സുഹൃത്തിന്റെ വില്ലയിൽ വെച്ചും കാറിൽവെച്ചും പലതവണ പീ ഡി പ്പി ച്ചു; നടനും അവതാരകനുമായ ഗോവിന്ദൻകുട്ടിക്ക് എതിരെ പീഡന പരാതിയുമായി പെൺകുട്ടി

2547

മലയാളത്തിലെ അറിയപ്പെടുന്ന നടനും അവതാരകനും ആയ ഗോവിന്ദൻകുട്ടിക്ക് എതിരെ പീ ഡ ന പരാതിയുമായി പെൺകുട്ടി. എറണാകുളം സ്വദേശിനിയും മോഡലുമായ പെൺകുട്ടി ആണ് പരാതി നൽകിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഗോവിന്ദൻകുട്ടിക്ക് എതിരെ പോലീസ് കേസെടുത്തു.

എബിസി മലയാളം യുട്യൂബ് വാർത്താചാനൽ എംഡിയും കൂടിയാണ് അടൂർ കടമ്പനാട് നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടി. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ഗോവിന്ദൻകുട്ടി പെൺകുട്ടിയെ പീ ഡി പ്പി ച്ചതാ യാ ണ് പരാതിയിൽ പറയുന്നത്. എറണാകുളത്തെ വാടക വീട്ടിൽ വെച്ചും, സുഹൃത്തിന്റെ വില്ലയിൽ എത്തിച്ചും പീഡിപ്പിച്ചതിന് പുറമെ എറണാകുളം നഗരമധ്യത്തിൽ കാറിൽവെച്ചും പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

Advertisements

കഴിഞ്ഞ മാസമാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. യുട്യൂബ് ചാനലിന് വേണ്ടി ടോക്ക് ഷോ ചെയ്യുന്നതിനിന് ഇടയിലാണ് ഗോവിന്ദൻകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച പ്രതി വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കുക ആയിരുന്നു.

Also Read
ഫൈവ് ഫിംഗേഴ്‌സ് എന്നാല്‍ ശരത്ത് ആയിരുന്നു; ആ ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് അവന്‍ പോയത്; കണ്ണീരോടെ കൂട്ടുകാരായ സോണിയയും ശ്രീക്കുട്ടിയും

എന്നാൽ വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ പ്രതി മ ർ ദി ച്ചെ ന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
കാറിനുള്ളിൽവച്ച് തമ്മനം മുതൽ കലൂർ എത്തുംവരെ മ ർ ദി ച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇൻഫോപാർക്ക് പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലാ സെഷൻസ് കോടതിയിൽനിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു.

നടിയുടെ ഹർജിയിൽ ഹൈക്കോടതി ഗോവിന്ദൻകുട്ടിക്ക് നോട്ടീസ് അയച്ചു. കൈരളി ചാനലിലെ സ്റ്റുഡൻസ് ഒൺലി എന്ന പരിപാടിയിലൂടെ ഗോവിന്ദൻകുട്ടി ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ സ്പിരിറ്റ് എന്ന സിനിമയിൽ ഏറെ ശ്രദ്ധേയമായ വേഷത്തിൽ ഗോവിന്ദൻകുട്ടി എത്തിയിരുന്നു.

Also Read
ആ പാട്ടിലൊന്നും അഭയിനയിക്കരുത്; ഇമേജ് നശിക്കുമെന്ന് ഒരുപാട് പേര് പറഞ്ഞു; പക്ഷെ തനിക്ക് ഒരു ഇമേജുള്ളത് കൊണ്ടാണ് വിളിച്ചത്; തുറന്നുപറഞ്ഞ് നയന്‍താര

Advertisement