തന്റെ പുറകെ നടന്ന് ജയറാമിന്റെ ചെരുപ്പ് തേഞ്ഞതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ആശാ ശരത്

26418

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകയുമാണ് ആശാ ശരത്. ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്. സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവം ആവുകയായിരുന്നു. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നർത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

മിനിസ്‌ക്രീനിൽ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോൾ മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് അടക്കം നായികയായി തിളങ്ങുകയാണ്. 2012 ൽ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കർമ്മയോദ്ധാ, ദൃശ്യം, ദൃശ്യം 2, വർഷം, സക്കറിയയുടെ ഗർഭിണികൾ, ഏഞ്ചൽസ്, പാവാട, കിങ് ലയർ, ആടുപുലിയാട്ടം, അനുരാഗ കരിക്കിൻ വെള്ളം, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങിയവയാണ് ആശാ ശരത് അഭിനയിച്ച പ്രധാന സിനിമകൾ.

Advertisements

മലയാളത്തിന്റൈ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം സീരിസുകളില ഐജി ഗീതാ പ്രഭാകർ എന്ന വേഷമാണ് താരത്തെ സിനിമയിൽ ഏറെ പോപ്പുലർ ആക്കിയത്. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശാ ശരത് വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്.

Also Read
ഏറ്റവും കൂടുതൽ കരയിപ്പിച്ചിട്ടുള്ളത് തിലകൻ, നീയൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് വരെ പറഞ്ഞു; ബാലൻ കെ നായരുടെ പിടുത്തമാണ് സഹിക്കാൻ പറ്റാത്തത്; കാലടി ഓമനയുടെ വെളിപ്പെടുത്തൽ

ശരത്തിന്റെ മാതാ പിതാക്കൾ നാസിക്കിൽ സ്ഥിരതാമസക്കാരാണ്. അമ്മ മാനന്തവാടിക്കാരിയും അച്ഛൻ കണ്ണൂർകാരനും. ശരത് മസ്‌കറ്റിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് രണ്ട് കുട്ടികൾ, ഉത്തരയും കീർത്തനയും. ആശ ശരത്തിന്റെ മകളും അഭിനയ രംഗത്ത് ചുവട് വയ്ക്കുകയാണ്.

ഇപ്പോൾ ഇതാ തന്റെ പേരിൽ ഇറങ്ങിയ ചില ഗോസിപ്പുകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. മലയാളത്തിന്റെ പ്രിയ നടൻ ജയറാമിന്റെ പേരിൽ നടക്കുന്ന ഗോസിപ്പുകളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ജയറാം തന്നെയാണ് ഒരിക്കൽ താൻ ആശയുടെ പുറകെ നടന്നിട്ടുണ്ട് എന്ന് പറഞ്ഞത്.

ഇത് പിന്നീട് മാധ്യമങ്ങൾ ഏറ്റെടുക്കുക ആയിരുന്നു ഇതിനെകുറിച്ചാണ് ആശ വാചാലയാകുന്നത്. എന്റെ പുറകെ നടന്നു എന്ന് ജയറാമേട്ടൻ വെറുതെ പറയുന്നതാണ്. ജയറാമേട്ടൻ താമസിച്ചത് എന്റെ വീടിന്റെ തൊട്ടടുത്ത് ആയിരുന്നു. ഞങ്ങളുടെ നാട്ടിലെ നായകൻ ആയിരുന്നു അദ്ദേഹം.

ജയറാമേട്ടന്റെ സഹോദരിയും ഞാനും ഒരുമിച്ചാണ് കോളേജിൽ പഠിച്ചത്. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് ജയറാമേട്ടൻ സിനിമയിൽ നായകനാണ്. പിന്നെ എങ്ങനെയാണ് എന്റെ പുറകെ നടന്നു ചെരുപ്പ് തേഞ്ഞു എന്ന് അദ്ദേഹം പറയുന്നത് അതൊക്കെ വെറുതെ പറയുന്നതാണ് എന്നാണ് ആശ ശരത് പറയുന്നത്.

Also Read
ഉർവശി താഴോട്ട് പോയി, ജഗദീഷിന്റെ ഹീറോയിനായി എന്ന് വരെ പറഞ്ഞു; നേരിട്ട പരിഹാസങ്ങൾ വെളിപ്പെടുത്തി നടൻ ജഗദീഷ്

ജോജു ജോർജ് നായകനായ പീസിലെ പുകവലിക്കുന്ന രംഗത്തിനെക്കുറിച്ച് ആശ ശരത്ത് നേരത്തെ പറഞ്ഞിരുന്നു.സിഗരറ്റു വലിക്കുന്ന അടുത്ത് നിന്നാൽ ചുമക്കുന്ന ആളാണ് ഞാൻ. എന്റെ ഭർത്താവും സിഗരറ്റു വിളിക്കാറില്ല, അതുകൊണ്ട് തന്നെ ആക്ഷൻ പറയുന്നതിന് മുൻപ് പുക വായിൽ വെച്ചിട്ട് സ്‌റ്റൈലായി വിടുകയാണ് ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്. തന്നെ പുകവലിക്കാൻ പഠിപ്പിച്ചത് ജോജു ജോർജുവാണ് എന്നാണ് താരം പറഞ്ഞത്.

അതേ സമയം നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് ആശാ ശരത് തുറന്നു പറഞ്ഞിരുന്നു.പതിനെട്ടാം വയസ്സിലാണ് വിവാഹം നടന്നത്. ടിവിയിലൂടെ ഒരു ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത് വിവാഹം കഴിക്കാനുള്ള ആലോചനയുമായി വരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ താൽപര്യത്തോടെ വിവാഹം ഉറപ്പിച്ചു.

എന്നാൽ, വിവാഹ നിശ്ചയവും കഴിഞ്ഞ് വിവാഹത്തിനു തൊട്ടുമുൻപാണ് ആശയും ശരത്തും നേരിട്ടു കാണുന്നത്. അതുവരെ ഇരുവരുടെയും സംസാരവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെ ഫോണിലൂടെയും കത്തുകളിലൂടെയും ആയിരുന്നു. വിവാഹ നിശ്ചയ സമയത്ത് ശരത്ത് മസ്‌കറ്റിൽ ആയിരുന്നു. വിവാഹം നിശ്ചയിച്ച് ഏതാണ്ട് ഒരു വർഷം കഴിഞ്ഞ്, വിവാഹത്തിനു കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഞങ്ങൾ നേരിട്ടു കണ്ടതെന്നാണ് ആശാ ശരത് പറയുന്നത്.

Advertisement