ഫേസ്ബുക്ക് ലൈവിനിടെ ബാങ്ക് വിളി, കഴിയും വരെ മിണ്ടാതിരുന്ന് ലക്ഷ്മി നക്ഷത്ര, കൈയ്യടിച്ച് ആരാധകർ

467

സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി ശ്രദ്ധ നേടിയ ലക്ഷ്മി നക്ഷത്ര മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ്. ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്.

ഈ ഷോയിലൂടെ പ്രശ്തയായ ലക്ഷ്മിക്ക് പ്രോഗ്രാമോളം തന്നെ ആരാധകരുമുണ്ട്. എപ്പോഴും സോഷ്യൽ മീഡിയകളിലും ലക്ഷ്മി നക്ഷത്ര സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Advertisements

 

അടുത്തിടെ വെറൈറ്റി മീഡിയയ്ക്ക് വേണ്ടി ലൈവിൽ എത്തിയിരുന്നു. വെറൈറ്റി മീഡിയയുടെ യൂട്യൂബ് ചാനലിന് വേണ്ടിയായിരുന്നു ലൈവിൽ ലക്ഷ്മി നക്ഷത്ര എത്തിയത്. ലൈവിനിടെ ഉണ്ടായ താരത്തിന്റെ ഒരു പ്രവൃത്തി ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ലൈവിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്നും ബാങ്കുവിളിയുയരുകയും ബാങ്ക് വിളിച്ച് കഴിയും വരെ ലക്ഷ്മി നക്ഷത്ര ഒന്നും സംസാരിക്കാതെ ഇരിക്കുകയുമാണ് ചെയ്തത്.
നിരവധി വിശേഷങ്ങളും മറ്റും പങ്കുവെച്ചു കൊണ്ടിരുന്ന താരം വീഡിയോയ്ക്കിടെ നടത്തിയ ഈ ഒരു പ്രവൃത്തി ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

 

ലൈവിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്നും ബാങ്കുവിളിയുയരുകയും ബാങ്ക് വിളിച്ച് കഴിയും വരെ ലക്ഷ്മി നക്ഷത്ര ഒന്നും സംസാരിക്കാതെ ഇരിക്കുകയുമാണ് ചെയ്തത്.
ബാങ്ക് വിളിച്ച സമയം മിണ്ടാതിരുന്നതിന്റെ കാരണവും ലക്ഷ്മി നക്ഷത്ര വിശദീകരിച്ചു.

എന്റെ വീടിന്റെ തൊട്ടിപ്പുറത്ത് പള്ളിയാണ്. ഈ സമയത്ത് ലൈവിൽ വരുമ്പോൾ ബാങ്കിന്റെ സമയമാണ്. നമുക്കെല്ലാം ഒരുപോലെയാണല്ലോ. അതുകൊണ്ടാണ് ബാങ്കായപ്പോ കുറച്ചു നേരത്തേക്ക് ബ്രേക്കെടുത്തതെന്ന് ലക്ഷ്മി വ്യക്തമാക്കി. ഏതായാലും എല്ലാ ആരാധകരും വളരെ നല്ല കമന്റുകളാണ് താരത്തിന് നൽകുന്നത്.

Advertisement