പുഴ പോലെയാണ് പ്രണയം, ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയം: നവ്യാ നായരുടെ കുറിപ്പ് കണ്ട് അമ്പരന്ന് ആരാധകർ

123

ഹിറ്റ്‌മേക്കർ സിബി മലയിൽ സംവിധാനം ചെയ്ത് ദിലീപ് നായകനായി 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്ന താര സുന്ദരിയായിരുന്നു നവ്യ നായർ. കലോൽസവ വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ നവ്യ പെട്ടെന്നാണ് മലയാളികലുടെ മനസ്സ് കീഴടക്കിയത്.

രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ ഉയർന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യ നായർ. പത്താം ക്ലാസ്സിൽ പഠിക്കവേ ആണ് താരം സിനിമയിൽ എത്തിയത്. നന്ദനം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ജലോൽസവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ നവ്യ നായികയായി എത്തി.

Advertisements

തമിഴികത്തും തെലുങ്കിലും കന്നഡിയിലും നായികയായി നവ്യ നായർ തിളങ്ങിയിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായർ. രഞ്ജിത് സംവിധാനെ ചെയ്ത നന്ദനം എന്ന സിനിമയിലെ പ്രകടനത്തിന് ആയിരുന്നു അത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

Also Read
ഒറ്റപ്പെടലും അപകീർത്തിയുമാണ് എന്റെ മുൻ പ്രണയം എനിക്ക് സമ്മാനിച്ചത്; വെളിപ്പെടുത്തലുമായി വിവേക് ഒബ്‌റോയ്

സ്വന്തമായി ഒരു ഡാൻസ് ബാൻഡും താരത്തിനുണ്ട്. വലിയൊരു ഇടവേളക്ക് ശേഷം അടുത്തിടെ നവ്യാ നായർ മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചു വരവ് നടത്തിയിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ മടങ്ങി വരവ്. മികച്ച വിജയം നേടിയ ഒരുത്തിയിൽ ശക്തമായ പ്രകടനമാണ് നവ്യ കാഴ്ചവെച്ചത്.

അതേ സമയം സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നവ്യാ നായർ . നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ പ്രണയത്തെ കുറിച്ച് മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് നവ്യാ നായർ.

പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും.

കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും. ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല.

Also Read
ഒന്നിനും കൊള്ളാത്തത് ആണെന്ന് തോന്നിക്കാണും, എന്നെ വെച്ച് പൈസ ഉണ്ടാക്കുന്നവർ ഉണ്ടാക്കിക്കോട്ടെ: തുറന്നടിച്ച് ഗായത്രി സുരേഷ്

ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും, എന്റെ പ്രണയത്തിന്റെ പുഴ എന്നാണ് നവ്യാ നായർ എഴുതിയിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ കുറിപ്പിന് താഴെ കമന്റുകളുമായി എത്തുന്നത്.

Advertisement