അതിന് കുറച്ച് കാശ് ആവശ്യമുണ്ട്, അച്ഛന്റെ പൈസ കൊണ്ട് ഞാനത് ചെയ്യില്ല: പ്രണവ് സഹസംവിധായകനായതിന്റെ കാരണം ഇതാണ്

644

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് ലാളിത്യ ജീവിതം കൊണ്ടും എളിമകൊണ്ടും ഏറെ പ്രശസ്തി നേടിയ താരപുത്രനാണ്. വലിയ താരത്തിന്റെ മകനാണെന്നുള്ള ഭാവം ഒട്ടുമില്ലാതെയാണ് പ്രണവിന്റെ ജീവിത ശൈലി.

സിനിമയിൽ നടനായും സംവിധാന സഹായിയായും തന്റെ കഴിവ് ഇതിനേടകം തന്നെ പ്രണവ് തെളിയിച്ചു കഴിഞ്ഞി. സൂപ്പർ സംവിധായകൻ ജീത്തു ജോസഫിന്റെ ആദിയിലൂടെയാണ് നായകനായിപ്രണവ് മോഹൻലാൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കുന്ന പ്രണവിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

Advertisements

അഭിനയത്തിലേക്ക് എത്തുന്നതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടറായി സംവിധായകനൊപ്പം പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി, പാവനാശം തുടങ്ങിയ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ അസിസ്റ്റൻറ് ആയിരുന്നു പ്രണവ്.

പ്രണവ് സഹ സംവിധായകനായി എത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ലൈഫ് ഓഫ് ജോസൂട്ടിയിൽ വർക്ക് ചെയ്യാൻ എത്തിയപ്പോൾ സ്വാഭാവികമായും ഡയറക്ഷനിൽ ആണോ താല്പര്യം എന്ന് ജീത്തു ജോസഫ് ചോദിച്ചു. അതിന് രസകരമായ മറുപടിയാണ് പ്രണവ് നൽകിയത്.

ഒരു ബുക്ക് എഴുതാനുണ്ട്. അതിന് കുറച്ച് കാശിന്റെ ആവശ്യമുണ്ട്. അതിനു വേണ്ടി വന്നതാണ്. അച്ഛന്റെ പൈസ കൊണ്ട് ഞാനത് ചെയ്യില്ല. ഇത് കേട്ടതും താൻ ചിരിച്ചു ജീത്തു ജോസഫ് പറയുന്നു. ഒരു ജോലി ഏൽപ്പിച്ചാൽ തൻറെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആ ജോലി ഭംഗിയായി പ്രണവ് ചെയ്യുമെന്നും ജീത്തു ജോസഫ് പറഞ്ഞു.

ലാലേട്ടന് പ്രണവ് നടൻ ആവണമെന്നുള്ള നിർബന്ധം ഒന്നുമില്ലായിരുന്നു. എന്തെങ്കിലും ഒരു പ്രൊഫഷൻ വേണമെന്നുള്ള താത്പര്യമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ മോഹൻലാൽ നിർബന്ധിച്ചത് കൊണ്ടൊന്നുമല്ല അയാൾ അഭിനയത്തിലേക്ക് വന്നതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Advertisement