പാതിവഴിയിൽ വിജയ് ഉപേക്ഷിച്ചു, പിന്നീട് സൂര്യ നായകനായ്: ആരാധകരെ അമ്പരപ്പിച്ച് രണ്ടുപേരും നായികയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ വൈറൽ

53

തമിഴകത്ത് മാത്രമല്ല കേരളത്തിലും ഏറെ ആരാധകരുള്ള തെന്നിന്ത്യൽ യുവ സൂപ്പർതാരമാണ് ദളപതി വിജയ്. സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനീകാന്തിന് ശേഷം, തമിഴ് സിനിമയുടെ അന്താരാഷ്ട്ര മുഖം കൂടിയായ വിജയിയുടെ ഓരോ പുതിയ ചിത്രത്തിന് വേണ്ടിയും ലോകമെങ്ങുമുള്ള വിജയ് ആരാധകർ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്.

തന്റെ കരിയറിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ ആക്കിയിട്ടുള്ള താരം കൂടിയാണ് വിജയ്. കേരളത്തിൽ ഒരന്യഭാഷാ നടന് ഉള്ളതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് വിജയിക്കാണ്.

Advertisements

പിതാവായ സംവിധായകൻ ചന്ദ്രശേഖറിന്റെ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട് പിന്നീട് 1992 ൽ ഒരു നായക നടനായ് തമിഴ് സിനിമയിൽ വിജയ് അരങ്ങേറുകയായിരുന്നു. ആദ്യകാലത്ത് ശരാശരി വിജയവുമായി നിന്നിരുന്ന വിജയിയുടെ കരിയറിന് പുതിയൊരു ദിശാബോധം നൽകിയ ചിത്രമായിരുന്നു വിക്രമൻ സംവിധാനം ചെയ്ത് 1996 ൽ റിലീസ് ചെയ്ത പൂവേ ഉനക്കാഗെ.

അന്നത്തെ യുവ താരസുന്ദരിമാരായ സംഗീത, അഞ്ചു അരവിന്ദ് എന്നിവർ നായികമാരായ ചിത്രത്തിൽ, എംഎൻ നമ്പ്യാർ, നാഗേഷ്, സുകുമാരി തുടങ്ങിയ അക്കാലത്തെ പ്രമുഖ സ്വഭാവ നടീനടന്മാർ അഭിനയിച്ചിട്ടുണ്ട്. വിജയിയുടെ കരിയറിലെ തന്നെ ആദ്യ വമ്പൻ സൂപ്പർഹിറ്റായ് മാറിയ പൂവേ ഉനക്കാഗെ എന്ന ചിത്രത്തിന് ശേഷം 2001 ൽ വീണ്ടും വിജയിയെ നായകനാക്കി ഉന്നൈ നിനത്ത്’എന്നൊരു ചിത്രം വിക്രമൻ പ്രഖ്യാപിച്ചത് അക്കാലത്ത് വലിയൊരു ചർച്ചയായിരുന്നു.

അന്നത്തെ നമ്പർ വൺ നായികയായ നടി ലൈല ആയിരുന്നു ചിത്രത്തിലെ നായിക. ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച ചിത്രം പക്ഷേ ചിത്രീകരണം തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചിത്രം മുടങ്ങി. നായകൻ വിജയിയും സംവിധായകൻ വിക്രമനും തമ്മിൽ ചിത്രത്തിന്റെ കഥയുടെ പേരിലുണ്ടായ ചെറിയൊരു അഭിപ്രായ വ്യത്യാസത്തിന്റെ പേരിലായിരുന്നു ചിത്രം മുങ്ങിയത്.

ആ സമയം കൊണ്ട് കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും, ഖുഷി തുടങ്ങിയ വമ്പൻ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ വിജയ് തമിഴ് സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ യുവനടൻ എന്ന നിലയിലേക്ക് ഉയർന്നിരുന്നു. അതോടെ, അന്ന് അത്രകണ്ട് വലിയ താരമൊന്നും ആകാതിരുന്ന സൂര്യയെ നായകനാക്കി, വിക്രമൻ ഉന്നൈ നിനത്ത് എന്ന ചിത്രം പൂർത്തിയാക്കി.

ചിത്രം തീയേറ്ററുകളിൽ സാമ്പത്തികമായ് ഭേദപ്പെട്ട വിജയം നേടുകയും ചെയ്തു എന്നതാണ് ചരിത്രം. അന്ന് വിജയ് പാതിവഴിയിൽ ചിത്രം ഉപേക്ഷിക്കുന്നതിന് മുൻപ് എടുത്ത ഏതാനും ചില ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ, നായിക ലൈലയോടൊപ്പം ആദ്യം വിജയിയും, പിന്നീട് സൂര്യയും ഏറെക്കുറെ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ധരിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രങ്ങൾ ആണത്.

ഈ പഴയ കാര്യങ്ങളൊന്നും അറിയാത്ത പുതിയ തലമുറയിലെ വിജയ്, സൂര്യ ആരാധകർക്കിടയിൽ കൗതുകമുണർത്തിയിരിക്കുകയാണ്. അതേ സമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത്, കൊറോണ പ്രതിസന്ധിയിൽ റിലീസ് നീട്ടിവെച്ചിരിക്കുന്ന ‘മാസ്റ്റർ’ ആണ് വിജയ്യുടെ ഏറ്റവും പുതിയ ചിത്രം.

Advertisement