ദുബായിയിൽ കൂട്ടികാരികൾക്ക് ഒപ്പം അടിച്ചു പൊളിക്കുന്ന ചിത്രങ്ങളുമായി ഭാവന, കരയിപ്പിക്കുമോ എന്ന് മൃദുല, ടൈം മെഷീൻ കിട്ടുമോ എന്ന് ശില്പ ബാല

153

കമൽ ഒരുക്കിയ നമ്മൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെക്കെതിയ താരമാണ് ഭാവന. പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയായി മാറുകയായിരുന്നു താരം. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഭാവന.

അതേ സമയം കന്നഡ സിനിമകളിൽ സജീവമാണ് താരം. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2018ൽ ആണ് നടി വിവാഹിതയാകുന്നത്. 2017 മാർച്ച ഒമ്പതിന് ആിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം നടന്നത്.

Advertisements

ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പഴയ യാത്രകളുടെയും നല്ല നിമിഷങ്ങളുടെയും ഓർമ്മകൾ ഈ സമയത്ത് ചിന്തകളിലേക്ക് കടന്ന് വരുന്നത് വളരെ സ്വാഭാവികമാണ്.

അങ്ങനെ താൻ മിസ് ചെയ്യുന്ന ചില നല്ല നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഭാവന ഇപ്പോൾ. നടിമാരായ രമ്യ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായിൽ നടത്തിയ യാത്രകൾ മിസ് ചെയ്യുന്നു എന്നാണ് ഭാവന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്.

ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെൽഫികളും മറ്റുമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ രമ്യയും, മൃദുലയും, ശിൽപയും കമന്റുമായി എത്തിയിട്ടുണ്ട്. കരയിപ്പിക്കുമോ എന്നാണ് പോസ്റ്റിന് മൃദുല കമ്മന്റ് ചെറുതിരിക്കുന്നത്. ആ സമയത്തേക്ക് മടങ്ങി പോകാൻ ‘ആരുടെയെങ്കിലും ടൈം മെഷീൻ ഉണ്ടോ, എന്നാണ് ശില്പ ബാലയുടെ ചോദ്യം.

അതേ സമയം സൗഹൃദത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുന്നവരാണ് ഭാവനയും ശിൽപ്പയും മൃദുലയും രമ്യയുമെല്ലാം. നേരത്തെയും ഇവർ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരുന്നു താരം. ഇവരുടെ സൗഹൃദം പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ഭാവനയുടെ വിവാഹത്തിനെല്ലാം രമ്യ നമ്പീശനും മൃദുലയുമെല്ലാം സജീവമായി തന്നെ ഉണ്ടായിരുന്നു.

Advertisement