പാടാത്ത പൈങ്കിളി സീരിയലിൽ കൺമണിയെ ശല്യം ചെയ്യുന്ന ഭരത് ശരിക്കും ആരെന്നു അറിയണോ? താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

9007

മലയാളം മിനിസ്‌ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ വേറിട്ട സീരിയലുകളെ എന്നും പ്രേക്ഷകർ കയ്യോടെ സ്വീകരിച്ചിട്ടേ ഉള്ളു. അങ്ങനെ സികരിച്ചിട്ടുള്ള സീരിയലുകളായ പരസ്പരം, ഓമനത്തിങ്കൾ പക്ഷി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ അണിയിച്ചൊരുക്കുന്ന സീരിയലാണ് പാടാത്ത പൈങ്കിളി.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി ഇതിനോടകം തന്നെ സൂപ്പർഹിറ്റായി മാറിയിരുന്നു. നിരാലംബയായ കൺമണി എന്ന പെൺകുട്ടിയുടെ ജീവിതവും അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വിവിധ കഥാപാത്രങ്ങളുമാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ.

Advertisements

രക്ഷിതാക്കൾ മക്കളെ എങ്ങനെ കൂടെ നിർത്തണമെന്നും അവർക്ക് പകർന്നു നൽകേണ്ട പാഠങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ പാടാത്ത പൈങ്കിളിയ്ക്ക് കഴിയുന്നുണ്ട്. സീരിയലിലെ പ്രധാനകഥാപാത്രമായ കൺമണിയെ ഉപദ്രവിക്കാൻ അവളുടെ പുറകെ നടക്കുന്ന ഭരത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സച്ചിൻ സന്തോഷ് ആണ്.

ഈ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. എന്നാൽ സച്ചിൻ സീരിയൽ രംഗത്ത് പുതുമുഖതാരം അല്ല. കെകെ രാജീവ് സംവിധാനം ചെയ്തിരുന്ന സ്വപ്നം എന്ന സീരിയലിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് പ്രവേശനം കുറിച്ച താരമാണ് സച്ചിൻ.

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സ്വാതി നക്ഷത്രം ചോതി സീരിയലിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തിരുവനന്തപുരംകാരനായ സച്ചിന്റെ വീട്ടിൽ അമ്മയും അച്ഛനും ആണുള്ളത് അച്ഛൻ സന്തോഷ് അമ്മ ഗീത സന്തോഷ്.

യഥാർത്ഥ ജീവിതത്തിൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയാണ് സച്ചിൻ വർക്ക് ചെയ്യുന്നത്. അനന്യ എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് സീരിയലിൽ സച്ചിൻ വേഷമിടുന്നത്. സീരിയലിലെ പ്രധാനകഥാപാത്രമായ കൺമണിയെ അവതരിപ്പിക്കുന്നത് ടിക് ടോക്കിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത മനീഷയാണ്.

സീരിയലിൽ നായകവേഷം ചെയ്യുന്നത് സൂരജ് സൺ ആണ്. കൂടാതെ അർച്ചന സുശീലൻ പ്രേംപ്രകാശ്, ദിനേശ് പണിക്കർ, അംബിക മോഹൻ, ശബരി, ഫസൽ റാസി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement