ചാക്കോച്ചന്റെ മകൻ ഇസഹാക്കിനെ ഒക്കത്തെടുത്തു നയൻ താര, ഇസുക്കുട്ടന് നയൻസിനെ അത്ര പിടിച്ച മട്ടില്ലെന്ന് ആരാധകർ, ചിത്രം വൈറൽ

201

മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർസാറ്റാറാണ് നയൻതാര. മലയാള സിനിമയുടെ റൊമാന്റിക് നായകനായ ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഴൽ എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും അഭിനയിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ നയൻതാര ഇപ്പോൾ.

നയൻതാര തന്റെ ജന്മദിനം ആഘോഷിച്ചത് അടുത്തിടെയാണ്. ആരാധകരും കുടുംബക്കാരും നിഴൽ സിനിമാ അണിയറ പ്രവർത്തകരും എല്ലാവരു കൂടി പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരുന്നു. കൊച്ചിയിലാണ് നിഴലിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

Advertisements

ഇതിനിടയിൽ ഇതാ കുഞ്ചാക്കോ ബോബനും കുടുംബത്തോടൊപ്പമുള്ള നയൻതാരയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ ചാക്കോച്ചന്റെ മകൻ ഇസഹാക്കിനെ നയൻസ് ഒക്കത്തെടുത്തു നിൽക്കുകയാണ്. ചാക്കോച്ചനൊപ്പം നിഴൽ ന്റെ ലൊക്കേഷനിൽ എത്തിയതായിരുന്നു താരത്തിന്റെഭാര്യ പ്രിയയും മകനും. കുഞ്ചാക്കോ ബോബനും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

അതേ സമയം രസകരമായ നിരവധി കമന്റുകളുമായി ചിത്രത്തിന് താഴെ ആരാധകരും എത്തിയിട്ടുണ്ട്. ഇങ്ങള് മെലിഞ്ഞു ഇല്ലാണ്ടായല്ലോ മാഷേ എന്നാണ് ഒരാൾ കുഞ്ചാക്കോ ബോബന്റെ ലുക്ക് കണ്ട് കുറിച്ചിരിക്കുന്നത്. നയൻസിന് ചാക്കോച്ചനേക്കാൾ ഉയരം കുറവായിരുന്നല്ലേയെന്നാണ് ആരാധകരിലൊരാൾ കണ്ടെത്തിയിരിക്കുന്നത്.

ഇസുക്കുട്ടന് നയൻതാരയെ അത്ര പിടിച്ച മട്ടല്ല, ആള് കലിപ്പിലാണെന്നാണ് വേറെ ഒരാൾ പറഞ്ഞിരിക്കുന്നത്.
അതേ സമയം ചിത്രീകരണം പുരോഗമിക്കുന്ന നിഴൽ സംവലിധാനം ചെയ്യുന്നത് അപ്പു ഭട്ടതിരിയാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ എഴുതുന്നത് സഞ്ജീവ്. ദീപക് ഡി മേനോൻ ഛായാഗ്രഹണം. സൂരജ് എസ് കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുൺ ലാലുമാണ് എഡിറ്റിങ്.

Advertisement