ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സിനിമ സീരിയൽ നടിയായി മാറിയ താരമാണ് അമ്പിളി ദേവി. മിനിസ്‌ക്രീൻ സീരിയലിലാണ് താരം അഭിനേത്രിയായി തുടക്കം കുറിച്ചത്. 1996 ൽ ദൂരദർശനിലെ താഴ് വാരപക്ഷികൾ എന്ന സീരിയലിലാണ് ബാലതാരമായി താരത്തിന്റെ തുടക്കം. അതെ വർഷത്തിൽ ദൂരദർശനിലെ തന്നെ അക്ഷയപാത്രം എന്ന സീരിയലിലും അഭിനയിച്ചു.
പിന്നീട് ഏഷ്യാനെറ്റിൽ അടക്കമുള്ള പരമ്പരകളിൽനിരവധി അവസരങ്ങൾ താരത്തിനെ തേടി വന്നു. 2000 ൽ കുഞ്ചാക്കോ ബോബൻ നായകനായ സഹയാത്രികയ്ക്ക് സ്‌നേഹപൂർവ്വം എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് എത്തി. മലയാളത്തിലെ താരത്തിന്റെ ശ്രദ്ധേയമായ വേഷം വികലാംഗ ആയി അഭിനയിച്ച മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രമായിരുന്നു.
അത് സമയം കലോൽസവ വേദിയിൽ നിന്നും എത്തിയ അമ്പിളി ദേവി മികച്ച ഒരു നർത്തകി കൂടിയാണ്. സിനിമകളിലാ യാലും സീരിയലുകളിലായാലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.

അതേ സമയം സീരിയലിൽ തിളങ്ങിനിൽക്കുമ്പോഴായിരുന്നു 2009 മാർച്ച് 27 ന് സീരിയൽ ക്യാമറാമാൻ ലോവലിനെ താരം വിവാഹം കഴിച്ചത്. പ്രണയ വിവഹാമായിരുന്നു. എന്നാൽ ഈ ബന്ധം അധികം വൈകാതെ തന്നെ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ അമ്പിളദേവിക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു.
വിവഹമോചന ശേഷം അഭിനയം തുടർന്ന അമ്പിളി പിന്നീട് അനശ്വര നടൻ ജയന്റെ സഹോദരൻ സോമൻ നായരുടെ മകനായ ആദിത്യനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഏതാനും ചില സീരിയലുകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഇരുവരും സീത എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഇഷ്ടപ്പെടുന്നതും കല്യാണം കഴിക്കാൻ തീരുമാനിക്കുന്നതും.
2019 ജനുവരി ഇരുപത്തഞ്ചിനാണ് അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. വിവാഹ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ഇവർ ജീവിതത്തിലും ഒന്നിച്ച കാര്യം എല്ലാവരും അറിഞ്ഞത്. 2019 നവംബർ 20 ന് ഈ ദമ്പതികൾ ഒരു ആൺകുഞ്ഞ് ജനിച്ചു. അമ്പിളി ദേവി ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. നടൻ ആദിത്യൻ ജയനുമായുള്ള വിവാഹ ശേഷവും അഭിനയ രംഗത്ത് തുടർന്ന അമ്പിളി ഒരു മകൻ കൂടി ജനിച്ചതോടെയാണ് അഭിനയരംഗത്ത് നിന്നും വിട്ടുനിന്നത്.

വിവാഹശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം ഭർത്താവും കുട്ടികളുമായുള്ള ഫോട്ടോ ഷൂട്ടുകളും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ടിയിരുന്നു. എന്നാൽ ഇത്തവണത്തെ വിഷു ആഘോഷത്തിന്റെ ചിത്രങ്ങളിൽ ജയനെ കാണാത്തത് കൊണ്ട് ആരാധകരും അന്വേഷിച്ചിരുന്നു. ഇതിനിടയിലാണ് ജീവിതം എന്ന് ക്യാപ്ഷൻ കൊടുത്ത് ഒരു പാട്ട് വീഡിയോ അമ്പിളി ദേവി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.
മമ്മൂട്ടി നായകനായ മഴയത്തും മുൻപേ എന്ന സിനിമയിലെ കഥയറിയാതെ സൂര്യൻ സ്വർണ താമരയെ കൈവെടിഞ്ഞോ എന്ന് തുടങ്ങുന്ന പാട്ടിന്റെ ഒരു ഭാഗമാണ് അതിലുള്ളത്. പാട്ടിന്റെ വരികളിലുള്ളത് തന്റെ ജീവിതത്തെ കുറിച്ച് അമ്പിളി പറയാതെ പറഞ്ഞതാണെന്ന തരത്തിൽ ആരോപണം ഉയർന്ന് വന്നു.
പിന്നാലെ ആദിത്യൻ ജയനുമായി നടി വേർപിരിഞ്ഞെന്ന തരത്തിലായി വാർത്തകൾ. കുടുംബ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോന്ന് പലരും ചോദിച്ചെങ്കിലും നടി മറുപടി കൊടുത്തിരുന്നില്ല. അങ്ങനെയാണ് കഴിഞ്ഞ ദിവസം നടി തുറന്ന് പറച്ചിൽ നടി നടത്തിയത്.

കൊല്ലം ജില്ലയിലെ ചവറയാണ് നടിയുടെ സ്വദേശം. ബാലചന്ദ്രൻ പിള്ളയുടെയും മഹേശ്വരി അമ്മയുടെയും മകളായാണ് താരം ജനിച്ചത്. അഞ്ജലി ദേവി എന്നൊരു ചേച്ചി കൂടെ താരത്തിന് ഉണ്ട്. സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കോട്ടംകുളങ്ങര യിലാണ് താരം സ്‌കൂൾ വിദ്യാഭാസം പൂർത്തിയാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ബിഎ സാഹിത്യം പഠിച്ചു.
കേരള സംസ്ഥാന കലോൽസവത്തിൽ നടി കലാ തിലകമായിട്ടുട്ട്. കലാതിലകം ലഭിച്ച സമയത്ത് അമ്പിളി ദേവിയും നടി നവ്യ നായരും ഉണ്ടാക്കിയ പ്രശ്‌നങ്ങൾ വലിയ വാർത്തയായിരുന്നു. അതേ സമയം ട്രിച്ചിയിലെ കലായ് കവിരി കോളേജ് ഓഫ് ഫൈനാർട്‌സിൽ നിന്ന് ഭരതനാട്യത്തിൽ ഡിപ്ലോമയും എംഎയും നേടി. സ്‌കൂൾ യുവജനോത്സവത്തിൽ ‘കലതിലകം’ ആയതിന് ശേഷമാണ് സിനിമാ മേഖലയിലേക്ക് പ്രവേശിച്ചത്.
കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം അങ്ങനെ പല തരം നൃത്തങ്ങൾ താരം പഠിച്ചിട്ടിണ്ട്. ഇപ്പോൾ താരത്തിന് നൃത്തോദയ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്ന പേരിൽ സ്വന്തമായി ഒരു ഡാൻസ് സ്‌കൂളും ഉണ്ട്.
            








