എന്റെ ഭാര്യ ഒരു കടുത്ത ലാലേട്ടൻ ഫാൻ, ഞാൻ മമ്മൂക്ക ഫാൻ: വിക്രം

22

അരങ്ങേറ്റം മലയാള ചിത്രത്തിലൂടെ കുറിച്ച് തമിഴിലെത്തി അവിടെ സൂപ്പർ താരമായി മാറിയ നടനാണ് ചിയാൻ വിക്രം. താരത്തിന്റെ പുതിയ ചിത്രം കദരം കൊണ്ടേൻ കഴിഞ്ഞ ചിത്രം റിലീസിന് എത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനായി ചിയാൻ വിക്രം കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു.

പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ താനൊരു മമ്മൂട്ടി ആരാധകനാണെന്ന് ഒരിക്കൽ കൂടി പറഞ്ഞിരിക്കുകയാണ് വിക്രം. ഞാൻ മമ്മൂട്ടി ഫാൻ ആണ്. പ്രത്യേകിച്ച് മലയാളത്തിൽ ഞാൻ തുടങ്ങിയത് മമ്മൂട്ടി സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ അത്ഭുതപ്പെടാറുണ്ട്. അദ്ദേഹം ഈ പ്രായത്തിലും ഏറ്റവും സ്മാർട്ട് ആയിട്ടുള്ള ഹീറോ ആണ്.

Advertisements

വീട്ടിൽ എന്റെ ഭാര്യ ഒരു കടുത്ത ലാലേട്ടൻ ഫാനാണ്. അത് പോലെ ഒരു ഫാൻ വേറെ ഉണ്ടാവില്ല. അത്രക്ക് ഇഷ്ടമാണ്. എല്ലാ ലാലേട്ടൻ പടവും ഞാൻ കണ്ടിട്ടുണ്ട്. എന്നോട് കാണണം എന്ന് ഭാര്യ പറയും. അങ്ങനെ സിനിമകൾ കണ്ട് ഞാനും ഒരു ഫാനാണ്. മമ്മൂക്കയോട് ഭയങ്കര ഇഷ്ടം.

ലാലേട്ടനും ഇഷ്ടം.’ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വിക്രം പറഞ്ഞു. തന്റെ സംവിധാന മോഹത്തെ കുറിച്ചും വിക്രം അഭിമുഖത്തിൽ പറഞ്ഞു. പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യും. ഒരു വർഷമോ പത്ത് വർഷമോ കഴിഞ്ഞാകാം അത് സംഭവിക്കുക. ധ്രുവിനെ വെച്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ധ്രുവ് രണ്ട് മൂന്ന് ഹിറ്റുകൾ നൽകിയതിന് ശേഷം മാത്രമാകും അത്. വിക്രം പറഞ്ഞു.

Advertisement