മേഘസന്ദേശം സിനിമയിലെ സുന്ദരിയായ യക്ഷിയെ ഓർമ്മയില്ലേ; നടി ഇപ്പോൾ എവിടെ ആണെന്ന് അറിയാവോ, വിശേഷങ്ങൾ ഇങ്ങനെ

1071

സിനിമാ രംഗത്ത് എത്തി ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ഒരു താരമാണ് നടി രാജശ്രീ നായർ. മലയാളത്തിലെ ഹിറ്റ് ഡയറക്ടർ രാജസേനൻ സൂപ്പർതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നായകൻ ആക്കി സംവിധാനം ചെയ്ത സിനിമയാണ് മേഘസന്ദേശം.

2001 ൽ ആയിരുന്നു ഹൊറർ സിനിമയായ മേഘസന്ദേശം റിലീസ് ചെയ്തത്. മികച്ചി വിജയം നേടിയെടുത്ത മേഘസന്ദേശം സിനിമയിലെ സുന്ദരിയായ യക്ഷിയെ ആർക്കും തന്നെ മറക്കാൻ കഴിയില്ല. സാധാരണ സിനിമകളിൽ വെള്ള സാരിയുടുത്ത് ആർത്തട്ടഹസിച്ചു വികൃതമായ മുഖവുമായി എത്തുന്ന യക്ഷികളെയാണ് കാണാൻ സാധിക്കുന്നത്.

Advertisements

എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി സുന്ദരിയായ യക്ഷിയായിരുന്നു മേഘസന്ദേശത്തിലെ റോസി സാമുവൽ. സ്ഥിരം വികൃതമായ മുഖമുള്ള യക്ഷികളെ കണ്ടു മടുത്ത മലയാളികൾക്ക് പുതിയൊരു അനുഭവം തന്നെയായിരുന്നു മേഘസന്ദേശത്തിലെ യക്ഷി.

Also Read
എനിക്ക് സിനിമാ രംഗത്ത് നിന്ന് പ്രണയം ഉണ്ടായിരുന്നു, എന്നാലത് അത് വർക്കൗട്ട് ആയില്ല, അത് വിവാഹത്തിലേക്ക് എത്താതിരുന്നതിന്റെ കാരണം നവ്യ നായർ പറഞ്ഞത് ഇങ്ങനെ

ആ സിനിമയിലൂടെ യക്ഷിയായി അഭിനയിച്ച രാജശ്രീ നായരും മലയാളികൾക്ക് സുപരിചിതയായ മാറി. തുടർന്ന് മറ്റ് പല സിനിമകളിലും അഭിനയിച്ചെങ്കിലും ഇപ്പോഴും രാജശ്രീ നായരുടെ മേഘസന്ദേശത്തിലെ കഥാപാത്രം തന്നെയാണ് മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത്. മലയാളത്തിന് പുറമേ അന്യഭാഷാ സിനിമകളിലും സജീവമായിരുന്നു രാജശ്രീ നായർ.

ചില ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മേഘസന്ദേശം എന്ന സിനിമയിലെ റോസി എന്ന കഥാപാത്രത്തിനു ശേഷം മോഹൻലാൽ നായകനായ രാവണപ്രഭു എന്ന സിനിമയിലെ സുഹറ എന്ന കഥാപാത്രത്തിലൂടെ വീണ്ടും താരം മലയാളികൾക്ക് മുന്നിലെത്തി.

അതിനുശേഷം മോഹൻലാൽ നായകനായെത്തിയ മിസ്റ്റർ ബ്രഹ്‌മചാരി എന്ന സിനിമയിലും മീനയുടെ സഹോദരി വേഷത്തിൽ താരം തിളങ്ങിയിരുന്നു. അതിനു ശേഷം ചെറിയൊരു ഇടവേളയെടുത്ത നടി ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന സിനിമയിൽ ശ്രീനിവാസന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് തിരിച്ചു വന്നിരുന്നു.

തുടർന്ന് ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ ദീമിന്റെ ഹിറ്റ് സിനിമയായ ഗ്രാൻഡ്മാസ്റ്ററിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. മോഹൻലാൽ, പ്രിയാമണി, അനൂപ് മേനോൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതിനു ശേഷം നിരവധി സിനിമകളിലാണ് അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും താരം അഭിനയിച്ചത്. അതേ സമയം മലയാള സിനിമയിൽ ചെറുതും വലുതുമായ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ച താരം ഇപ്പോൾ ടെലിവിഷൻ മേഖലയിലാണ് കൂടുതൽ സജീവമായിട്ടുള്ളത്.

അതേസമയം മലയാള സിനിമകളെ താനേറെ സ്‌നേഹിച്ചിട്ടുണ്ടെന്നും ഇനിയും നല്ല അവസരങ്ങൾ ലഭിച്ചാൽ തീർച്ചയായും മലയാളത്തിൽ അഭിനയിക്കുമെന്നും താരം ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന സീരിയൽ താരമാണ് രാജശ്രീ നായർ.

Also Read
നീ മച്ചിയായിപ്പോവും എന്ന് പറഞ്ഞ് ശപിച്ചു, എന്നെ തല്ലാൻ വരെ വന്നു: ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് നടി യുമന

Advertisement