കാശ് കൈയ്യിൽ വന്നപ്പോൾ അഹങ്കാരിയായി എന്ന കമന്റിട്ടയാളിന് മഞ്ജു സുനിച്ചൻ നൽകിയ കിടു മറുപടി കണ്ടോ

143

മഴവിൽ മനോരമ ചാനലിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി പിന്നീട് ശ്രദ്ധേയയായ സിനിമാ താരമായി മാറിയ നടിയാണ് മഞ്ജു സുനിച്ചൻ. റിയാലിറ്റി ഷോയിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചതിലൂടെ മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ലഭിച്ചു.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മികച്ച വേഷത്തിലായിരുന്നു മഞ്ജു എത്തിയത്. ഇതിൽ മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയെ ജീവനുതുല്യം സ്നേഹിക്കുന്ന സിസിലി എന്ന എൽഡിക്ലാർക്കിനെ, സിനിമ കണ്ടവർ മറക്കാനിടയില്ല.

Advertisements

അതേ സമയം ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളത്തിലും മഞ്ജു പങ്കാളിയായിരുന്നു. സോഷ്യൽ മീഡിയയിലും ബിഗ്‌ബോസുമായി ബന്ധപ്പെട്ട് വവിവാദങ്ങളും വാർത്തകളും ഒക്കെ തരംഗമായിരുന്നു. മഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം താരം നടി ദുർഗക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് നെഗറ്റീവ് കമന്റുമായി ഒരു വിരുതൻ രംഗത്തെത്തിയിരുന്നു. കാശ് കൈയ്യിൽ വന്നപ്പോൾ അഹങ്കാരിയായി എന്നായിരുന്നു ഇയാളുടെ കമന്റ്.

എന്നാൽ, ഓ തന്നെ കണ്ടു പിടിച്ചു കൊച്ചു കള്ളൻ എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സാധാരണയിൽ നിന്ന് വ്യത്യസ്തമായ പ്രതികരണമായിരുന്നു മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ കമന്റ് ചെയ്ത ആളെ ട്രോളി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

അതേ സമയം സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് ബിഗ് ബോസിൽ പങ്കെടുത്തതെന്ന് നേരത്തെ തന്നെ മഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 12വർഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ തീർന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

Advertisement