ബഷീർ ബഷിയും മുഷാറയും വേറെ വീട്ടിൽ, മക്കളോടൊപ്പം മാത്രമായുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്ത് സുഹാന: അമ്പരപ്പിൽ ആരാധകർ

57

പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് ബിഗ് ബോസ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ബഷീർ ബഷി. രണ്ടു ഭാര്യമാർ ഉണ്ട് എന്നതാണ് താരത്തിന് ശ്രദ്ധേയനാക്കിയത്. ഷോ അവസാനിച്ച ശേഷവും ബഷീർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തന്റെ പേര് സീരിയലിലൂടെ ബഷീർ തന്നെ കുടുംബത്തെയും പരിചയപ്പെടുത്തിയിട്ടുണ്ട്.

മലയാളികളായ മിനിക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് ബിഗ്‌ബോസ് താരമായിരുന്ന ബഷീർ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും. ബിഗ്‌ബോസ് മത്സരത്തിനിടയിൽ തന്റെ കുടുംബത്തെക്കുറിച്ച് വാചാലനാകുന്ന താരം പുറത്തുവന്നതിനുശേഷം കുടുംബസമേതമുള്ള ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്.

Advertisements

അതേ സമയം ബഷീർ ബഷി രണ്ടുതവണ വിവാഹിതനാണ് എന്നും അദ്ദേഹത്തിന് രണ്ടു ഭാര്യമാരുണ്ട് എന്നതും ചില വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അടുത്തിടെ അവതാരക ശ്രിയ അയ്യരും ആയി ഉള്ള വാർത്തകളും ഏറെ വിവാദമായി മാറിയിരുന്നു. ബഷീർ മൂന്നു തവണ വിവാഹിതനാണെന്നും ശ്രിയയേയും വിവാഹം കഴിച്ചിട്ടുണ്ട് എന്നത് അടക്കം സമൂഹമാധ്യമങ്ങളിൽ നിറയെ വാർത്തകൾ വന്നിരുന്നു.

ഇതിന് പ്രതികരണവുമായി വന്നതിന്റെ പേരിലും ബഷീർ ബഷി വിമർശനങ്ങൾ നേരിടേണ്ടി വന്നു. അവിടെ ബഷീർ ബഷിക്ക് ഏറെ പിന്തുണയുമായി എത്തിയത് ആദ്യഭാര്യ സുഹാന ആയിരുന്നു. ബഷീർ ആദ്യം പ്രണയിച്ച് വിവാഹം കഴിച്ച സുഹാന ബഷീറിന്റെ ഏല്ലാ ഉയർച്ചയ്ക്ക് പിന്നിലും പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ്.

സോഷ്യൽ മീഡിയ പേജുകളിൽ സജീവമായിരിക്കുന്ന സുഹാന യൂട്യൂബ് ബ്ലോഗർ കൂടിയാണ്. പാചകവും വസ്ത്രങ്ങളിലെ പരീക്ഷണവും അടക്കം തന്റെ കഴിവ് സുഹാന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ സുഹാന ബഷീറിന്റെ പോസ്റ്റുകൾ അതിവേഗമാണ് വൈറലാകുന്നത്.

കഴിഞ്ഞ ആഴ്ച മകൻ സൈഗത്തിന്റെ പിറന്നാളായിരുന്നു. മകന്റെ ഒരുപാട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ആശംസകളുമായി സുഹാന എത്തിയത്. ഇപ്പോഴിതാ മകൾ സുനു വിനോട് ഒപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സൂഹാന.

ഈ ചിത്രത്തിനൊപ്പം സുഹാന എഴുതിയ ക്യാപ്ഷൻ ആണ് ഒന്നു കൂടി എടുത്തു പറയാനുള്ളത്. മകൾക്ക് നൽകാൻ പറ്റുന്ന ഒരു ഉപദേശം പോലെയാണ് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. ചെറിയ നിമിഷങ്ങൾ മുറുകെപിടിക്കുക. ചെറിയ ആശ്ലേഷ ങ്ങൾക്ക് വില കൊടുക്കുകയും ചെയ്യുക. ഒരുദിവസം എന്റെ ജീവിതത്തിലെ താളങ്ങൾ അവസാനിക്കുമ്പോൾ നീയും സായ്ഗുവും അതിലെ മനോഹരമായ അദ്ധ്യായങ്ങൾ ഒന്നായിരിക്കും എന്ന് എനിക്കറിയാം. എന്ന് പറഞ്ഞുകൊണ്ടാണ് മകൾക്കൊപ്പം ഉള്ള ചിത്രങ്ങളുമായി സുഹാന എത്തിയത്.

അതേസമയം സുഹാനയുടെ പോസ്റ്റിനു താഴെ ഒരുപാട് കമന്റുകളുമായാണ് ആരാധകർ എത്തിയിട്ടുള്ളത്.
ബഷീറുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിക്കുന്ന ആരാധകരും ഉണ്ട്. ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മകൾ ഭാഗ്യവതിയാണ്. ഉമ്മയും മകളും എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണം എന്നാണ് ചിലർ പറയുന്നത്.

അതേസമയം ചിത്രത്തിൽ ബഷീറും മകനും ഇല്ലാത്തത് എന്താണെന്നും ചിലർ ചോദിക്കുന്നു. ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയെ കുറിച്ച് ചോദ്യങ്ങൾ വന്നിരുന്നു. മഷൂറയുമായി അടുത്ത സൗഹൃദമാണ് സുഹാനക്കു ഉള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ഇപ്പോഴും വൈറൽ ആകാറുണ്ട്.

എന്നാൽ കുറച്ചു ദിവസമായി സുഹാനയും കുഞ്ഞുങ്ങളും മറ്റൊരിടത്ത് ആണ് താമസിക്കുന്നത്. ക്വാറന്റൈനിൽ ആണ് ബഷീറും മഷൂറയും എന്നാണ് ബഷീർ വീഡിയോയിലൂടെ പറഞ്ഞിരുന്നത്. ഇരുവരും ഒന്നിച്ചുള്ള പ്രാങ്ക് വീഡിയോസ് എല്ലാം ഇപ്പോഴും വൈറലായി മാറാറുമുണ്ട്. ഇരുവരും ഒന്നിച്ച് ഇല്ലാത്ത ഈ നിമിഷത്തിലാണ് സുഹാന ഇങ്ങനെയൊരു പോസ്റ്റുമായി എത്തിയിരിക്കുന്നത്.

അതുകൊണ്ടുതന്നെയാണ് ആരാധകർ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുകയും ചെയ്തത്. എന്താണ് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന്. എന്നാൽ അതൊന്നുമല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുഹാന ഏറെ സന്തോഷവതിയാണ് കുഞ്ഞുങ്ങൾക്ക് ഒപ്പം. ഉടൻതന്നെ ക്വാറന്റൈൻ കാലാവധി അവസാനിക്കുമ്പോൾ ബഷീറിനും മഷൂറക്കും അരികിലേക്ക് തിരിച്ചു പോകും എന്നും പറയുന്നു.

ആദ്യഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീർ രണ്ടാം വിവാഹം ചെയ്തത്. ബിഗ് ബോസിന്റെ ഏതാണ്ട് അവസാന നിമിഷം വരെ ബഷീറിന് ഷോയിൽ നിൽക്കാൻ സാധിച്ചു. ശ്രീയ അയ്യർ പേരിൽ ഒരുപാട് വിവാദങ്ങൾക്ക് ബഷീർ കാരണമായിട്ടുണ്ട്. മഷൂറാ ഉണ്ടെങ്കിലും സുഹാനയ്ക്കാണ് ആരാധകർ ഏറെയും.

സുഹാന യൂട്യൂബ് ബ്ലോഗറായി തിളങ്ങിക്കൊണ്ടിരിക്കുന്നു. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത സഖികൾ. ആദ്യഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് എത്തിക്കുന്നത്. തന്റെ ജീവിതത്തിൽ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് അദ്ദേഹം മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്.

ഉപ്പച്ചിയെപ്പോലെ തന്നെ താരങ്ങളാണ് ഈ രണ്ടു മക്കളും. കുഞ്ഞി മക്കളും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. താരത്തിന്റെ വെബ് സീരീസായ കല്ലുമ്മക്കായയിലും ഇരുവരും അഭിനേതാക്കളാണ്.

Advertisement