ ഒറ്റമോളല്ലേ? അവർ എത്ര കാലം സമ്മതിക്കാതെയിരിക്കും.? എന്നിട്ട് ഞങ്ങൾ കെട്ടും’ എലീന പറഞ്ഞു.

Advertisement