വെറും രണ്ടര മാസം കൊണ്ടാണ് താൻ ഈ വയർ ഇങ്ങനെ കുറച്ചത്: ചിത്രങ്ങളുമായി അനാർക്കലി മരയ്ക്കാർ, വൈറൽ

99

സിനിമയിലെത്തി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനാർക്കലി മരയ്ക്കാർ. പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദം എന്ന ചിത്രത്തിൽ കൂടിയാണ് അനാർക്കലി അഭിനയ രംഗത്ത് എത്തുന്നത്.

പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങൾ ചെയ്യാനുള്ള അവസരം താരത്തിനെ തേടിയെത്തി. ആനന്ദത്തിന് ശേഷം ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി തിളങ്ങി. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു മോഡൽ കൂടിയാണ് താരം.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അനാർക്കലി പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് താരം കൂടുതലും പങ്കുവെയ്ക്കാറുള്ളത്.
സോഷ്യൽ മീഡിയകളിലൂടെ അനാർക്കലി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഡാൻസ് വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അനാർക്കലി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ വയർ കുറച്ചതിനെ കുറിച്ചാണ് അനാർക്കലി പങ്കുവെച്ച സ്റ്റോറി.

രണ്ടര മാസം കൊണ്ടാണ് താൻ വയർ കുറച്ചതെന്നാണ് അനാർക്കലി പറയുന്നത്. വയർ കുറയുന്നതിന്റെ ഓരോ സമയത്തെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഇതിനേടകം തന്നെ ആരാധകർ ഇത് ഏറ്റെടുത്ത് കഴിഞ്ഞു.

അതേ സമയം ഒരു രാത്രി ഒരു പകൽ, അമല, കിസ തുടങ്ങിയവയാണ് അനാർക്കലിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.

Advertisement