മറച്ചു വെക്കുന്നിടത്തോളം എന്താണെന്നറിയാനുള്ള കൗതുകം കൂടും: മേനി പ്രദർശനത്തെകുറിച്ച് നടി സാധിക

40

സെലിബ്രേറ്റികളായ സ്ത്രീക്ൾ പ്രത്യേകിച്ച് സിനിമാ താരങ്ങൾക്ക് നേരെ അശ്ലീല കമൻറുകൾ വരുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അത്തരം ആളുകളോട് താരങ്ങൾ തന്നെ പ്രതികരിക്കാറുമുണ്ട്. അതൊക്കെ വാർത്തയാകാറുമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ പ്രതികരിച്ചിരിക്കുന്നത് സാധിക വേണുഗോപാൽ ആണ്.

സ്വന്തം നിലപാടുകൾ വെട്ടിതുറന്ന് പറയുന്ന താരമാണ് സാധിക വേണുഗോപാൽ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മോശം കമൻറുകൾക്കും സദാചാര പരാമർശങ്ങൾക്കും മറുപടി നൽകുകയാണ് സാധിക. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാധിക തുറന്നുപറയുന്നത്.

Advertisements

സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ പലവട്ടം അശ്ലീല കമൻറുകളും മെസേജുകളും ഫോട്ടോകളും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട് , കാശുണ്ടാക്കാൻ എന്തും ചെയ്യും , കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ പല കമൻറുകളും വന്നിട്ടുണ്ട്. നിങ്ങൾ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവർ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുമുണ്ട്.

എല്ലാവർക്കുമായി ഒരൊറ്റ മറുപടിയേ ഉള്ളൂ; ഞാൻ എൻറെ ജോലിയുടെ ഭാഗമായി പല തരത്തിലുളള വസ്ത്രങ്ങൾ ധരിക്കും. അത് എൻറെ ഉത്തരവാദിത്തവും ജോലിയോടുളള ആത്മാർഥതയുമാണ്. അതിൻറെ പേരിൽ നിങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ലെന്നും സാധിക പറഞ്ഞു.

മറച്ചുവേക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമൻറുകൾക്ക് പിന്നിൽ. എന്നാൽ മറച്ചു വെക്കുന്നിടത്തോളം ആളുകൾക്ക് ഉള്ളിൽ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത് – സാധിക പറഞ്ഞു. മലയാളികൾ കപട സദാചാരവാദികൾ ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാം കാണാനും കേൾക്കാനും ഇഷ്ടമാണ്. എന്നാൽ ആരും അത് അറിയരുത് എന്ന നിലാപാടാണ് – സാധിക കൂട്ടിച്ചേർത്തു

Advertisement